18
MAR 2021
THURSDAY
1 GBP =105.70 INR
1 USD =83.55 INR
1 EUR =89.36 INR
breaking news : ഇനി ഒരുങ്ങുന്നുന്നത് ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍, വാട്‌സ്ആപ്പില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരുന്നു >>> താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ യെല്ലോ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് >>> നീറ്റ് പരീക്ഷാ ഉത്തരക്കടലാസില്‍ വിദ്യാര്‍ഥികളുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടു, അമ്മയുടെയും അച്ഛന്റെയും പേരെഴുതാന്‍ കോളം, വീണ്ടും വിവാദത്തിലായി നീറ്റ് പരീക്ഷ >>> ഇറച്ചിക്കറിയില്‍ നെയ്യ് കൂടിപോയതിന് അസഭ്യവര്‍ഷം, കൈ കഴുകാന്‍ വെള്ളം നല്‍കിയില്ലെന്ന് പറഞ്ഞ് 65 കാരിയായ മാതാവിന്റെ കൈ അടിച്ചൊടിച്ച് മകന്‍, ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് >>> മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം, നാളെ രാത്രി 12 മണിമുതല്‍ സമരം ആരംഭിക്കുമെന്ന് ട്രേഡ് യൂണിയന്‍  >>>
Home >> MIDDLE EAST
ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസ്: മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോര്‍ക്ക് കോടതി, ശിക്ഷാവിധി ജൂലൈ 11ന്

സ്വന്തം ലേഖകൻ

Story Dated: 2024-05-31

വാഷിങ്ടന്‍ : ബിസിനസ് വഞ്ചനാ കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോര്‍ക്ക് കോടതി വിധിച്ചു. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നാണ് കണ്ടെത്തിയത്. ജൂലൈ 11ന് ആണ് ശിക്ഷ വിധിക്കുന്നത്. 

പോണ്‍താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള ബന്ധം മറച്ചുവയ്ക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണ് കേസില്‍ പറയുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 5 മാസം ശേഷിക്കെയാണ് കോടതി നടപടി. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഒരിക്കല്‍കൂടി ഏറ്റുമുട്ടാനിരിക്കുകയാണ് ട്രംപ്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബൈഡനും റിപ്പബ്ലിക് പാര്‍ട്ടിയില്‍ ട്രംപും പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിട്ടുണ്ട്.

ട്രംപുമായി 2006ല്‍ ഉണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്റ്റോമി ഡാനിയല്‍സ് കോടതിയില്‍ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവയ്ക്കാന്‍ ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നും, ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. 2016ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴാണ് പണം നല്‍കിയതെന്നാണ് കേസ്.

2006ല്‍ ഗോള്‍ഫ് മത്സര വേദിയിലാണ് ട്രംപിനെ കണ്ടതെന്ന് സ്റ്റോമി മൊഴി നല്‍കിയിരുന്നു. അന്ന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തായിരുന്നു ട്രംപ്. റിയാലിറ്റി ഷോയിലടക്കം അവസരം നല്‍കാമെന്നു വാഗ്ദാനം നല്‍കിയെന്നും, വാഗ്ദാനം പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് ബന്ധത്തില്‍നിന്നു പിന്‍വാങ്ങിയെന്നും സ്റ്റോമി കോടതിയെ അറിയിച്ചു.

 

More Latest News

ഇനി ഒരുങ്ങുന്നുന്നത് ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍, വാട്‌സ്ആപ്പില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരുന്നു

മാറ്റങ്ങളുടെയും പുതുമകളുടേയും ഒരു കലവറയാണ് വാട്‌സ്ആപ്പ്. ഓരോ ദിവസവും ഉപയോക്താക്കളുടെ താല്‍പര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ വാട്‌സ്ആപ്പ് ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുതിയൊരു ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി (എ.ആര്‍) ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഏറ്റവും പുതിയതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്സാപ്പ് കോളുകളില്‍ ഇഫക്ടുകള്‍ ഉപയോഗപ്പെടുത്താനും ഫില്‍റ്ററുകള്‍ കൊണ്ടുവരാനും ഇതുവഴി സാധിക്കും. ഐഫോണിലെ ഫേസ്ടൈം വീഡിയോ കോളില്‍ ഇതിന് മുന്‍പ് തന്നെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് സമാനമായ സൗകര്യങ്ങളായിരിക്കാം വാട്സാപ്പില്‍ ഇനി എത്തുന്നത്. വാട്സ്ആപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് പുതിയ എ.ആര്‍ ഫീച്ചറുകള്‍ എത്തുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഖം ഭംഗിയുള്ളതാക്കാനുള്ള ടച്ച് അപ്പ് ടൂളും, ലൈറ്റിന്റെ കുറവ് പരിഹരിക്കാനുള്ള ലോ ലൈറ്റ് മോഡുമെല്ലാം വാട്സ്ആപ്പിലെത്തുമെന്ന് വാബീറ്റാ ഇന്‍ഫോ വ്യക്തമാക്കുന്നു. എങ്ങനെയൊക്കെ ഒരു വീഡിയോ കോള്‍ മനോഹരമാക്കാന്‍ സാധിക്കുമോ അതെല്ലാം വാട്‌സ്ആപ്പിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളായി എത്തും. അതിലൊന്നാണ് കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബാക്ക്ഗ്രൗണ്ട് മാറ്റാന്‍ സാധിക്കും എന്നത്. മീറ്റിങുകളും മറ്റും നടക്കുമ്പോള്‍ ഇതിനായി യോജിച്ച ബാക്ക് ഗ്രൗണ്ടുകള്‍ നമുക്ക് സെലക്ട് ചെയ്യാന്‍ കഴിയും. വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേറ്റില്‍ തന്നെ ഈ ഫീച്ചറുകള്‍ അവതരിപ്പിക്കും .

നീറ്റ് പരീക്ഷാ ഉത്തരക്കടലാസില്‍ വിദ്യാര്‍ഥികളുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടു, അമ്മയുടെയും അച്ഛന്റെയും പേരെഴുതാന്‍ കോളം, വീണ്ടും വിവാദത്തിലായി നീറ്റ് പരീക്ഷ

കോഴിക്കോട്: നീറ്റ് പരീക്ഷാ വീണ്ടും വിവാദത്തില്‍. ഉത്തരക്കടലാസില്‍ വിദ്യാര്‍ഥികളുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടതിനെതിരെ വലിയ ആക്ഷേപമാണ് ഉയരുന്നത്. വിദ്യാര്‍ത്ഥിയുടെ വ്യക്തി വിവരങ്ങള്‍ രേഖപ്പെടുത്തിയത് വലിയ വിവാദത്തിലേക്കാണ് പോകുന്നത്. വ്യക്തിഗത വിവിരങ്ങള്‍ രേഖപ്പെടുത്തുന്നത് ക്രമക്കേടിനിടയാക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഉത്തരക്കടലാസില്‍ പേരിനൊപ്പം വിദ്യാര്‍ഥിയുടെ അമ്മയുടെയും അച്ഛന്റെയും പേര് രേഖപ്പെടുത്താനുള്ള കോളങ്ങളാണുണ്ടായിരുന്നു. റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷയുടെ ഉത്തര കടലാസിലും ഇതേ ചോദ്യങ്ങളുണ്ടായിരുന്നു. നീറ്റ് പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നതായുള്ള വിവരങ്ങള്‍ പുറത്തു വരുന്നതിനിടെയാണ് ഉത്തരക്കടലാസില്‍ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടുവെന്ന ആക്ഷേപവും ഉയരുന്നത്. ഒ .എം.ആര്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ അടയാളപ്പെടുത്താനുള്ള സ്ഥലത്തിന്റെ അവസാന ഭാഗത്താണ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ പേര് രേഖപ്പെടുത്താനുള്ള കോളമുള്ളത്. യു.ജി.സി നെറ്റ് പരീക്ഷയുടെ ഉത്തരക്കടലാസും ഇതേ മാതൃകയിലായിരുന്നു. കഴിഞ്ഞ തവണ വരെ കമ്പ്യൂട്ടറൈസ്ഡ് പരീക്ഷയായിരുന്ന യു.ജി.സി നെറ്റ് പരീക്ഷ ഇത്തവണ ഒ.എം.ആര്‍ രീതിയിലേക്ക് മാറ്റിയത് സംശയാസ്പദമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഇറച്ചിക്കറിയില്‍ നെയ്യ് കൂടിപോയതിന് അസഭ്യവര്‍ഷം, കൈ കഴുകാന്‍ വെള്ളം നല്‍കിയില്ലെന്ന് പറഞ്ഞ് 65 കാരിയായ മാതാവിന്റെ കൈ അടിച്ചൊടിച്ച് മകന്‍, ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

കൊല്ലം : കടയ്ക്കലില്‍ അമ്മയോട് മകന്റെ ക്രൂരത. കൈ കഴുകാന്‍ വെള്ളം നല്‍കാത്തതിനെ തുടര്‍ന്ന് 65 കാരിയായ മാതാവിന്റെ കൈ മകന്‍ അടിച്ചൊടിക്കുകയായിരുന്നു. കോട്ടുക്കല്‍ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈയ്യാണ് വിറക് കമ്പ് കൊണ്ട് മകന്‍ നസറുദ്ദീന്‍ അടിച്ചൊടിച്ചത്. സംഭവത്തില്‍ ജാമ്യമില്ല വകുപ്പ് പ്രകാരം നസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറച്ചിക്കറിയില്‍ നെയ്യ് കൂടിപോയി എന്ന് പറഞ്ഞ് നസറുദ്ദീന്‍ കുലുസം ബീവിയെ അസഭ്യം പറഞ്ഞു. ശേഷം കൈ കഴുകാന്‍ വെള്ളം കോരി നല്‍കിയില്ല എന്ന് പറഞ്ഞാണ് വിറക് കൊണ്ട് ആക്രമിച്ചത്. പരിക്കേറ്റ കുലുസം ബീവിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.  

മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം, നാളെ രാത്രി 12 മണിമുതല്‍ സമരം ആരംഭിക്കുമെന്ന് ട്രേഡ് യൂണിയന്‍ 

മില്‍മയില്‍ തൊഴിലാളികള്‍ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക്. ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാത്രി 12 മണി മുതല്‍ സമരത്തിലേക്ക് പോകുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.  വിഷയത്തില്‍ മില്‍മ മാനേജ്മെന്റിന് നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചയ്ക്ക് പോലും വിളിച്ചില്ലന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍, എഐടിയുസി നേതാവ് അഡ്വ മോഹന്‍ദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചത്. മില്‍മയില്‍ 13 മാസം മുന്‍പ് ശമ്പള പരിഷ്‌കരണ കരാര്‍ ഒപ്പിട്ടിരുന്നു. ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിക്കാന്‍ കാലതാമസമെടുക്കുകയാണ്. കരാര്‍ നടപ്പിലാക്കാന്‍ മാനേജ്മെന്റ് മുന്‍കൈയെടുക്കുന്നില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പാക്കിംഗും വിതരണവും നിറുത്തിവച്ച് കഴിഞ്ഞമാസവും മില്‍മ തൊഴിലാളികള്‍ സമരം ചെയ്തിരുന്നു. തിരുവനന്തപുരം മേഖലാ യൂണിയന് കീഴിലുള്ള അമ്പലത്തറ, കൊല്ലം, പത്തനംതിട്ട ഡയറികളിലായിരുന്നു സമരം. ലക്ഷക്കണക്കിന് ലിറ്റര്‍ പാലിന്റെ പ്രോസസിംഗ് തടസപ്പെട്ടിരുന്നു. മില്‍മയുടെ പരാതിയില്‍ ഐ.എന്‍.ടി.യു.സി., സി.ഐ.ടി.യു. തൊഴിലാളികളുടെ പേരില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. കേസുകള്‍? പിന്‍വലിക്കണമെന്നും തൊഴിലാളികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം നടന്നത്.  

കോഴിക്കോട് ഇനി യുനെസ്‌കോയുടെ സാഹിത്യനഗരമായി അറിയപ്പെടും. ഔദ്യോഗിക പ്രഖ്യാപനം ഇന്നു നടക്കും, മന്ത്രി എം.ബി രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തും

കോഴിക്കോട് : കോഴിക്കോടിന്റെ സാഹിത്യനഗര പദവി പ്രഖ്യാപനം ഇന്ന്. യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമാണ് കോഴിക്കോട്. 2023 ഒക്ടോബര്‍ 31-നാണ് സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. ഇന്നു വൈകിട്ട് 5.30-ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ മന്ത്രി എം.ബി. രാജേഷാണ് സാഹിത്യനഗരപദവി പ്രഖ്യാപനം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ കോര്‍പ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കും. ലോഗോ പ്രകാശനവും വെബ്‌സൈറ്റ് പുറത്തിറക്കലും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക. സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.

Other News in this category

  • എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
  • കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ച് 50 പേര്‍ മരിച്ച സംഭവം: എട്ട് പേര്‍ കസ്റ്റഡിയില്‍, അറസ്റ്റിലായവരില്‍ മൂന്ന് ഇന്ത്യക്കാരും
  • യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
  • രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
  • സ്‌കൂളില്‍ വച്ച് പിസ കഴിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയെന്ന് കുടുംബം, സ്‌കൂളിനെതിരെ കേസ് നല്‍കി രക്ഷിതാക്കള്‍
  • സൗദിയില്‍ മാസപ്പിറവി കണ്ടു, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ഞായറാഴ്ച്ച
  • യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഈ മാസം ചൈന സന്ദര്‍ശിക്കും, ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം
  • ദുബായിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി, സംഭവത്തില്‍ പൊലീസ് അന്വേഷണം ദുബായിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
  • ആറ് പുതിയ വിമാനത്താവളങ്ങള്‍ കൂടി ഒമാനില്‍ നിര്‍മ്മിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി, പുതിയ വിമാനത്താവളങ്ങള്‍ 2028-29 വര്‍ഷത്തോടെ പ്രവര്‍ത്തനക്ഷമമാക്കും
  • സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് തിരിച്ചടി, റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്ന് ഗള്‍ഫ് എയര്‍, സന്ദര്‍ശന വിസയില്‍ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകം
  • Most Read

    British Pathram Recommends