വാട്സ്ആപ്പ് സ്റ്റാറ്റസുകളുടെ മാറ്റം സ്വീകരിക്കാനിരിക്കുന്ന ഉപയോക്താക്കള്‍ക്ക് മറ്റൊരു മികച്ച മാറ്റം കൂടി പ്രതീക്ഷിക്കാം എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്സ്ആപ്പില്‍ 'മാറ്റത്തോട് മാറ്റങ്ങള്‍' വന്നുകൊണ്ടിരിക്കുന്ന സമയത്ത് ഈ ഒരു മാറ്റം വലിയ പ്രതീക്ഷ നല്‍കും.
സ്റ്റാറ്റസുകളുടെ ദൈര്‍ഘ്യം 30 സെക്കന്റില്‍ നിന്നും 1 മിനിറ്റായി മാറ്റിയത് ശ്രദ്ധിക്കപ്പെട്ടിരുന്ന കാര്യമാണ്. എന്നാല്‍ അതിന് പുറമേയാണ് ഈ അപ്പ്ഡേഷന്. സ്റ്റാറ്റസ് അപ്പ്ഡേറ്റ് ട്രേയിലാണ് പുത്തന്‍ പരിഷ്കരണം. അതായത് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്പ്ഡേറ്റ്സ് ഇന്റര്‍ഫെയ്സില്‍ വ്യത്യസ്തയാണ് പരീക്ഷിക്കുന്നത്.
വലുതും ലംബവുമായ രീതിയില്‍ തമ്പ്നെയില്‍സ് കാണാന്‍ കഴിയും ഇതിലൂടെ മറ്റുള്ളവര്‍ ഇട്ടിരിക്കുന്ന സ്റ്റാറ്റസിന്റെ നല്ലൊരു 'ലുക്ക്' ആകും ലഭിക്കുക. ഉപഭോക്താക്കളുടെ പ്രൊഫൈല്‍ പിക്ച്ചറിന്റെ വലുപ്പത്തിലാണ് ഇപ്പോള്‍ സ്റ്റാറ്റസ് അപ്പ്ഡേറ്റ് കാണാനാകുക, സ്റ്റാറ്റസ് ഓപ്പണാക്കാതെ എന്താണെന്ന് വ്യക്തമാകുക പ്രയാസമാണ്. പുതിയ സ്റ്റാറ്റസ് പ്രകാരം ഇവ ഓപ്പണാക്കാതെ തന്നെ എന്താണ് അപ്പ്ലോഡ് ചെയ്തിരിക്കുന്നതെന്ന് അറിയാന്‍ സാധിക്കും. ഇതിലൂടെ നമുക്ക് പ്രിയപ്പെട്ടതും ആവശ്യമായതുമായ സ്റ്റാറ്റസുകള്‍ മാത്രം തെരഞ്ഞെടുക്കാനും എളുപ്പമായിരിക്കും.