18
MAR 2021
THURSDAY
1 GBP =105.86 INR
1 USD =83.62 INR
1 EUR =89.53 INR
breaking news : വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ >>> വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം >>> ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി >>> കാത്തിരുന്ന ഉപ്പും മുളകും സീസണ്‍ മൂന്ന് വരുന്നു, ഇക്കുറി കുട്ടുമാമനും കൂടെ രണ്ട് പുതുമുഖ കുട്ടി താരങ്ങളും >>> 'ലാലേട്ടനെ കണ്ടപ്പോള്‍ സീസണ്‍ 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', ബിഗ്‌ബോസ് താരം ധന്യമേരി വര്‍ഗ്ഗീസ് >>>
Home >> ASSOCIATION
സംഗീത മഴയില്‍ കുളിരണിയിക്കാന്‍ 'മഴവില്‍ സംഗീതം' തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും, ഈ മാസം 15ന് ബോണ്‍ മൗത്തില്‍ സംഗീത-നൃത്ത സന്ധ്യയെ അവിസ്മരണീയമാക്കുവാന്‍ 40തിലധികം പ്രതിഭകളുടെ ഏഴുമണിക്കൂര്‍ നീളുന്ന കലാപരിപാടികള്‍!!!

സ്വന്തം ലേഖകൻ

Story Dated: 2024-06-03

ലണ്ടന്‍ : ബോണ്‍ മൗത്തിനെ സംഗീത മഴയില്‍ കുളിരണിയിക്കാന്‍ മഴവില്‍ സംഗീതം പതിനൊന്നാം വര്‍ഷവും എത്തുന്നു. ജൂണ്‍ 15ന് ബോണ്‍മത്തിലെ ബാറിംഗ്ടണ്‍ തീയേറ്ററില്‍ അരങ്ങേറുന്ന സംഗീത-നൃത്ത സന്ധ്യയെ അവിസ്മരണീയമാക്കുവാന്‍ 40തിലധികം പ്രതിഭകളുടെ ഏഴുമണിക്കൂര്‍ നീളുന്ന കലാപരിപാടികളാണ് കലാസ്വാദകര്‍ക്ക് വേണ്ടി മുഖ്യ സംഘാടകരും ഗായകരുമായ അനീഷ് ജോര്‍ജിന്റെയും ടെസ്‌മോള്‍ ജോര്‍ജിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.

യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും എല്‍ഇഡി സ്‌ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. അതോടൊപ്പം തന്നെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും ഹാസ്യ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോള്‍ യുകെ മലയാളികളുടെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുന്ന കലാസായാഹ്നത്തിനാണ് മഴവില്‍ സംഗീതം തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകള്‍ക്ക് സംഗീതാര്‍ച്ചന അര്‍പ്പിക്കുവാനും ആദരവ് നല്‍കുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയില്‍ ആലപിക്കും. യുകെയിലെ കലാസാംസ്‌കാരിക സാമൂഹ്യ സംഘടന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും മഴവില്‍ സംഗീതത്തിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കുവാനായി എത്തിച്ചേരുന്നുണ്ട്.

അനീഷ് ജോര്‍ജ്ജ്, ടെസ്മോള്‍ ജോര്‍ജ്, ഷിനു സിറിയ്ക്ക്, ഡാന്റോ പോള്‍, സുനില്‍ രവീന്ദ്രന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റി എണ്ണയിട്ട യന്ത്രം പോലെയാണ് ഇത്തവണത്തേയും മഴവില്‍ സംഗീതത്തിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നത്. എല്ലാ കലാകാരന്‍മാരെയും അതോടൊപ്പം തന്നെ ഏഴഴകിലുള്ള വര്‍ണ്ണക്കൂട്ടുകള്‍ ചാലിച്ച മഴവില്‍ സംഗീത സായാഹ്നത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

യുകെ മലയാളികള്‍ക്ക് അവിസ്മരണീയമായ സംഗീത വിരുന്ന് സമ്മാനിക്കുന്ന യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്ത സംഗീത പരിപാടികളില്‍ ഒന്നാണ് മഴവില്‍ സംഗീതം. ഇക്കഴിഞ്ഞ 10 വര്‍ഷവും മികച്ച സംഗീത-നൃത്ത ഹാസ്യ കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവില്‍ സംഗീത സായാഹ്നത്തില്‍ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നര്‍ത്തകരും ഹാസ്യ കലാപ്രതിഭകളുമെല്ലാം വേദിയില്‍ എത്തുമ്പോള്‍ യുകെയില്‍ ഇന്നുവരെ ദര്‍ശിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കലാവിരുന്നായി മാറ്റുവാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

വേദിയുടെ വിലാസം:
Barrington Theatre, 
Penny's walk, 
Ferndown, 
Bournmouth, 
BH22 9TH

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Aneesh George: 07915 061105
Shinu Cyriac : 07888659644
Danto Paul: 07551 192309
Sunil Raveendran: 07427 105530

More Latest News

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ

വിദ്യാര്‍ത്ഥികള്‍ക്കായി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍ ജൂണ്‍ 21 മുതല്‍ 27 വരെ. കാംപയിനില്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍, ഹെഡ്ഫോണുകള്‍ എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും. കൂടാതെ പഴയ ലാപ്ടോപ്പുകള്‍ക്കുള്ള ആകര്‍ഷകമായ എക്സ്ചേഞ്ച് ഡീലുകള്‍, സൂപ്പര്‍കോയിനുകള്‍, നോ-കോസ്റ്റ് ഇഎംഐ, ക്യാഷ് ഓണ്‍ ഡെലിവറി, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകളില്‍ ഓഫറുകള്‍ എന്നിവയും ഉപഭോക്താക്കള്‍ ലഭ്യമാണ്. ലാപ്ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും 6000 രൂപ വരെ അധിക സ്റ്റുഡന്റ് ഓഫറുകളും നല്‍കിയിട്ടുണ്ട്. എച്ച്പി, അസ്യുസ്, ഏസര്‍ മുതലായ ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകള്‍ 9990 രൂപ മുതല്‍ ലഭിക്കും. ഇത് കൂടാതെ, 45,990 രൂപ മുതല്‍ തുടങ്ങുന്ന, കാര്യക്ഷമമായ പ്രോസസറുകളും ഗ്രാഫിക്സ് കാര്‍ഡുകളുമുള്ള ലാപ്ടോപ്പുകളും ഓഫറിന്റെ ഭാഗമാണ്. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള എല്‍ടിഇ ടാബ്ലെറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 9,999 എന്ന പ്രാരംഭ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ട് അവതരിപ്പിച്ചിട്ടുണ്ട്. ബോട്ട്, സോണി, ബോള്‍ട്ട് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ നോയ്സ് ക്യാന്‍സലിംഗ് ഹെഡ്ഫോണുകള്‍ 1,499 രൂപ മുതലും ബൗള്‍ട്ട് ക്രൗണ്‍, ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 പ്രോ, നോയ്സ് ഐക്കണ്‍ 2, ഫയര്‍ ബോള്‍ട്ട് ഡ്രീം എന്നി സ്മാര്‍ട്ട് വാച്ചുകള്‍ 1299 രൂപ മുതലും ഫ്‌ലിപ്കാര്‍ട്ട് ബാക്ക് ടു കാമ്പസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം

പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ വാട്‌സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതാ ഇക്കുറി വാട്‌സ്ആപ്പ് വീഡിയോ കോളില്‍ ആണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോളുകള്‍ ക്വാളിറ്റി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.വാട്സ്ആപ്പിനെ ഏറ്റവും മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുത്തന്‍ അപ്ഡേറ്റുകള്‍ കൊണ്ടുവരിക. ഇതോടെ വാട്സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റം എന്ന് വാട്സ്ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനവും ഉടന്‍ വരും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്ന ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറായി മാറിയേക്കാം.  

ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

ഉത്തര്‍പ്രദേശില്‍ യുവാവിനോട് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കൊടും ക്രൂരത. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുര്‍ ഗ്രാമത്തിലെ മുജാഹിദ് എന്ന യുവാവിനോടാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ക്രൂരത ചെയ്തത്. യുവാവിനെ പ്രാദേശിക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് അനസ്തീസിയ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഓംപ്രകാശെന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു മുസാഫര്‍നഗറിലെ മന്‍സൂര്‍പൂരിലെ ബെഗ്രജ്പൂര്‍ മെഡിക്കല്‍ കോളേജിലാണ് അതിവിചിത്രമായ സംഭവം നടന്നത് . ഇക്കഴിഞ്ഞ ജൂണ്‍ 3 നു ഓംപ്രകാശ് തനിക്ക് ആരോഗ്യപ്രശ്‌നം ഉണ്ടെന്നും പരിശോധന വേണമെന്നും പറഞ്ഞ് മുജാഹിദിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്ന് പറയുന്നു. പിന്നീട് ഡോക്ടര്‍മാരുമായുള്ള ഓംപ്രകാശിന്റെ ഒത്തുകളിയുടെ ഫലമായി മുജാഹിദിനെ അനസ്തീസിയ നല്‍കി മയക്കി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു എന്നാണ് ആരോപണം. 'ഓംപ്രകാശാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പിറ്റേന്ന് രാവിലെ എനിക്ക് ഒരു ഓപ്പറേഷന്‍ നടത്തി. ബോധം വന്നപ്പോള്‍, ആണ്‍കുട്ടിയില്‍ നിന്ന് പെണ്‍കുട്ടിയായി മാറിയിരുന്നു എന്നാണു മുജാഹിദ് പറയുന്നത് തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഓംപ്രകാശ് ഇങ്ങനെ ചെയ്തത് എന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ഓംപ്രകാശ് ഭീഷണിപ്പെടുത്തുന്നുണ്ട് എന്നും മുജാഹിദ് പറയുന്നു . ഇനിയുള്ളകാലം തനിക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ആരും തന്നെ അംഗീകരിക്കില്ലെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തി എന്നും മുജാഹിദ് പരാതിയില്‍ പറയുന്നു 'ഞാന്‍ നിന്നെ പുരുഷനില്‍ നിന്ന് സ്ത്രീയാക്കി, ഇനി എനിക്കൊപ്പം ജീവിക്കണം. നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കി അത് വിറ്റ് ലക്‌നൗവിലേക്ക് പോകും' എന്നിങ്ങനെയായിരുന്നു ഭീഷണിയെന്നും മുജാഹിദ് പോലീസിനോട് പറഞ്ഞു സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുജാഹിദിന്റെ കുടുംബവും നാട്ടുകാരും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ആശുപത്രി ജീവനക്കാരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന്മുസാഫര്‍നഗര്‍ പൊലീസ് ഓഫീസര്‍ രമാശിഷ് യാദവ് പറഞ്ഞു.

കാത്തിരുന്ന ഉപ്പും മുളകും സീസണ്‍ മൂന്ന് വരുന്നു, ഇക്കുറി കുട്ടുമാമനും കൂടെ രണ്ട് പുതുമുഖ കുട്ടി താരങ്ങളും

മറ്റ് പരമ്പരകളില്‍ നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തി പുറത്ത് വന്ന പരമ്പരയാണ് ഉപ്പും മുളകും. പരമ്പര ആദ്യ സീസണ്‍ ഒന്നിന് ശേഷം രണ്ടും വന്നിരുന്നു. എന്നാല്‍ സീസണ്‍ രണ്ടും നിറുത്തലാക്കിയതോടെ ഇനിയുള്ള അടുത്ത സീസണിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ആ കാത്തിരിപ്പ് ഇതാ സഫലമാകുകയാണ്. ഉപ്പും മുളകും സീസണ്‍ മൂന്ന് എത്തുകയാണ്. സീസണ്‍ രണ്ടിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റിരുന്നു. ഒന്നാം സീസണില്‍ ഉണ്ടായിരുന്ന മുടിയന്‍ പരമ്പരയില്‍ നിന്നും പിന്‍മാറിയത് ആരാധകര്‍ക്ക് വലിയ വിഷമം ആയിരുന്നു. എന്നിരുന്നാലും ആര്‍പി റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ ആയിരുന്നു സീസണ്‍ രണ്ടും മൂന്നും ഉണ്ടായിരുന്നത്. തിങ്കളാഴ്ച മുതല്‍ തുടങ്ങുന്ന പരമ്പരയില്‍ രണ്ട് പുതിയ താരങ്ങള്‍ കൂടി ചേരുകയാണ്. സോഷ്യല്‍ മീഡിയ താരങ്ങളായ നന്ദൂട്ടിയും ഇസ്ദാനും ആണ് പരമ്പരയില്‍ എത്തുന്നത്. മാത്രമല്ല സീസണ്‍ ഒന്നിലുണ്ടായിരുന്ന കുട്ടിമാമന്‍ എന്ന കഥാപാത്രം ചെയ്തിരുന്ന ശ്രീകുമാര്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സീസണ്‍ മൂന്നിനുണ്ട്. അളകനന്ദ എന്നാണ് നന്ദൂട്ടിയുടെ പേര്. ഇസ്ദാനു പ്രായം രണ്ടുവയസ്സും. രണ്ടുപേരും സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങള്‍ ആണ്. ഓഡിഷന്‍ വഴിയാണ് ഇരുവര്‍ക്കും സീരിയല്‍ എന്‍ട്രി ലഭിച്ചത്. ഒരുപാട് താരങ്ങള്‍ ഒക്കെയായി വലിയൊരു സര്‍പ്രൈസോടെ ഇത്തവണത്തെ മൂന്നാം സീസണ്‍ ആരംഭിക്കും എന്നാണ് ശ്രീകണ്ഠന്‍ നായര്‍ കഴിഞ്ഞദിവസം പറഞ്ഞത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒക്കെ സിനിമ റിലീസ് ആകുമ്പോള്‍ കാത്തിരിക്കുന്ന ആവേശത്തോടെയാണ് ഉപ്പും മുളകും എന്ന പരിപാടിക്ക് വേണ്ടി പലപ്പോഴും ആരാധകര്‍ കാത്തിരിക്കുന്നത് എന്നും ഇപ്പോള്‍ ഉപ്പും മുളകും വീണ്ടും എത്തുമ്പോള്‍ ആ സന്തോഷം ആളുകളില്‍ കാണാന്‍ സാധിക്കുന്നുണ്ട് എന്നും ഒക്കെയാണ് ന്യൂസ് ലൈവിനിടെ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്.

'ലാലേട്ടനെ കണ്ടപ്പോള്‍ സീസണ്‍ 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', ബിഗ്‌ബോസ് താരം ധന്യമേരി വര്‍ഗ്ഗീസ്

ഒരു മികച്ച നടിയാണെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ താരമാണ് ബിഗ്‌ബോസ് താരം ധന്യ മേരി വര്‍ഗ്ഗീസ്. 2006ല്‍ പുറത്തിറങ്ങിയ തിരുടി എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് പല ചിത്രങ്ങളിലും താരം തന്റെ അഭിനയം കാഴ്ചവെച്ചു. പക്ഷെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരം പ്രിയങ്കരി ആകുന്നത് ബിഗ്‌ബോസിലൂടെയാണ്. തലപ്പാവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. റെഡ് ചില്ലീസ്, ദ്രോണ 2010, നായകന്‍, ഓര്‍മ്മ മാത്രം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ധന്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.  സിനിമാ-സീരിയല്‍ രംഗത്ത് നിന്നും ബിഗ് ബോസ് മലയാളം സീസണ്‍ 4ലേക്ക് എത്തിയ ധന്യ മേരി വര്‍ഗീസ് ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയതാരമാണ്. അന്ന് അഞ്ചാം സ്ഥാനം ധന്യ മേരി വര്‍ഗീസിനായിരുന്നു.  ഇപ്പോഴിതാ ഒരിക്കല്‍ക്കൂടി നടന്‍ മോഹന്‍ലാലിനെ കണ്ടുമുട്ടിയതിന്റെ ചിത്രം പങ്കുവെക്കുകയാണ് താരം. ലാലേട്ടനെ കണ്ടതോടെ സീസണ്‍ 4ലെ ദിവസങ്ങള്‍ ഓര്‍മ വന്നുവെന്ന് പറയുകയാണ് ധന്യ. 'വീണ്ടും ബിഗ്ബോസ് സെറ്റില്‍ വെച്ച് ലാലേട്ടനെ കണ്ടതോടെ സീസണ്‍ 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', എന്നായിരുന്നു ധന്യയുടെ വാക്കുകള്‍. പിന്നാലെ സൂരജ് തേലക്കാട്ട്, റനീഷ റഹിമന്‍, ജിത്തു വേണുഗോപാല്‍, നാദിറ തുടങ്ങി നിരവധിപ്പേരാണ് കമന്റുകളുമായെത്തിയത്.

Other News in this category

  • കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന 'ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ'യില്‍ 'വീ ഷാല്‍ ഓവര്‍ കം' താരങ്ങള്‍ക്ക് ആദരവും സ്വീകരണവും, ജൂലൈ 13 ന് ലണ്ടനില്‍ സംഘടിപ്പിക്കുന്നു
  • ആറാമത് യുക്മ കേരളപൂരം വള്ളംകളി 2024: വിജയികളാകുന്ന ടീമിന് യുക്മ ട്രോഫിയും 2000 പൗണ്ടും സമ്മാനം, മറ്റ് വിജയികള്‍ക്ക് വേറെയും ആകര്‍ഷകമായ സമ്മാനങ്ങള്‍
  • നോര്‍ത്ത് വെസ്റ്റിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഫുഡ് ഫെസ്റ്റിവല്‍, അമ്പതോളം മലയാളി കുടുംബങ്ങള്‍ ചേര്‍ന്ന് ജൂലായ് ഏഴാം തീയതിയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്
  • ഡെറം ഇന്ത്യന്‍ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഗാനമേളയും ഡിജെയും, ഈ മാസം 30ന് മൂന്നു മണി മുതല്‍ ഒന്‍പതു വരെ ലീഡ്സില്‍ മനോഹര സംഗീത സായാഹ്നം ഒരുക്കുന്നു
  • മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഒരുക്കുന്ന ദ്രാവിഡ സാംസ്‌കാരിക മാമാങ്കം ഈ മാസം 30ന് ലണ്ടന്‍ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍, രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന്
  • കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ'യും 'ഇന്ത്യന്‍ സൗന്ദര്യ മത്സരവും' ഒരുക്കങ്ങള്‍ ലണ്ടനില്‍ പൂര്‍ത്തിയാകുന്നു
  • പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിച്ച മലയാളം കോമഡി ഡ്രാമ ഷോര്‍ട്ട് ഫിലിം 'യുകെ മല്ലു ഫ്രസ്‌ട്രേറ്റഡ്' പുറത്തിറങ്ങി, ഒരു ശരാശരി യുകെ മലയാളിയുടെ ജീവിതം ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു
  • ജീവിതത്തില്‍ നേടിയതെല്ലാം, സ്വന്തം വീടുപോലും ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി സന്തോഷപൂര്‍വ്വം നല്‍കിയ മനുഷ്യന്‍; മജീഷ്യന്‍ ഗോപിനാഥ് മുതുകാട് യുകെകെസിഎ കണ്‍വന്‍ഷനില്‍
  • സേവനം യുകെയ്ക്ക് കവന്‍ട്രിയില്‍ പുതിയ യൂണിറ്റ്: പ്രസിഡന്റായി ദിനേശ് കക്കാലക്കുടിയില്‍, സെക്രട്ടറിയായി മുകേഷ് മോഹന്‍, ട്രഷററായി ഐശ്വര്യ മുകേഷ് വനിതാ കോര്‍ഡിനേറ്ററായി സൗമ്യ അനീഷ്
  • സ്റ്റീവനേജിന്റെ പ്രൗഢ ഗംഭീര ദിനാഘോഷം കേരളപ്പെരുമയുടെയും ആഘോഷമായി, ചെണ്ടമേളം ആസ്വദിച്ച് ആവേശം ഉള്‍ക്കൊണ്ട് ചെണ്ട കൊട്ടി മേയറും, പരിപാടിക്ക് അകമ്പടിയായി കേരളത്തിന്റെ തനത് കലകളും
  • Most Read

    British Pathram Recommends