18
MAR 2021
THURSDAY
1 GBP =105.86 INR
1 USD =83.62 INR
1 EUR =89.53 INR
breaking news : വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ >>> വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം >>> ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി >>> കാത്തിരുന്ന ഉപ്പും മുളകും സീസണ്‍ മൂന്ന് വരുന്നു, ഇക്കുറി കുട്ടുമാമനും കൂടെ രണ്ട് പുതുമുഖ കുട്ടി താരങ്ങളും >>> 'ലാലേട്ടനെ കണ്ടപ്പോള്‍ സീസണ്‍ 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', ബിഗ്‌ബോസ് താരം ധന്യമേരി വര്‍ഗ്ഗീസ് >>>
Home >> NEWS
മലയാളി നഴ്‌സുമാരുടെ അയർലാൻഡ് മോഹം പൊലിയുമോ? കുടിയേറ്റക്കാർക്കെതിരെ തദ്ദേശീയരുടെ വംശീയ വിദ്വേഷം വ്യാപിക്കുന്നു? പ്രതിഷേധവുമായി വേൾഡ് മലയാളി കൗൺസിൽ; സോഷ്യൽ മീഡിയകളിലൂടെയും വിദ്വേഷ പ്രചാരണമെന്ന് ആരോപണം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-06-02

യുകെയും ഓസ്‌ട്രേലിയയും കുടിയേറ്റ നിയന്ത്രണ നിയമങ്ങൾ കർശനമാക്കുകയും ന്യൂസിലാൻഡിൽ തൊഴിൽ അവസരങ്ങൾ കുറയുകയും ചെയ്‌തതോടെ  സമീപകാലത്ത് ആയിരക്കണക്കിന് മലയാളി നഴ്സുമാരാണ് അയർലാൻഡിൽ ജോലിനേടി എത്തിയത്.

ഇംഗ്ലീഷ് ഭാഷാ ടെസ്റ്റിലെ കുറഞ്ഞ സ്കോറും യോഗ്യതകളിലെ കുറവുകളും മൂലം  യുകെയിലും മറ്റും രജിസ്‌ട്രേഷൻ നടത്താനാകാതെ വന്ന നഴ്സുമാർക്കും അയർലൻഡ് രക്ഷാതാവളമായി. മറ്റിടങ്ങളെ അപേക്ഷിച്ച് പ്രവേശന മാനദണ്ഡങ്ങൾ അയർലൻഡിൽ ലളിതമാണെന്നതായിരുന്നു കാരണം.

എന്നാലിപ്പോൾ അവിടെയെത്തിയ മലയാളി നഴ്‌സുമാർ ഉൾപ്പടെയുള്ള ഇന്ത്യൻ നഴ്‌സുമാർ പുതിയൊരു വെല്ലുവിളി നേരിടുകയാണെന്ന് ആഗോള മലയാളി പ്രവാസി സംഘടന റിപ്പോർട്ടുചെയ്യുന്നു. സമൂഹമാധ്യമമായ 'എക്സ് 'ല്‍ കൂടി അയർലൻഡ് സ്വദേശി നടത്തിയ രാജ്യ വിരുദ്ധത പ്രസ്താവനയിലും അയർലൻഡിലെ പ്രവാസി സമൂഹത്തോടുള്ള വംശീയ വിദ്വേഷ  നിലപാടിലും കടുത്ത പ്രതിഷേധവുമായി  വേള്‍ഡ് മലയാളി കൗണ്‍സില്‍ അയർലൻഡ് പ്രോവിന്‍സാണ് രംഗത്തെത്തിയത്.

കുടിയേറ്റ പ്രവാസി സമൂഹത്തിനെതിരെ ഒരു അയർലൻഡ് വംശീയവാദി നടത്തിയ പരാമര്‍ശങ്ങള്‍ ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തത്. മറ്റ് സമൂഹ മാധ്യമങ്ങളില്‍ കൂടിയും പ്രവാസികള്‍ക്കെതിരായ നീക്കങ്ങൾ നടക്കുന്നു.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അന്യദേശീയ വിഭാഗങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയും അക്രമാസക്തതയും തടയാന്‍ അയർലാൻഡ്‌ സർക്കാർ ഇടപെടണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ ജസ്ററിസ് മിനിസ്ററര്‍ക്കും ഗാര്‍ഡ്  കമ്മീഷണര്‍ക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. 

ഇതുസംബന്ധിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍  അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാർക്കെതിരെയുള്ള വംശീയ വിദ്വേഷ പ്രചാരണങ്ങൾ അയർലൻഡിൽ സമീപകാലത്ത് കൂട്ടിവരികയാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

അയർലാൻഡ് ഗവണ്‍മെന്റ് നല്‍കിയ വിസയിലും വര്‍ക്ക്പെര്‍മിറ്റിലും ഇവിടെ വന്ന് ജോലിചെയ്യുകയും, ബിസിനസ് ചെയ്യുകയും, സ്ററുഡന്റ് വിസയില്‍ എത്തി പഠിക്കുകയും പാര്‍ട്ട് ടൈം ജോലി ചെയ്യുകയും ചെയ്യുന്ന ആയിരക്കണക്കിന് വിദേശ പൗരന്മാർ ഇതുമൂലം  ഭയത്തോടെയാണ് ഇപ്പോഴുള്ള നീക്കങ്ങളെ കാണുന്നത് എന്ന് പരാതിയില്‍ പറയുന്നു.

വിദേശീയ വിദ്വേഷത്തിന്റെ പേരില്‍ നടക്കുന്ന അപലപനീയമായ പ്രവൃത്തികള്‍ക്ക് കുടിയേറ്റക്കാര്‍ ഇരയാവുന്നത് തടയാന്‍ ഗവൺമെന്റിന്റെ അടിയന്തര നടപടികള്‍ ഉറപ്പു വരുത്തണമെന്നും  വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സ് യോഗം ആവശ്യപ്പെട്ടു. 

ചെയര്‍മാന്‍ ദീപു ശ്രീധര്‍, പ്രഡിഡന്റ് ബിജു സെബാസ്ററ്യന്‍, സെക്രട്ടറി റോയി പേരയില്‍, ട്രഷറര്‍ മാത്യു കുര്യാക്കോസ്, യൂറോപ്പ് റീജിയന്‍ വൈസ് പ്രസിഡണ്ടും മുന്‍ ഗ്ലോബൽ വൈസ് ചെയര്‍മാനുമായ രാജു കുന്നക്കാട്ട്,യൂറോപ്പ് റീജിയന്‍ വൈസ് ചെയര്‍മാനും മുന്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനുമായ ബിജു വൈക്കം, , യൂത്ത് ഫോറം പ്രസിഡന്റ് ജിജോ പീടികമല, മെഡിക്കല്‍ ഫോറം പ്രസിഡന്റ് രാജന്‍ പൈനാടത്ത്, വിമന്‍സ് ഫോറം ഗ്ളോബല്‍ വൈസ് പ്രസിഡന്റും അയർലൻഡ് പ്രോവിന്‍സ് ചെയര്‍പേഴ്സണുമായ ജീജ ജോയി വര്‍ഗീസ്, പ്രസിഡന്റ് ജൂഡി ബിനു, സെക്രട്ടറി ലീന ജയന്‍, യൂറോപ്പ് പ്രതിനിധി രാജി ഡൊമിനിക് എന്നിവര്‍ സമ്മേളനത്തിൽ പുതിയ പ്രതിസന്ധിയെക്കുറിച്ച്  സംസാരിച്ചു. ഗവണ്‍മെന്റുമായി കൂടുതല്‍ ചര്‍ച്ച നടത്താന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ദീപു ശ്രീധറിനെ യോഗം ചുമതലപ്പെടുത്തി.

ഇംഗ്ലീഷ് ടെസ്‌റ്റിൽ സ്‌കോർ കുറവുള്ള നിരവധി മലയാളി നഴ്‌സുമാർ സമീപവർഷങ്ങളിൽ അയർലാൻഡിലേക്ക് കുടിയേറിയിട്ടുണ്ട്. ഇവരിൽ വലിയൊരു വിഭാഗം കെയറർമാരായും ജോലിചെയ്യുന്നു. 

അയർലാൻഡിൽ ജോലിചെയ്‌ത പ്രവർത്തന പരിചയമുണ്ടെങ്കിൽ, യുകെ അടക്കമുള്ള ഇതര യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇവർക്ക് വളരെ വേഗത്തിൽ രജിസ്‌ട്രേഷൻ നടത്തി ജോലിനേടുവാൻ കഴിയും എന്നതാണ് ആകർഷകമായത്. 

എന്നാൽ കടുത്ത യാഥാസ്ഥിതികവാദികൾ ധാരാളമുള്ള രാജ്യമാണ് അയർലാൻഡ്‌. ബ്രിട്ടനുമായി വർഷങ്ങളോളം നീണ്ട ആഭ്യന്തര യുദ്ധത്തിനുശേഷമാണ് അയർലാൻഡ്‌ സ്വതന്ത്ര രാജ്യമായത്. യുകെയിൽ അംഗത്വമുള്ള ഭാഗം  നോർത്തേൺ അയർലാൻഡ്‌ എന്നും അറിയപ്പെടുന്നു.

More Latest News

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ

വിദ്യാര്‍ത്ഥികള്‍ക്കായി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍ ജൂണ്‍ 21 മുതല്‍ 27 വരെ. കാംപയിനില്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍, ഹെഡ്ഫോണുകള്‍ എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും. കൂടാതെ പഴയ ലാപ്ടോപ്പുകള്‍ക്കുള്ള ആകര്‍ഷകമായ എക്സ്ചേഞ്ച് ഡീലുകള്‍, സൂപ്പര്‍കോയിനുകള്‍, നോ-കോസ്റ്റ് ഇഎംഐ, ക്യാഷ് ഓണ്‍ ഡെലിവറി, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകളില്‍ ഓഫറുകള്‍ എന്നിവയും ഉപഭോക്താക്കള്‍ ലഭ്യമാണ്. ലാപ്ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും 6000 രൂപ വരെ അധിക സ്റ്റുഡന്റ് ഓഫറുകളും നല്‍കിയിട്ടുണ്ട്. എച്ച്പി, അസ്യുസ്, ഏസര്‍ മുതലായ ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകള്‍ 9990 രൂപ മുതല്‍ ലഭിക്കും. ഇത് കൂടാതെ, 45,990 രൂപ മുതല്‍ തുടങ്ങുന്ന, കാര്യക്ഷമമായ പ്രോസസറുകളും ഗ്രാഫിക്സ് കാര്‍ഡുകളുമുള്ള ലാപ്ടോപ്പുകളും ഓഫറിന്റെ ഭാഗമാണ്. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള എല്‍ടിഇ ടാബ്ലെറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 9,999 എന്ന പ്രാരംഭ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ട് അവതരിപ്പിച്ചിട്ടുണ്ട്. ബോട്ട്, സോണി, ബോള്‍ട്ട് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ നോയ്സ് ക്യാന്‍സലിംഗ് ഹെഡ്ഫോണുകള്‍ 1,499 രൂപ മുതലും ബൗള്‍ട്ട് ക്രൗണ്‍, ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 പ്രോ, നോയ്സ് ഐക്കണ്‍ 2, ഫയര്‍ ബോള്‍ട്ട് ഡ്രീം എന്നി സ്മാര്‍ട്ട് വാച്ചുകള്‍ 1299 രൂപ മുതലും ഫ്‌ലിപ്കാര്‍ട്ട് ബാക്ക് ടു കാമ്പസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം

പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ വാട്‌സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതാ ഇക്കുറി വാട്‌സ്ആപ്പ് വീഡിയോ കോളില്‍ ആണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോളുകള്‍ ക്വാളിറ്റി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.വാട്സ്ആപ്പിനെ ഏറ്റവും മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുത്തന്‍ അപ്ഡേറ്റുകള്‍ കൊണ്ടുവരിക. ഇതോടെ വാട്സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റം എന്ന് വാട്സ്ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനവും ഉടന്‍ വരും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്ന ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറായി മാറിയേക്കാം.  

ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

ഉത്തര്‍പ്രദേശില്‍ യുവാവിനോട് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കൊടും ക്രൂരത. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുര്‍ ഗ്രാമത്തിലെ മുജാഹിദ് എന്ന യുവാവിനോടാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ക്രൂരത ചെയ്തത്. യുവാവിനെ പ്രാദേശിക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് അനസ്തീസിയ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഓംപ്രകാശെന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു മുസാഫര്‍നഗറിലെ മന്‍സൂര്‍പൂരിലെ ബെഗ്രജ്പൂര്‍ മെഡിക്കല്‍ കോളേജിലാണ് അതിവിചിത്രമായ സംഭവം നടന്നത് . ഇക്കഴിഞ്ഞ ജൂണ്‍ 3 നു ഓംപ്രകാശ് തനിക്ക് ആരോഗ്യപ്രശ്‌നം ഉണ്ടെന്നും പരിശോധന വേണമെന്നും പറഞ്ഞ് മുജാഹിദിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്ന് പറയുന്നു. പിന്നീട് ഡോക്ടര്‍മാരുമായുള്ള ഓംപ്രകാശിന്റെ ഒത്തുകളിയുടെ ഫലമായി മുജാഹിദിനെ അനസ്തീസിയ നല്‍കി മയക്കി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു എന്നാണ് ആരോപണം. 'ഓംപ്രകാശാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പിറ്റേന്ന് രാവിലെ എനിക്ക് ഒരു ഓപ്പറേഷന്‍ നടത്തി. ബോധം വന്നപ്പോള്‍, ആണ്‍കുട്ടിയില്‍ നിന്ന് പെണ്‍കുട്ടിയായി മാറിയിരുന്നു എന്നാണു മുജാഹിദ് പറയുന്നത് തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഓംപ്രകാശ് ഇങ്ങനെ ചെയ്തത് എന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ഓംപ്രകാശ് ഭീഷണിപ്പെടുത്തുന്നുണ്ട് എന്നും മുജാഹിദ് പറയുന്നു . ഇനിയുള്ളകാലം തനിക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ആരും തന്നെ അംഗീകരിക്കില്ലെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തി എന്നും മുജാഹിദ് പരാതിയില്‍ പറയുന്നു 'ഞാന്‍ നിന്നെ പുരുഷനില്‍ നിന്ന് സ്ത്രീയാക്കി, ഇനി എനിക്കൊപ്പം ജീവിക്കണം. നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കി അത് വിറ്റ് ലക്‌നൗവിലേക്ക് പോകും' എന്നിങ്ങനെയായിരുന്നു ഭീഷണിയെന്നും മുജാഹിദ് പോലീസിനോട് പറഞ്ഞു സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുജാഹിദിന്റെ കുടുംബവും നാട്ടുകാരും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ആശുപത്രി ജീവനക്കാരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന്മുസാഫര്‍നഗര്‍ പൊലീസ് ഓഫീസര്‍ രമാശിഷ് യാദവ് പറഞ്ഞു.

കാത്തിരുന്ന ഉപ്പും മുളകും സീസണ്‍ മൂന്ന് വരുന്നു, ഇക്കുറി കുട്ടുമാമനും കൂടെ രണ്ട് പുതുമുഖ കുട്ടി താരങ്ങളും

മറ്റ് പരമ്പരകളില്‍ നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തി പുറത്ത് വന്ന പരമ്പരയാണ് ഉപ്പും മുളകും. പരമ്പര ആദ്യ സീസണ്‍ ഒന്നിന് ശേഷം രണ്ടും വന്നിരുന്നു. എന്നാല്‍ സീസണ്‍ രണ്ടും നിറുത്തലാക്കിയതോടെ ഇനിയുള്ള അടുത്ത സീസണിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ആ കാത്തിരിപ്പ് ഇതാ സഫലമാകുകയാണ്. ഉപ്പും മുളകും സീസണ്‍ മൂന്ന് എത്തുകയാണ്. സീസണ്‍ രണ്ടിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റിരുന്നു. ഒന്നാം സീസണില്‍ ഉണ്ടായിരുന്ന മുടിയന്‍ പരമ്പരയില്‍ നിന്നും പിന്‍മാറിയത് ആരാധകര്‍ക്ക് വലിയ വിഷമം ആയിരുന്നു. എന്നിരുന്നാലും ആര്‍പി റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ ആയിരുന്നു സീസണ്‍ രണ്ടും മൂന്നും ഉണ്ടായിരുന്നത്. തിങ്കളാഴ്ച മുതല്‍ തുടങ്ങുന്ന പരമ്പരയില്‍ രണ്ട് പുതിയ താരങ്ങള്‍ കൂടി ചേരുകയാണ്. സോഷ്യല്‍ മീഡിയ താരങ്ങളായ നന്ദൂട്ടിയും ഇസ്ദാനും ആണ് പരമ്പരയില്‍ എത്തുന്നത്. മാത്രമല്ല സീസണ്‍ ഒന്നിലുണ്ടായിരുന്ന കുട്ടിമാമന്‍ എന്ന കഥാപാത്രം ചെയ്തിരുന്ന ശ്രീകുമാര്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സീസണ്‍ മൂന്നിനുണ്ട്. അളകനന്ദ എന്നാണ് നന്ദൂട്ടിയുടെ പേര്. ഇസ്ദാനു പ്രായം രണ്ടുവയസ്സും. രണ്ടുപേരും സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങള്‍ ആണ്. ഓഡിഷന്‍ വഴിയാണ് ഇരുവര്‍ക്കും സീരിയല്‍ എന്‍ട്രി ലഭിച്ചത്. ഒരുപാട് താരങ്ങള്‍ ഒക്കെയായി വലിയൊരു സര്‍പ്രൈസോടെ ഇത്തവണത്തെ മൂന്നാം സീസണ്‍ ആരംഭിക്കും എന്നാണ് ശ്രീകണ്ഠന്‍ നായര്‍ കഴിഞ്ഞദിവസം പറഞ്ഞത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒക്കെ സിനിമ റിലീസ് ആകുമ്പോള്‍ കാത്തിരിക്കുന്ന ആവേശത്തോടെയാണ് ഉപ്പും മുളകും എന്ന പരിപാടിക്ക് വേണ്ടി പലപ്പോഴും ആരാധകര്‍ കാത്തിരിക്കുന്നത് എന്നും ഇപ്പോള്‍ ഉപ്പും മുളകും വീണ്ടും എത്തുമ്പോള്‍ ആ സന്തോഷം ആളുകളില്‍ കാണാന്‍ സാധിക്കുന്നുണ്ട് എന്നും ഒക്കെയാണ് ന്യൂസ് ലൈവിനിടെ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്.

'ലാലേട്ടനെ കണ്ടപ്പോള്‍ സീസണ്‍ 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', ബിഗ്‌ബോസ് താരം ധന്യമേരി വര്‍ഗ്ഗീസ്

ഒരു മികച്ച നടിയാണെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ താരമാണ് ബിഗ്‌ബോസ് താരം ധന്യ മേരി വര്‍ഗ്ഗീസ്. 2006ല്‍ പുറത്തിറങ്ങിയ തിരുടി എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് പല ചിത്രങ്ങളിലും താരം തന്റെ അഭിനയം കാഴ്ചവെച്ചു. പക്ഷെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരം പ്രിയങ്കരി ആകുന്നത് ബിഗ്‌ബോസിലൂടെയാണ്. തലപ്പാവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. റെഡ് ചില്ലീസ്, ദ്രോണ 2010, നായകന്‍, ഓര്‍മ്മ മാത്രം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ധന്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.  സിനിമാ-സീരിയല്‍ രംഗത്ത് നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ 4ലേക്ക് എത്തിയ ധന്യ മേരി വര്‍ഗീസ് ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയതാരമാണ്. അന്ന് അഞ്ചാം സ്ഥാനം ധന്യ മേരി വര്‍ഗീസിനായിരുന്നു.  ഇപ്പോഴിതാ ഒരിക്കല്‍ക്കൂടി നടന്‍ മോഹന്‍ലാലിനെ കണ്ടുമുട്ടിയതിന്റെ ചിത്രം പങ്കുവെക്കുകയാണ് താരം. ലാലേട്ടനെ കണ്ടതോടെ സീസണ്‍ 4ലെ ദിവസങ്ങള്‍ ഓര്‍മ വന്നുവെന്ന് പറയുകയാണ് ധന്യ. 'വീണ്ടും ബിഗ്ബോസ് സെറ്റില്‍ വെച്ച് ലാലേട്ടനെ കണ്ടതോടെ സീസണ്‍ 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', എന്നായിരുന്നു ധന്യയുടെ വാക്കുകള്‍. പിന്നാലെ സൂരജ് തേലക്കാട്ട്, റനീഷ റഹിമന്‍, ജിത്തു വേണുഗോപാല്‍, നാദിറ തുടങ്ങി നിരവധിപ്പേരാണ് കമന്റുകളുമായെത്തിയത്.

Other News in this category

  • ഇനി സമ്മർ നാളുകൾ… യുകെയിൽ താപനില 26 ഡിഗ്രിവരെ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ്! അമിതതാപം ജീവഹാനിവരെ വരുത്തിയേക്കാം! മുൻകരുതലെടുക്കണം, വലിയൊരു തമാശ കേട്ടതുപോലെ കോമഡിയാക്കി യുകെയിലെ ഇന്ത്യക്കാർ!
  • യുകെ മലയാളികളെ വേദനയിലാഴ്ത്തി വീണ്ടുമൊരു മലയാളി നഴ്‌സിന്റെ ആകസ്‌മിക വിയോഗം! പീറ്റർബറോയിലെ സുഭാഷ് മാത്യുവിനു ജീവൻ നഷ്ടമായത് ഉറക്കത്തിനിടെ! അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുഭാഷ്, പീറ്റര്‍ബറോ മലയാളികൾക്കിടയിൽ സുപരിചിതൻ
  • വാഹനത്തിൽ നിന്ന് ‘എല്ലൂരാൻ’ കഴിയാതെ യുകെ മലയാളികളടക്കം പാടുപെടുന്നു! ലണ്ടനും നോട്ടിംഹാമും അടക്കമുള്ള സെന്ററുകളിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് അഞ്ചുമാസമായി ഉയർന്നു! കാത്തിരിപ്പ് കൂട്ടിയത് കോവിഡ്, ലിസ്‌റ്റ് നികത്താൻ കഴിയാതെ അധികൃതർ
  • ‘ബലി പെരുന്നാൾ’ ദിനം ഓസ്‌ട്രേലിയൻ മലയാളികളിൽ നോവുള്ള ഓർമ്മയായി ഷാനിയും മലബാർ തട്ടുകടയും! കോഴിക്കോടൻ വിഭവങ്ങളിലൂടെ മനംകവർന്നു! വിടപറഞ്ഞത് കൂട്ടുകാരി മർവയ്‌ക്കൊപ്പം; അപൂർവ്വ അപകടത്തിൽ കടലിൽ വീണുമരിച്ച മലയാളി വനിതകളുടെ അന്ത്യവിശ്രമവും ഓസ്‌ട്രേലിയയിൽ
  • എസ്സെക്‌സിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ കുടുംബത്തോടൊപ്പം ആശ്വസിച്ച് യുകെ മലയാളികളും; വഴിയൊരുക്കി സോഷ്യൽ മീഡിയ പോസ്റ്റുകൾ, അത്യാവശ്യഘട്ടത്തിൽ പരസ്പരം സഹായിക്കുന്ന യുകെയിലെ മലയാളി കൂട്ടായ്‌മയുടെ മറ്റൊരു ഉദാഹരണം
  • യുകെയിൽ അതിസാരം പടർത്തുന്ന വില്ലനെ കണ്ടെത്തി.. ഇ.കോളി അണുബാധയുള്ളത് സൂപ്പർ മാർക്കറ്റിലെ സാൻഡ്‌വിച്ചുകളിൽ! നിരവധി പ്രീ-പാക്ക്ഡ് സാൻഡ്‌വിച്ചുകളും സലാഡുകളും പിൻവലിച്ചു! ബാധിച്ച ഐറ്റംസും രോഗം പിടിപെട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയുക
  • കേരളം കേഴുന്നു… കുവൈറ്റ് ദുരന്തത്തിൽ ജീവൻ വെടിഞ്ഞ 31 പേരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; 23 മലയാളികളും 8 അയൽ സംസ്ഥാനക്കാരും; മരിച്ച മലയാളികളുടെ എണ്ണം 26 ആയുയർന്നു? എരിഞ്ഞടങ്ങിയത് കുടുംബങ്ങളുടെ നെടുംതൂണുകൾ; ലോക കേരള സഭാ സമ്മേളനം മാറ്റിവയ്ക്കില്ല
  • കുവൈറ്റ് അഗ്‌നി ദുരന്തത്തിൽ നടുങ്ങി പ്രവാസിലോകം! മരിച്ച മലയാളികളുടെ എണ്ണം 14 ആയി! ആകെ അമ്പതോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു! പരുക്കേറ്റവരിൽ പലരും ഗുരുതരനിലയിൽ! മലയാളികളുടേത് അടക്കം മരണസംഖ്യ ഇനിയുമുയരും; കൂട്ടക്കുരുതിയറിഞ്ഞ് ചങ്കുപൊട്ടി നാട്ടിലെ ഉറ്റവർ
  • യുകെയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ജോലി പോയത് 80,000 പേര്‍ക്ക്, പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കി വേതന വര്‍ധനവ്
  • ജൂനിയർമാർക്കു പിന്നാലെ സീനിയർ ഡോക്ടർമാരും സമരത്തിലേക്ക്.. നോർത്തേൺ അയർലൻഡിൽ ഈമാസം അവസാനം സമരം പ്രഖ്യാപിച്ച് ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ; എൻഎച്ച്എസ് സേവനങ്ങളും ഡോക്ടർമാരെ കാണലും കാര്യമായി തടസ്സപ്പെടും
  • Most Read

    British Pathram Recommends