![](https://britishpathram.com/malayalamNews/96810-uni.jpg)
സ്വന്തമായി വരനെയോ വധുവിനെയോ തേടുന്നവരെ കണ്ടിട്ടുണ്ട്. അതില്‍ പലതരം വ്യത്യസ്തത അവര്‍ കൊണ്ടുവരാറുണ്ട്. അത്തരത്തില്‍ ഒരു വ്യത്യസ്തമായ വരനെ തേടല്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റ്.
ഇന്ത്യന്‍ യുവാക്കളില്‍ നിന്നും അനുയോജ്യരായ വരന്മാരെ ക്ഷണിക്കുന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറാണ് താരം. റഷ്യക്കാരിയായ യുവതിയാണ് ഇന്ത്യയില്‍ നിന്നും വരനെ തേടുന്നത്. ചുവന്ന സാരിയുടുത്ത് ഇന്ത്യയിലെ ഒരു മാളില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ ക്യൂആര്‍ കോര്‍ഡ് പിടിച്ചുകൊണ്ടാണ് ദിനാര എന്ന യുവതി സ്വന്തമായി വരനെ തേടുന്നത്.
തനിക്ക് അനുയോജ്യരായ വരന്മാര് ഈ ക്യൂആര്‍ കോര്‍ഡ് സ്കാന്‍ ചെയ്ത് യുവതിക്ക് സന്ദേശമയക്കാം എന്നാണ് യുവതി പറയുന്നത്. തന്റെ ഉദ്ദേശം റീലാക്കി സ്വന്തം പേജില്‍ ദിനാര പോസ്റ്റു ചെയ്തിട്ടുമുണ്ട്. റീല്‍ വൈറലായതോടെ ദിനാരയുടെ പോസ്റ്റിന് താഴെ വിവാഹാലോചനയുമായി യുവാക്കളുടെ തിക്കും തിരക്കുമാണ് വന്നിരിക്കുന്നത്.
ഇന്ത്യക്കാനായ വരനെ തേടുന്നു. വിവാഹിതനായിരിക്കരുത് എന്നതാണ് ദിനാരയുടെ ഏക ഡിമാന്‍ഡ്. രസകരമായ നിരവധി കമന്റുകളാണ് ദിനാരയുടെ പോസ്റ്റിന് താഴെ വരുന്നത്. പലരും തങ്ങള്‍ക്ക് വിവാഹം കഴിക്കാനുള്ള സന്നദ്ധ അറിയിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്. മറ്റ് ചിലര്‍ തങ്ങളുടെ ചങ്കുകളെയും മെന്‍ഷന്‍ ചെയ്യുന്നുണ്ട്.
വിവാഹം കഴിക്കാന്‍ താല്പര്യമുണ്ട് എന്നാല്‍ ഒരു തവണ വിവാഹം കഴിച്ചു പോയി എന്ന തരത്തിലാണ് ചില കമന്റുകള്‍. അതിനിടെ കേരളത്തിലേക്ക് വരൂ എന്ന കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ വൈറലാവാന്‍ വേണ്ടിയാണ് യുവതി ഇത്തരത്തില്‍ ചെയ്യുന്നതെന്ന് പ്രതികരിച്ചവരുമുണ്ട്.
More Latest News
സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
![](https://britishpathram.com/malayalamNews/thumb/97211-uni.jpg)
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്, ഇന്ന് മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97210-uni.jpg)
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)
ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്തേഷ്യ നല്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി
![](https://britishpathram.com/malayalamNews/thumb/97208-uni.jpg)
കാത്തിരുന്ന ഉപ്പും മുളകും സീസണ് മൂന്ന് വരുന്നു, ഇക്കുറി കുട്ടുമാമനും കൂടെ രണ്ട് പുതുമുഖ കുട്ടി താരങ്ങളും
![](https://britishpathram.com/malayalamNews/thumb/97207-uni.jpg)