![](https://britishpathram.com/malayalamNews/96802-uni.jpg)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാന്‍ ഗൗതം ഗംഭീര്‍ സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ട്. ട്വന്റി 20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുന്നതോടെ ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകും എന്നാണ് പുറത്ത് വരുന്ന വിവരം.
നിലവില്‍ ഐപിഎല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപദേശകനാണ് ഗംഭീര്‍. ഈ റോളില്‍ തുടര്‍ന്നുകൊണ്ടാകും ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് ഇന്ത്യന്‍ മുന്‍ താരം എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്‍മാാരക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ടീം മെന്ററും മുന്‍ ഇന്ത്യന്‍ താരവുമായ ഗൗതം ഗംഭീറിനെ ഇന്ത്യന്‍ പരിശീലകനാക്കുമെന്ന് റിപ്പോര്ട്ടുണ്ടായിരുന്നുണ്ട്. ഇന്ത്യന്‍ പരിശീലകരില്‍ ഗംഭീറിന്റെ പേര് മാത്രമാണ് ബിസിസിഐ പരിഗണിക്കുന്നത് എന്നാണ് സൂചന.
ബിസിസിഐയും ഗൗതം ഗംഭീറും തമ്മില്‍ ഇതുവരെ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരിശീലകനായി ഗംഭീര്‍ വരണമെന്നായിരുന്നു ബിസിസിഐ നിലപാടെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ് ഗംഭീര്‍ പരിശീലകന്റെ റോള്‍ ചെയ്തിട്ടില്ല. എങ്കിലും ഐപിഎല്ലില്‍ ലഖ്നൗവിന്റെയും കൊല്‍ക്കത്തയുടെയും ഉപദേശകനായിരുന്നു.
ട്വന്റി 20 ലോകപ്പിന് ശേഷം ഇന്ത്യയ്ക്ക് അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയാണ്. സിംബാബ്വെയ്ക്കെതിരായ ഈ പരമ്പര ജൂലൈ ആറിന് ആരംഭിക്കും. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനായി സ്ഥാനമേല്‍ക്കുന്നത് ഈ പരമ്പരയോടെയാകുമെന്നാണ് സൂചന.
പരിശീലകനെന്ന നിലയില്‍ പേരെടുത്ത വ്യക്തിത്വമാണ് ഗംഭീര്‍. കൊല്‍ക്കത്തയെ സീസണിലെ ചാമ്പ്യന്മാരാക്കി. ഇതിനുമുന്‍പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലായിരുന്നു ഗംഭീര്‍ പ്രവര്‍ത്തിച്ചത്. അവിടെ കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിനെ രണ്ടുവര്‍ഷം തുടര്‍ച്ചയായി പ്ലേഓഫിലെത്തിച്ചു. ഇക്കാര്യങ്ങളെല്ലാം ഗംഭീറിന് അനുകൂലമാണ്.
More Latest News
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും
![](https://britishpathram.com/malayalamNews/thumb/97288-uni.jpg)
സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന് ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97287-uni.jpg)
പശുവിന് പാല് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97286-uni.jpg)
ഇനി മുതല്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ
![](https://britishpathram.com/malayalamNews/thumb/97285-uni.jpg)
സലാം എയര്‍ ചെന്നൈ- മസ്ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു, ജൂലൈ 11ന് സര്‍വീസ് ആരംഭിക്കും
![](https://britishpathram.com/malayalamNews/thumb/97284-uni.jpg)