18
MAR 2021
THURSDAY
1 GBP =105.86 INR
1 USD =83.45 INR
1 EUR =89.57 INR
breaking news : വാട്‌സാപ്പ് കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ഇനി ആപ്പിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് തിരയേണ്ടതില്ല, പുതിയ സൗകര്യം ഇങ്ങനെ >>> ഇരുപത്തഞ്ച് വയസ്സിന് ശേഷം പാല്‍ കുടിക്കുമ്പോള്‍ നേര്‍പ്പിച്ച് കുടിക്കുതാണ് ഉചിതം, ആരോഗ്യ വിദഗ്ധര്‍  >>> ഭാവി വരന് പിറന്നാള്‍ സമ്മാനമായി ഒരു മഹീന്ദ്ര എസ്യുവി സമ്മാനിച്ച് ബിഗ്‌ബോസ് താരം, ആശംസകളുമായി ആരാധകര്‍ >>> 'സ്ത്രീകള്‍ക്ക് വൃത്തികെട്ട മെസേജുകള്‍ അയക്കുന്ന ഇവനെ അറിയുമോ' തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന ആളെ തുറന്ന് കാണിച്ച് രംഗത്ത് ബിഗ്‌ബോസ് താരം നാദിറ >>> 'വീഡിയോ ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത് ആ വ്യക്തിയോട് മാപ്പ് ചോദിക്കുന്നു', തന്റെ സുരക്ഷ ഉദ്യോഗസ്ഥന്‍ തള്ളിയിട്ട ആരാധകനോട് മാപ്പ് പറഞ്ഞ് നാഗാര്‍ജുന >>>
Home >> NEWS
ജൂലൈ നാലിന് ബ്രിട്ടനിൽ പൊതുതിരഞ്ഞെടുപ്പ്… രാജ്യത്തെ അമ്പരപ്പിച്ച് ഋഷി സുനക്കിന്റെ അപ്രതീക്ഷിത പ്രഖ്യാപനം! പുതിയ വോട്ടർമാർക്ക് ജൂൺ 18 വരെ രജിസ്റ്റർ ചെയ്യാം; പ്രധാനമന്ത്രിയുടേത് സാഹസിക നടപടിയെന്ന് വിമർശകർ; ജനങ്ങൾ ആഗ്രഹിച്ച തീരുമാനമെന്ന് ലേബറുകൾ

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-05-23

പ്രധാനമന്ത്രി ഋഷി സുനക്കിന്റെ അപ്രതീക്ഷിത  പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനം, പ്രതിപക്ഷ കക്ഷികളെ മാത്രമല്ല,  രാജ്യത്തെ ജനങ്ങളെ ഒന്നാകെ അമ്പരപ്പിച്ചു. വർഷാവസനം വരെ  നിലവിലെ മന്ത്രിസഭയ്ക്ക് കാലാവധിയുള്ളപ്പോൾ  ഒന്നരമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ തീരുമാനം.

ജൂലൈ 4 വ്യാഴാഴ്ച പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുന്നതിനായി യുകെ, പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ജൂലൈ 5 വെള്ളിയാഴ്ച്ച രാവിലെയോടെ സമ്പൂർണ്ണ ഫലപ്രഖ്യാപനവുമുണ്ടാകും.

പുതിയ വോട്ടർമാർക്ക് ജൂൺ 18 ചൊവ്വാഴ്ച്ച വരെ വോട്ടിങ്ങിനായി രജിസ്റ്റർ ചെയ്യാം.  യുകെയിൽ പുതിയതായി സിറ്റിസൺഷിപ്പ് ലഭിച്ച മലയാളികൾ അടക്കമുള്ള വിദേശ  കുടിയേറ്റക്കാരും ഇതിനകം പ്രായപൂർത്തിയായ യുവതീയുവാക്കളുമാണ് രജിസ്റ്റർ ചെയ്യേണ്ടത്.

നിലവിലെ പാർലമെന്റിന് മെയ് 30 വ്യാഴാഴ്‌ചവരെ മാത്രമേ ആയുസ്സുണ്ടാകൂ. ജൂലൈ 9 ചൊവ്വാഴ്ച്ച പുതിയതായി വിജയിക്കുന്ന എംപിമാർ ആദ്യമായി പാർലമെന്റിൽ സമ്മേളിക്കും.

35 ദിവസമാണ് ഇനി തിരഞ്ഞെടുപ്പിനുമുമ്പ് ബാക്കിയുള്ളത്. അതിൽ 25 പ്രവർത്തന ദിനങ്ങളുമാണുള്ളത്. അതായത് പ്രചാരണത്തിനും മറ്റും സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന സമയം വളരെ കുറവായിരിക്കും.

മഴയ്ക്കും മഞ്ഞിനും മുമ്പേ, സമ്മറിൽ തന്നെ ദേശീയ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പ്രഖ്യാപനം സമ്മിശ്ര പ്രതികരണമാണ് ഉളവാക്കുന്നത്. പ്രത്യേകിച്ച് കൺസർവേറ്റീവുകളുടെ ജനപ്രിയത വല്ലാതെ ഇടഞ്ഞുനിൽക്കുന്ന ഘട്ടത്തിൽ. 

കഴിഞ്ഞമാസം നടന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ലേബർ പാർട്ടി പല സീറ്റുകളിലും അട്ടിമറി നടത്തി സർവ്വകാല റെക്കോർഡ് വിജയവും നേടി. സമീപകാല സർവ്വേകളിലും കൺസർവേറ്റീവുകൾ ഏറെ പിന്നിലാണ്.

ഇതാണ് പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ഋഷി സുനക്കിന്റെ  തീരുമാനം എല്ലാവരേയും  അമ്പരപ്പിക്കുന്നതാകുന്നത്. ചില ടോറി നേതാക്കൾ തന്നെ ഇതിനെതിരെ വിമർശനം  ഉയർത്തിക്കഴിഞ്ഞു. എന്നാൽ മൈക്കേൽ ഗോവ് അടക്കമുള്ള സീനിയർ നേതാക്കൾ സുനക്കിന്റെ തീരുമാനത്തെ അഭിനന്ദിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഡിസംബറിലേക്കോ ജനുവരിയിലേക്കോ തിരഞ്ഞെടുപ്പ് നീട്ടിയാൽ, മഞ്ഞുകാലത്ത് ജനജീവിതം കൂടുതൽ ദുഷ്‌കരമാകാൻ സാധ്യതയുള്ളതിനാൽ സർക്കാർ വിരുദ്ധ വികാരം വർദ്ധിക്കുമെന്ന് കണക്കുകൂട്ടിയിരിക്കാം. നിലവിൽ വിലക്കയറ്റം അത്ര രൂക്ഷമല്ല. ഗ്യാസ്, വൈദ്യുതി, പെട്രോൾ വിലകളും  കുറഞ്ഞിട്ടുണ്ട്. 

അതേസമയം മഞ്ഞുകാലത്ത് ഗ്യാസ്, വൈദ്യുതി വിലകൾ  കൂടാൻ സാധയതയുണ്ട്. പൊതുവേയുള്ള വിലക്കയറ്റവും കുത്തനെ ഉയർന്നേക്കാം.  അതിനാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നതിന് മുമ്പേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കാമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ടാകാം എന്നാണ് ഒരു നിരീക്ഷണം.

എന്നാലിത് ഋഷി സുനക്കിന്റെ  വ്യക്തിപരമായ തീരുമാനമാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. കൂടുതൽ സമയം ലഭിച്ചാൽ ഒരുപക്ഷേ, മുഖഛായ നന്നാക്കാൻ നേതൃമാറ്റം നടത്തി, പാർട്ടി ലീഡറേയും പ്രധാനമന്ത്രിയേയും വരെ മാറ്റി കൺസർവേറ്റീവുകൾ തിരഞ്ഞെടുപ്പിനെ നേരിട്ടേക്കാം. അതിനെ നേരിടാനുള്ള തീരുമാനം എന്ന നിലയിലാകാം നേരത്തെയുള്ള സുനക്കിന്റെ  തിരഞ്ഞെടുപ്പ് പ്രഖ്യാപനം എന്നാണ് നിഗമനം. വിജയിച്ചാൽ സുനക്കിന്  പ്രധാനമന്ത്രിയായി തുടരാനുമാകും.

അതുപോലെ ഹൈന്ദവ മതക്കാരായ സുനക്ക്  കുടുംബത്തിന്റെ ജ്യോതിഷ വിശ്വാസവും പെട്ടെന്നുള്ള തിരഞ്ഞെടുപ്പിന് പിന്നിലുണ്ടെന്ന് ചില യുകെ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. പ്രധാനമന്ത്രിയായി തുടരാൻ, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ഏറ്റവും അനുകൂല സമയം ഇതാണെന്ന  ഉപദേശം ഋഷി സുനക്കിനു ലഭിച്ചെന്നാണ് ഇത്തരക്കാരുടെ വാദം.

ലേബർ പാർട്ടി തീരുമാനത്തെ സ്വാഗതംചെയ്‌തു. ഇത് ജനങ്ങൾ ആഗ്രഹിച്ച തീരുമാനമെന്നും തിരഞ്ഞെടുപ്പിൽ വൻ  വിജയം നേടുമെന്നും പാർട്ടി ലീഡർ കീർ സ്റ്റാർമെർ പ്രതികരിച്ചു. എന്നാൽ ലിബറൽ ഡമോക്രാറ്റുകൾ തീരുമാനത്തെ വിമർശിച്ചു.

അതുപോലെ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയും പെട്ടെന്നുള്ള തിരഞ്ഞെടുപ്പിനെ വിമർശിച്ചു. സ്കോട്ട്ലാൻഡിൽ  സ്‌കൂളുകൾ സമ്മർ അവധിയിലേക്ക് പ്രവേശിക്കുകയും കുടുംബങ്ങൾ കൂട്ടത്തോടെ ഹോളിഡേയ്ക്ക് പോകുകയും ചെയ്യുന്ന ഘട്ടത്തിലുള്ള തിരഞ്ഞെടുപ്പ് ജനങ്ങളോടുള്ള കനത്ത അനീതിയും പോളിംഗ് ശതമാനം കുത്തനെ കുറയ്ക്കുന്നതുമാണെന്ന് സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിനി പറഞ്ഞു.

More Latest News

വാട്‌സാപ്പ് കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ഇനി ആപ്പിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് തിരയേണ്ടതില്ല, പുതിയ സൗകര്യം ഇങ്ങനെ

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നിലേക്ക് വയ്ക്കുന്ന ഓരോ പുതിയ സൗകര്യങ്ങളും സംവിധാനങ്ങളും വളരെ വ്യത്യസ്തത നിറഞ്ഞതാവാന്‍ വാട്‌സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുത്തന്‍ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്‌സാപ്പ് ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് വാട്‌സാപ്പ് കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ഇനി ആപ്പിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് തിരയേണ്ടതില്ല എന്നാണ് പറയുന്നത്. കോള്‍സ് ടാബില്‍ ഒരു ഫ്‌ളോട്ടിങ് ആക്ഷന്‍ ബട്ടനായി ഡയലര്‍ ഐക്കണ്‍ കാണാന്‍ സാധിക്കും. അതുവഴി ഡയലര്‍ തുറന്ന് ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഫോണ്‍ ചെയ്യാം. ഇതേ ഡയലര്‍ വഴി ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് പുതിയ കോണ്‍ടാക്റ്റ് ചേര്‍ക്കാനും ചെയ്യാനും നിലവിലുള്ള കോണ്‍ടാക്റ്റ് കാര്‍ഡിലേക്ക് പുതിയ നമ്പര്‍ ചേര്‍ക്കാനും സാധിക്കും. വാട്‌സാപ്പ് കോള്‍ ചെയ്യാതെ തന്നെ ഡയലറില്‍ നമ്പര്‍ ടൈപ്പ് ചെയ്ത് പുതിയ ചാറ്റ് ആരംഭിക്കാനുമാവും. നിലവില്‍ ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്ന ഈ ഫീച്ചര്‍ താമസിയാതെ കൂടുതല്‍ പേര്‍ക്ക് ഫീച്ചര്‍ ലഭ്യമായേക്കും.

ഇരുപത്തഞ്ച് വയസ്സിന് ശേഷം പാല്‍ കുടിക്കുമ്പോള്‍ നേര്‍പ്പിച്ച് കുടിക്കുതാണ് ഉചിതം, ആരോഗ്യ വിദഗ്ധര്‍ 

കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ കുടിക്കേണ്ടതും ഏറ്റവും പോഷക ഗുണങ്ങള്‍ അടങ്ങിയതുമായ ഒന്നാണ് പാല്‍. പക്ഷെ പാല്‍ ഓരോ പ്രായത്തില്‍ എങ്ങനെ കുടിക്കണം എന്ന് കൂടി അറിയണം. ഇപ്പോഴിതാ 25 വയസ്സ് കഴിഞ്ഞവര്‍ പാല്‍ കുടിക്കുമ്പോള്‍ നേര്‍പ്പിച്ച് കുടിക്കുതാണ് ഉചിതമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പാല്‍ നേര്‍പ്പിക്കുന്നതിലൂടെ പ്രാഥമികമായി കലോറി, കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ സാന്ദ്രതയെ കുറയ്ക്കും. എന്നാല്‍ പാലന്റെ പോഷകമൂല്യത്തെ മൊത്തത്തില്‍ ബാധിക്കുന്നത് കുറവായിരിക്കും. പോഷക ആവശ്യങ്ങള്‍ സമീകൃതാഹാരത്തീലൂടെ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. പാല്‍ നേര്‍പ്പിക്കുന്നത് കാല്‍സ്യം ആഗിരണം ചെയ്യുന്നതിനെ നേരിട്ട് തടസ്സപ്പെടുത്തുന്നില്ലെങ്കിലും ഇത് കാല്‍സ്യം കഴിക്കുന്നത് കുറയ്ക്കാന്‍ ഇടയാക്കും. ഒപ്റ്റിമല്‍ എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് ഇലക്കറികള്‍ ആവശ്യമെങ്കില്‍ സപ്ലിമെന്റുകള്‍, കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളുടെ മറ്റ് സ്രോതസ്സുകള്‍ ഉള്‍പ്പെടുന്ന സമീകൃതാഹാരത്തിലൂടെയാണ് കാല്‍സ്യം ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കേണം.

ഭാവി വരന് പിറന്നാള്‍ സമ്മാനമായി ഒരു മഹീന്ദ്ര എസ്യുവി സമ്മാനിച്ച് ബിഗ്‌ബോസ് താരം, ആശംസകളുമായി ആരാധകര്‍

ഭാവി വരന് വിലകൂടിയ പിറന്നാള്‍ സമ്മാനം നല്‍കി ബിഗ്‌ബോസ് താരം. തെലുഗു ബോസ് ഏഴാം സീസണില്‍ പങ്കെടുത്ത് അംഗീകാരം നേടിയ ശോഭ ഷെട്ടിയാണ് ഭര്‍ത്താവാകാന്‍ പോകുന്ന നടന്‍ യശ്വന്തിന് സമ്മാനം നല്‍കിയത്. 'കാര്‍ത്തികദീപം' എന്ന സീരിയലില്‍ മോനിറ്റ എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശോഭ തെലുഗു മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. സീരിയല്‍ കൂടാതെ ഒന്ന് രണ്ട് സിനിമകളിലും അവര്‍ വേഷമിട്ടിട്ടുണ്ട്. ബിഗ്ബോസ് ഷോയില്‍ പങ്കെടുക്കുന്നത് ചിലരുടെ ഇമേജിനെ നന്നായി ബാധിക്കാറുണ്ട്. ചിലര്‍ പുറത്തുള്ള നെഗറ്റീവ് ഇമേജ് പാടെ മാറ്റി ഹേറ്റേഴ്സിനെ വരെ ഫാന്‍സാക്കി മാറ്റിയ ചരിത്രമുണ്ട്. മലയാളം ബിഗ്ബോസ് സീസണ്‍ 5 വിജയിയായ അഖില്‍ മാരാര്‍ ഒരു ഉദാഹരണമാണ്. എന്നാല്‍ ബിഗ്ബോസിലെ പങ്കാളിത്തം കൊണ്ട് നെഗറ്റീവ് ഇമേജാണ് ശോഭക്ക് സമ്പാദിക്കാന്‍ സാധലിച്ചത്. നെഗറ്റീവ് പബ്ലിസിറ്റിയാണെങ്കിലും ഷോയിലൂടെ അവര്‍ പ്രശസ്തയായി. ബിഗ്ബോസ് ഹൗസില്‍ വെച്ചാണ് ശോഭ ഷെട്ടി തന്റെ പ്രണയത്തെക്കുറിച്ച് ഉള്ളുതുറന്നത്. അടുത്തിടെ ശോഭയുടെ വിവാഹനിശ്ചയവും കഴിഞ്ഞു. 'കാര്‍ത്തികദീപം' എന്ന സീരിയലില്‍ കൂടെ അഭിനയിച്ച നടന്‍ യശ്വന്താണ് ശോഭയുടെ പ്രതിശ്രുത വരന്‍. ഇപ്പോള്‍ യശ്വന്തിന് പിറന്നാള്‍ സമ്മാനമായി ഒരു മഹീന്ദ്ര എസ്യുവി സമ്മാനിച്ചിരിക്കുകയാണ് നടി. മഹീന്ദ്രയുടെ മുന്‍നിര മോഡലായ XUV700 ആണ് ശോഭ ഗിഫ്റ്റായി നല്‍കിയത്. മുന്‍കൂട്ടി ബുക്ക് ചെയ്ത കാര്‍ ജന്മദിനത്തോട് അനുബന്ധിച്ച് ഡെലിവറി ചെയ്യുകയായിരുന്നു. യശ്വന്തിനെയും കുടുംബാംഗങ്ങളെയും ഷോറൂമിലെത്തിച്ച് എല്ലാവരുടെയും സാന്നിധ്യത്തില്‍ കാറിന്റെ താക്കോല്‍ കൈമാറിയത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പുത്തന്‍ കാര്‍ വാങ്ങിയ കപ്പിള്‍സിന് നെറ്റിസണ്‍സ് കമന്റ് ബോക്സിലൂടെ ആശംസകള്‍ നേരുകയാണ്. ശോഭ യശ്വന്തിന് സമ്മാനമായി നല്‍കിയ മഹീന്ദ്ര XUV700 എസ്യുവിയുടെ ഏത് വേരിയന്റാണെന്ന് കംത്യമായി അറിയില്ല. മഹീന്ദ്ര XUV500 എന്ന കാറിന്റെ പിന്‍ഗാമിയായി 2021 ഓഗസ്റ്റില്‍ അരുങ്ങറിയ ഈ കാര്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ഒന്നാണ്.

'സ്ത്രീകള്‍ക്ക് വൃത്തികെട്ട മെസേജുകള്‍ അയക്കുന്ന ഇവനെ അറിയുമോ' തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന ആളെ തുറന്ന് കാണിച്ച് രംഗത്ത് ബിഗ്‌ബോസ് താരം നാദിറ

ബിഗ്‌ബോസ് സീസണ്‍ അഞ്ചിലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു നാദിറ. സമൂഹത്തില്‍ ഏറ്റവും അധികം അവഗണനയും വിവേചനവും നേരിടുന്ന ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ആയിരുന്നു നാദിറ ഷോയിലേക്ക് എത്തിയത്. ഷോയില്‍ ആയിരിക്കേ തന്നെ എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ താരത്തിന് മടിയില്ല. ഷോയ്ക്ക് പുറത്ത് ഇറങ്ങിയ ശേഷവും നാദിറ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് താരം. എല്ലാ കാര്യങ്ങളിലും ശക്തമായ നിലപാട് സ്വീകരിക്കുന്ന നാദിറ ഇപ്പോഴിതാ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന ആളെ തുറന്ന് കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. വൃത്തികെട്ട മെസേജ് അയച്ചുവെന്ന് പറയപ്പെടുന്ന വ്യക്തിയുടെ ഫോട്ടോ അടക്കം പങ്കുവെച്ചുകൊണ്ടാണ് നാദിറയുടെ പ്രതികരണം. സ്ത്രീകള്‍ക്ക് വൃത്തികെട്ട മെസേജുകള്‍ അയക്കുന്ന ഇവനെ അറിയുമോയെന്നും താരം ചോദിക്കുന്നു. 'സ്ത്രീകളുടെ അക്കൗണ്ടില്‍ വന്നു മോശമായി ചാറ്റ് ചെയ്യുന്ന ഈ വൃത്തികെട്ടവനെ അറിയുന്നവര്‍ ഒന്ന് പറയണേ. ഇവന്റെ വീട്ടുകാരെ അറിയിക്കാനാ. ഉനൈസ് എന്നാണ് പേര്. ഇവന്റെയൊക്കെ കുടുംബത്തിലുള്ളവര്‍ സേഫ് ആണോ എന്നു പോലും സംശയം ഉണ്ട്' നാദിറ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. നാദിറയുടെ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്.  

'വീഡിയോ ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത് ആ വ്യക്തിയോട് മാപ്പ് ചോദിക്കുന്നു', തന്റെ സുരക്ഷ ഉദ്യോഗസ്ഥന്‍ തള്ളിയിട്ട ആരാധകനോട് മാപ്പ് പറഞ്ഞ് നാഗാര്‍ജുന

സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളിയിട്ട ആരാധകനോട് മാപ്പ് പറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം  നാഗാര്‍ജുന അക്കിനേനി. കഴിഞ്ഞ ദിവസം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വൈറലായ ഒരു വീഡിയോ ആയിരുന്നു നാഗാര്‍ജനയുടേത്.  നടനെ സമീപിച്ച ഒരു ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളി താഴെയിട്ടടുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഈ വീഡിയോയ്ക്കാണ് നാഗാര്‍ജുന മാപ്പ് പറഞ്ഞെത്തിയത്.  ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. വിമാനത്താവളത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ നടന്നുവരുന്ന നാഗാര്‍ജുനയേയും ധനുഷിനേയും കണ്ട് ഒരു കടയിലെ ജീവനക്കാരന്‍ നടന്റെ അടുത്തേക്ക് ചെന്നു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ ഇയാളെ തള്ളി മാറ്റുകയും, ഇയാള്‍ നിലത്തേക്ക് വീഴുകയുമായിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ നടന്നു പോകുന്ന നാഗാര്‍ജുനയേയും വീഡിയോയില്‍ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ നടനെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നു. തുടര്‍ന്നാണ് നാഗാര്‍ജുന പ്രതികരണവുമായെത്തിയത്. വീഡിയോ ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത് എന്നും ആ വ്യക്തിയോട് താന്‍ മാപ്പ് ചോദിക്കുന്നതായും നാഗാര്‍ജുന പറഞ്ഞു. ഭാവിയില്‍ ഇത്തരമൊരു സംഭാവമുണ്ടാകാതിരിക്കാന്‍ വേണ്ടുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശേഖര്‍ കമ്മൂല സംവിധാനം ചെയ്യുന്ന കുബേര എന്ന ചിത്രത്തിലാണ് നാഗാര്‍ജുന ഇപ്പോള്‍ അഭിനയിക്കുന്നത്. ധനുഷാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് സിനിമയിലെ നായിക.

Other News in this category

  • ലണ്ടനിൽ ഒരുകിലോ മൂവാണ്ടൻ മാങ്ങയ്ക്ക് 2400 രൂപ? പാവക്കയ്ക്ക് 1000, വെണ്ടയ്ക്ക 650! ഇന്ത്യൻ പലചരക്ക് സാധനങ്ങളുടെ അമിതവിലയെപ്പറ്റി സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചകൾ, ഇത്രയും വിലയില്ലെന്നും ചിലർ, പൗണ്ടുമുല്യവും വരുമാനവുമായി നോക്കുമ്പോൾ കുറവെന്നും വാദം
  • യൂറോപ്യൻ നഗരങ്ങളിൽ ഇത് മലയാളി മേയർമാർ വാഴും കാലം.. അയർലാൻഡിലെ ഡബ്ലിൻ നഗരപിതാവായി അങ്കമാലിക്കാരൻ ബേബി പെരേപ്പാടൻ! മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനെന്ന പദവിയും ബേബിയ്ക്ക് സ്വന്തം; അയർലാൻഡിലേക്ക് മലയാളി നഴ്‌സുമാരുടേയും പ്രവാഹം
  • അഞ്ചുവർഷത്തിനുള്ളിൽ എൻഎച്ച്എസിനായി റിക്രൂട്ടുചെയ്യുക 92000 നഴ്‌സുമാരേയും 28000 ഡോക്ടർമാരേയും! വമ്പൻ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി കൺസർവേറ്റീവ് പാർട്ടി, മലയാളികൾക്ക് കൂടുതൽ ഗുണകരമാകും; എൻഎച്ച്എസിനായി വാഗ്ദാനമൊഴുക്കി പാർട്ടികൾ
  • ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പൊരുതിനിന്നത് ഒന്നരമാസത്തോളം.. നൊമ്പരപ്പൂവായ് ഒടുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ യാത്രയായി! കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി പെൺകുട്ടിയുടെ അന്ത്യം കാർഡിഫ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ
  • ഇനി സമ്മർ നാളുകൾ… യുകെയിൽ താപനില 26 ഡിഗ്രിവരെ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ്! അമിതതാപം ജീവഹാനിവരെ വരുത്തിയേക്കാം! മുൻകരുതലെടുക്കണം, വലിയൊരു തമാശ കേട്ടതുപോലെ കോമഡിയാക്കി യുകെയിലെ ഇന്ത്യക്കാർ!
  • യുകെ മലയാളികളെ വേദനയിലാഴ്ത്തി വീണ്ടുമൊരു മലയാളി നഴ്‌സിന്റെ ആകസ്‌മിക വിയോഗം! പീറ്റർബറോയിലെ സുഭാഷ് മാത്യുവിനു ജീവൻ നഷ്ടമായത് ഉറക്കത്തിനിടെ! അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുഭാഷ്, പീറ്റര്‍ബറോ മലയാളികൾക്കിടയിൽ സുപരിചിതൻ
  • വാഹനത്തിൽ നിന്ന് ‘എല്ലൂരാൻ’ കഴിയാതെ യുകെ മലയാളികളടക്കം പാടുപെടുന്നു! ലണ്ടനും നോട്ടിംഹാമും അടക്കമുള്ള സെന്ററുകളിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് അഞ്ചുമാസമായി ഉയർന്നു! കാത്തിരിപ്പ് കൂട്ടിയത് കോവിഡ്, ലിസ്‌റ്റ് നികത്താൻ കഴിയാതെ അധികൃതർ
  • ‘ബലി പെരുന്നാൾ’ ദിനം ഓസ്‌ട്രേലിയൻ മലയാളികളിൽ നോവുള്ള ഓർമ്മയായി ഷാനിയും മലബാർ തട്ടുകടയും! കോഴിക്കോടൻ വിഭവങ്ങളിലൂടെ മനംകവർന്നു! വിടപറഞ്ഞത് കൂട്ടുകാരി മർവയ്‌ക്കൊപ്പം; അപൂർവ്വ അപകടത്തിൽ കടലിൽ വീണുമരിച്ച മലയാളി വനിതകളുടെ അന്ത്യവിശ്രമവും ഓസ്‌ട്രേലിയയിൽ
  • എസ്സെക്‌സിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ കുടുംബത്തോടൊപ്പം ആശ്വസിച്ച് യുകെ മലയാളികളും; വഴിയൊരുക്കി സോഷ്യൽ മീഡിയ പോസ്റ്റുകൾ, അത്യാവശ്യഘട്ടത്തിൽ പരസ്പരം സഹായിക്കുന്ന യുകെയിലെ മലയാളി കൂട്ടായ്‌മയുടെ മറ്റൊരു ഉദാഹരണം
  • യുകെയിൽ അതിസാരം പടർത്തുന്ന വില്ലനെ കണ്ടെത്തി.. ഇ.കോളി അണുബാധയുള്ളത് സൂപ്പർ മാർക്കറ്റിലെ സാൻഡ്‌വിച്ചുകളിൽ! നിരവധി പ്രീ-പാക്ക്ഡ് സാൻഡ്‌വിച്ചുകളും സലാഡുകളും പിൻവലിച്ചു! ബാധിച്ച ഐറ്റംസും രോഗം പിടിപെട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയുക
  • Most Read

    British Pathram Recommends