18
MAR 2021
THURSDAY
1 GBP =105.86 INR
1 USD =83.62 INR
1 EUR =89.53 INR
breaking news : എബ്രഹാം ഫിലിപ്പ്, സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു >>> സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ് >>> വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ >>> വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം >>> ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി >>>
Home >> NAMMUDE NAADU
കേരളത്തില്‍ ഇന്നും ശക്തമായ മഴ, തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

സ്വന്തം ലേഖകൻ

Story Dated: 2024-05-30

കേരളത്തില്‍ മഴ തുടങ്ങിയിട്ട് വെറും ദിവസങ്ങള്‍ ആയതേ ഉള്ളെങ്കിലും കനത്ത മഴയാണ് പലയിടത്തും പെയ്യുന്നത്. ഇപ്പോഴിതാ സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് എത്തിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. 

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 2 വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ശക്തമായ പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായാണ് നിലവിലെ മഴ. അടുത്ത ആറ് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തെക്കന്‍ കേരള തീരത്ത് നിന്നും ലക്ഷദ്വീപ് തീരത്തു നിന്നും മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇന്നലെ പെയ്ത മഴയില്‍ തിരുവനന്തപുരത്തിന്റെ പലയിടങ്ങളും വെള്ളത്തില്‍ മുങ്ങി. ചാല, പഴവങ്ങാടി, വട്ടിയൂര്‍ക്കാവ് പ്രദേശങ്ങളില്‍ കയറിയ വെള്ളം ജനജീവിതത്തെ സാരമായി ബാധിച്ചു. വീടുകളിലടക്കം വെള്ളം കയറിയതോടെ നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

മഴ കനത്തതോടെ എറണാകുളത്ത് വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. കളമശ്ശേരി, തൃക്കാക്കര, കാക്കനാട് എന്നിവിടങ്ങളില്‍ നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു. അടിയന്തര സാഹചര്യത്തില്‍ ജില്ലാകളക്ടര്‍ വില്ലേജ് ഓഫീസര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും യോഗം വിളിച്ചു.

More Latest News

എബ്രഹാം ഫിലിപ്പ്, സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂയോര്‍ക്ക് :ലോങ്ങ് ഐലന്‍ഡിലെ മുന്‍നിര സി.പി.എ ആയ എബ്രഹാം ഫിലിപ്പ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ സെന്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് എബ്രഹാം ഫിലിപ്പിനെ എന്‍ഡോഴ്‌സ് ചെയ്തിരിക്കുന്നത്. ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എബ്രഹാം ഫിലിപ്പ്. ഫോമായുടെ ആരംഭകാലമായ 2008 മുതല്‍ 2018 വരെ പത്തു വര്‍ഷക്കാലം ഫോമായുടെ ഓഡിറ്റര്‍ ആയി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 'വളരെ വിശ്വസ്തതയോടും അര്‍പ്പണ മനോഭാവത്തോടെയും ഏറ്റെടുക്കുന്ന പ്രവര്‍ത്തികളെല്ലാം സമയബന്ധിതമായി ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്ന വ്യക്തിയാണ് ശ്രീ. എബ്രഹാം  ഫിലിപ്പ്.  കേരളാ സെന്ററിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി അദ്ദേഹം ദീര്‍ഘകാലമായി സേവനം ചെയ്യുന്നു. അതോടൊപ്പം വര്‍ഷങ്ങളായി കേരളാ സെന്ററിന്റെ അക്കൗണ്ടുകള്‍ മുഴുവന്‍ കൈകാര്യം ചെയ്യുകയും യഥാ സമയം ഓഡിറ്റ് ചെയ്ത് ഐ.ആര്‍.എസ്-നു സമര്‍പ്പിക്കുകയും ചെയ്യുന്ന വ്യക്തികൂടിയാണ് എബ്രഹാം. അക്കൗണ്ട് സംബന്ധമായ പ്രസ്തുത സേവനങ്ങളെല്ലാം സൗജന്യമായാണ് അദ്ദേഹം ചെയ്യുന്നത് എന്നതാണ് പ്രത്യേകത. സേവന മനസ്ഥിതിയുള്ള ശ്രീ ഫിലിപ്പ് ഫോമായ്ക്ക് നല്ല ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതിനാലാണ് കേരളാ സെന്റര്‍ അദ്ദേഹത്തെ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്. വോട്ടവകാശമുള്ള എല്ലാ ഫോമാ അംഗങ്ങളും കക്ഷിഭേദമെന്യേ  എബ്രഹാം ഫിലിപ്പിന് വോട്ട് ചെയ്ത് അദ്ദേഹത്തെ നാഷണല്‍ കമ്മറ്റി അംഗമാക്കി ഫോമായ്ക്ക് ഒരു മുതല്‍ക്കൂട്ടാക്കണം എന്ന്  അഭ്യര്‍ത്ഥിക്കുന്നു'  കേരളാ സെന്റര്‍  പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍ ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ ദീര്‍ഘ കാല സജീവ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കയ്യഴിഞ്ഞു സഹായിക്കുന്ന വ്യക്തിയുമാണ് എബ്രഹാം ഫിലിപ്പ്. ഫോമായിലൂടെയും മറ്റ് പല സംഘടനകളിലൂടെയും അദ്ദേഹം നേരിട്ടും ജന്മനാട്ടില്‍ ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിവരുന്നു. ഫോമായില്‍ ലഭിക്കുന്ന സാമ്പത്തിക ഫണ്ടുകള്‍ യഥാവിധി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനും അനുയോജ്യമായ വിധം ഉപയോഗിച്ച് ഫണ്ടുകളുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനും എബ്രഹാം ഫിലിപ്പിന്റെ സേവനം ഫോമായ്ക്ക് അനിവാര്യമാണ്. ഫോമാ ഏതു പ്രോജെക്ടുകള്‍  മുന്‍പോട്ടു കൊണ്ടുവന്നാലും അതിന്റെ ആവശ്യകത ശരിയാംവിധം വിശകലനം ചെയ്ത്  അതിന്റെ ഗുണഗണങ്ങള്‍ ഉപഭോക്താവിന് ഉചിതമായി ലഭിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനും നടപ്പിലാക്കുന്നതിനും  എബ്രഹാമിനെപ്പോലെ വിദഗ്ധരുടെ സേവനം ഫോമായ്ക്ക്  അത്യാവശ്യമാണ്. അതിനാല്‍ ഫോമായുടെ നല്ല ഭാവിയെ മുന്‍ നിര്‍ത്തി എബ്രഹാം ഫിലിപ്പിനെ ഫോമാ നാഷണല്‍ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു  

സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്

കായികതാരങ്ങളായ സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെയും വന്നിരുന്നു. പക്ഷെ ഇതിനോടൊന്നും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ കാര്യത്തില്‍ പ്രതികരിണവുമായി എത്തിയിരിക്കുകയാണ് സാനിയയുടെ പിതാവ്. സാനിയ മിര്‍സ ഇന്ത്യന്‍ ടെന്നീസിലെ ഇതിഹാസമാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച പേസറാണ് മുഹമ്മദ് ഷമി. സാനിയയുടെ പിതാവ് പറയുന്നത് വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സാനിയയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വര്‍ഷം ആദ്യം വിവാഹമോചനം നേടിയിരുന്നു, ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞാണ് താമസം. എന്നാല്‍ ഇരുവരും തമ്മില്‍ വിവാഹം കഴിക്കുമെന്ന വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു. ഇതെല്ലാം അസംബന്ധമാണ്. അവള്‍ അവനെ കണ്ടിട്ടുപോലുമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു. അടുത്തിടെ സാനിയ ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ടിരുന്നു. താനിപ്പോള്‍ പരിവര്‍ത്തനത്തിന്റെ പാതയിലേക്കുള്ള തയ്യാറെടുപ്പിലാണ്. നല്ല മനുഷ്യനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ എക്സില്‍ കുറിച്ചു. എന്തെങ്കിലും തെറ്റുകളും പോരായ്മകളും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ അതിന് താന്‍ ക്ഷമ ചോദിക്കുന്നു. തന്റെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നും അനുഗ്രഹീതമായ പാതയില്‍ തന്നെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താന്‍ ഭാഗ്യം ചെയ്തവളാണ്. എല്ലാവരോടും അങങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. തന്റെ ഈ യാത്ര തുടരുമ്പോള്‍ ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും തന്നെ ഉള്‍പ്പെടുത്തക. നല്ലൊരു മനുഷ്യനായി താന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സാനിയ എക്സില്‍ കുറിച്ചു.  

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ

വിദ്യാര്‍ത്ഥികള്‍ക്കായി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍ ജൂണ്‍ 21 മുതല്‍ 27 വരെ. കാംപയിനില്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍, ഹെഡ്ഫോണുകള്‍ എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും. കൂടാതെ പഴയ ലാപ്ടോപ്പുകള്‍ക്കുള്ള ആകര്‍ഷകമായ എക്സ്ചേഞ്ച് ഡീലുകള്‍, സൂപ്പര്‍കോയിനുകള്‍, നോ-കോസ്റ്റ് ഇഎംഐ, ക്യാഷ് ഓണ്‍ ഡെലിവറി, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകളില്‍ ഓഫറുകള്‍ എന്നിവയും ഉപഭോക്താക്കള്‍ ലഭ്യമാണ്. ലാപ്ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും 6000 രൂപ വരെ അധിക സ്റ്റുഡന്റ് ഓഫറുകളും നല്‍കിയിട്ടുണ്ട്. എച്ച്പി, അസ്യുസ്, ഏസര്‍ മുതലായ ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകള്‍ 9990 രൂപ മുതല്‍ ലഭിക്കും. ഇത് കൂടാതെ, 45,990 രൂപ മുതല്‍ തുടങ്ങുന്ന, കാര്യക്ഷമമായ പ്രോസസറുകളും ഗ്രാഫിക്സ് കാര്‍ഡുകളുമുള്ള ലാപ്ടോപ്പുകളും ഓഫറിന്റെ ഭാഗമാണ്. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള എല്‍ടിഇ ടാബ്ലെറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 9,999 എന്ന പ്രാരംഭ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ട് അവതരിപ്പിച്ചിട്ടുണ്ട്. ബോട്ട്, സോണി, ബോള്‍ട്ട് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ നോയ്സ് ക്യാന്‍സലിംഗ് ഹെഡ്ഫോണുകള്‍ 1,499 രൂപ മുതലും ബൗള്‍ട്ട് ക്രൗണ്‍, ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 പ്രോ, നോയ്സ് ഐക്കണ്‍ 2, ഫയര്‍ ബോള്‍ട്ട് ഡ്രീം എന്നി സ്മാര്‍ട്ട് വാച്ചുകള്‍ 1299 രൂപ മുതലും ഫ്‌ലിപ്കാര്‍ട്ട് ബാക്ക് ടു കാമ്പസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം

പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ വാട്‌സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതാ ഇക്കുറി വാട്‌സ്ആപ്പ് വീഡിയോ കോളില്‍ ആണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോളുകള്‍ ക്വാളിറ്റി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.വാട്സ്ആപ്പിനെ ഏറ്റവും മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുത്തന്‍ അപ്ഡേറ്റുകള്‍ കൊണ്ടുവരിക. ഇതോടെ വാട്സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റം എന്ന് വാട്സ്ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനവും ഉടന്‍ വരും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്ന ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറായി മാറിയേക്കാം.  

ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

ഉത്തര്‍പ്രദേശില്‍ യുവാവിനോട് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കൊടും ക്രൂരത. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുര്‍ ഗ്രാമത്തിലെ മുജാഹിദ് എന്ന യുവാവിനോടാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ക്രൂരത ചെയ്തത്. യുവാവിനെ പ്രാദേശിക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് അനസ്തീസിയ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഓംപ്രകാശെന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു മുസാഫര്‍നഗറിലെ മന്‍സൂര്‍പൂരിലെ ബെഗ്രജ്പൂര്‍ മെഡിക്കല്‍ കോളേജിലാണ് അതിവിചിത്രമായ സംഭവം നടന്നത് . ഇക്കഴിഞ്ഞ ജൂണ്‍ 3 നു ഓംപ്രകാശ് തനിക്ക് ആരോഗ്യപ്രശ്‌നം ഉണ്ടെന്നും പരിശോധന വേണമെന്നും പറഞ്ഞ് മുജാഹിദിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്ന് പറയുന്നു. പിന്നീട് ഡോക്ടര്‍മാരുമായുള്ള ഓംപ്രകാശിന്റെ ഒത്തുകളിയുടെ ഫലമായി മുജാഹിദിനെ അനസ്തീസിയ നല്‍കി മയക്കി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു എന്നാണ് ആരോപണം. 'ഓംപ്രകാശാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പിറ്റേന്ന് രാവിലെ എനിക്ക് ഒരു ഓപ്പറേഷന്‍ നടത്തി. ബോധം വന്നപ്പോള്‍, ആണ്‍കുട്ടിയില്‍ നിന്ന് പെണ്‍കുട്ടിയായി മാറിയിരുന്നു എന്നാണു മുജാഹിദ് പറയുന്നത് തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഓംപ്രകാശ് ഇങ്ങനെ ചെയ്തത് എന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ഓംപ്രകാശ് ഭീഷണിപ്പെടുത്തുന്നുണ്ട് എന്നും മുജാഹിദ് പറയുന്നു . ഇനിയുള്ളകാലം തനിക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ആരും തന്നെ അംഗീകരിക്കില്ലെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തി എന്നും മുജാഹിദ് പരാതിയില്‍ പറയുന്നു 'ഞാന്‍ നിന്നെ പുരുഷനില്‍ നിന്ന് സ്ത്രീയാക്കി, ഇനി എനിക്കൊപ്പം ജീവിക്കണം. നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കി അത് വിറ്റ് ലക്‌നൗവിലേക്ക് പോകും' എന്നിങ്ങനെയായിരുന്നു ഭീഷണിയെന്നും മുജാഹിദ് പോലീസിനോട് പറഞ്ഞു സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുജാഹിദിന്റെ കുടുംബവും നാട്ടുകാരും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ആശുപത്രി ജീവനക്കാരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന്മുസാഫര്‍നഗര്‍ പൊലീസ് ഓഫീസര്‍ രമാശിഷ് യാദവ് പറഞ്ഞു.

Other News in this category

  • യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടിത്തം; മൂന്ന് മണിക്കൂറോളം വൈകി യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട്ടെത്തിച്ചു
  • 9 വയസ്സുകാരന്‍ ഓട്ടമാറ്റിക് ഗേറ്റിന് ഇടയില്‍ കുടുങ്ങി മരിച്ച സംഭവം; പേരക്കുട്ടിക്ക് പിന്നാലെ വിവരമറിഞ്ഞ മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു
  • കള്ളക്കുറിച്ചി വിഷ മദ്യദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയില്‍; ഇയാള്‍ നൂറിലേറെ കേസുകളില്‍ പ്രതി, മരണസംഖ്യ 50 ആയി ഉയര്‍ന്നു
  • കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോടതി ജാമ്യം, ഇന്ന് മോചിതനാകും, 48 മണിക്കൂര്‍ നേരത്തേക്ക് ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇ.ഡി ആവശ്യം തള്ളി കോടതി
  • കോഴിക്കോട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു.: കെ.എസ്.യു നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്
  • ഓട്ടമാറ്റിക് ഗേറ്റില്‍ കുടുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, അപകടം നടന്ന വീട്ടില്‍ ആരും ഉണ്ടാകാതിരുന്നതിനാല്‍ സാങ്കേതികപരമായി എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല
  • ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറുടെ ആത്മഹത്യ: ആണ്‍സുഹൃത്തായിരുന്ന യുവാവ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ചു, യുവാവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി
  • വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പാറ്റ, പോസ്റ്റിട്ട് രണ്ട് ദിവസത്തിന് ശേഷംഖേദം പ്രകടിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ 
  • തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തം: മരണ സംഖ്യ 25 ആയിം, 60-ലേറെപ്പേര്‍ ചികിത്സയില്‍, 8 പേരുടെ അവസ്ഥ അതീവ ഗുരുതരം, കളക്ടറെ സ്ഥലം മാറ്റി
  • വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം: ഇന്ത്യന്‍ എംബസി വഴി 40000 ഡോളര്‍ കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി
  • Most Read

    British Pathram Recommends