![](https://britishpathram.com/malayalamNews/96717-uni.jpg)
ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ ക്ഷണം സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഈ മാസം അവസാനം 30ന് ചൈന സന്ദര്‍ശിക്കും. സാമ്പത്തിക, വികസന, സാംസ്കാരിക മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും സന്ദര്‍ശത്തിന്റെ ഭാഗമായി നടത്തും.
ചൈന - യുഎഇ നയതന്ത്ര ബന്ധത്തിന്റെ 40-ാം വാര്‍ഷിക ആഘോഷ പരിപാടിയിലും ശൈഖ് മുഹമ്മദ് പങ്കെടുക്കും. ചൈനയും അറബ് രാജ്യങ്ങളുമായുള്ള സഹകരണ ഫോറത്തിന്റെ മന്ത്രിതല സമ്മേളനത്തെയും ശൈഖ് മുഹമ്മദ് അഭിസംബോധന ചെയ്യും.
അതേസമയം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് മെയ് 28ന് ദക്ഷിണ കൊറിയ സന്ദര്‍ശിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ശൈഖ് മുഹമ്മദ് ദക്ഷിണ കൊറിയയില്‍ എത്തുക. ദക്ഷിണ കൊറിയ പ്രസിഡന്റ് യൂന്‍ സുക് യോളിന്റെ ക്ഷണം സ്വീകരിച്ചാണ് യാത്ര. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ വ്യാപാരം, നിക്ഷേപം, ഊര്‍ജം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തും.
More Latest News
യുക്മ റീജിയണല്‍ കായികമേള- 2024 സൂപ്പര്‍ സാറ്റര്‍ഡേ, മിഡ്ലാന്‍ഡ്സ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളില്‍ കായിക മാമാങ്കം
![](https://britishpathram.com/malayalamNews/thumb/97250-uni.jpg)
നിങ്ങളുടെ കുട്ടികളും വൈകിയാണോ ഉറങ്ങുന്നത്? കുട്ടികള്‍ക്ക് ഉറക്കം കുറയുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം
![](https://britishpathram.com/malayalamNews/thumb/97249-uni.jpg)
ഗൂഗിള്‍ മാപ്സില്‍ വമ്പന്‍ മാറ്റം, 'ഗൂഗിള്‍ മാപ്സ് ടൈംലൈന്‍' സ്വകാര്യമാക്കാന്‍ ഒരുങ്ങി ഗൂഗിള്‍
![](https://britishpathram.com/malayalamNews/thumb/97247-uni.jpg)
2036ലെ ഒളിമ്പിക്സിന് വേദിയാവാന്‍ നീക്കങ്ങളുമായി ഇന്ത്യ, പാരീസ് ഒളിമ്പിക്സില്‍ നയതന്ത്രശ്രമങ്ങള്‍ നടത്താനൊരുങ്ങുന്നു
![](https://britishpathram.com/malayalamNews/thumb/97246-uni.jpg)
ഇനി ഒരുങ്ങുന്നുന്നത് ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍, വാട്സ്ആപ്പില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരുന്നു
![](https://britishpathram.com/malayalamNews/thumb/97245-uni.jpg)