![](https://britishpathram.com/malayalamNews/96852-uni.jpg)
മാഡ്രിഡ്: ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡില്‍. താരം വരുന്ന സീസണ് മുതല്‍ റയലിന്റെ ജേഴ്സി അണിയും. താരത്തിന്റെ വരവ് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. എംബാപ്പെയും ഇക്കാര്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
2017 മുതല്‍ റയല്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ അതൊന്നും ലക്ഷ്യം കണ്ടിരുന്നില്ല. പ്രതിവര്‍ഷം ഏകദേശം 135 കോടി രൂപ എന്ന കണക്കില്‍ അഞ്ചുവര്‍ഷത്തേക്ക് റയലുമായി കരാര്‍ ഒപ്പിട്ടെന്നാണ് സൂചനകള്‍. നികുതി ഉള്‍പ്പെടെ ചേരുമ്പോള്‍ കരാര്‍ കാലാവധിയില്‍ എംബാപ്പെയ്ക്കായി ക്ലബ് 900 കോടിയിലധികം ചെലവഴിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏഴ് സീസണുകള്‍ക്കൊടുവിലാണ് എംബാപ്പെ പാരിസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) പാളയത്തില്‍ നിന്നു ഇറങ്ങുന്നത്. ടീമിനൊപ്പം ആറ് ഫ്രഞ്ച് ലീഗ് വണ്‍, മൂന്ന് ഫ്രഞ്ച് കപ്പ്, രണ്ട് ലീഗ് കപ്പ് കിരീടങ്ങള്‍ പിഎസ്ജിക്കൊപ്പം എംബാപ്പെ നേടി. എന്നാല്‍ താരത്തിനു ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ആ സ്വപ്നത്തിന്റെ പിന്നാലെയാണ് എംബാപ്പെ റയലിലെത്തുന്നത്.
'ഒരു സ്വപ്നം യാഥാര്‍ഥ്യമാകുന്നു. റയല്‍ മാഡ്രിഡില്‍ ചേരുന്നതില്‍ അളക്കാനാവാത്ത അഭിമാനവും സന്തോഷവുമുണ്ട്. നിങ്ങളെ കാണാന്‍ കാത്തിരിക്കുകയാണ്. അവിശ്വസനീയമായ പിന്തുണയ്ക്ക് നന്ദി', എംബാപ്പെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. റയല്‍ മാഡ്രിഡ് കിറ്റ് ധരിച്ചുള്ള സ്വന്തം ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ്.
More Latest News
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും
![](https://britishpathram.com/malayalamNews/thumb/97288-uni.jpg)
സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന് ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97287-uni.jpg)
പശുവിന് പാല് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97286-uni.jpg)
ഇനി മുതല്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ
![](https://britishpathram.com/malayalamNews/thumb/97285-uni.jpg)
സലാം എയര്‍ ചെന്നൈ- മസ്ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു, ജൂലൈ 11ന് സര്‍വീസ് ആരംഭിക്കും
![](https://britishpathram.com/malayalamNews/thumb/97284-uni.jpg)