![](https://britishpathram.com/malayalamNews/96880-uni.jpg)
കുറച്ച് നാളുകള്‍ക്ക് മുന്‍പ് തന്റെ ഭര്‍ത്താവിന്റെ ചിതാഭസ്മം കഴിക്കുന്ന യുവതിയെ കുറിച്ചുള്ള വാര്‍ത്ത പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വന്നിരുന്നു. ഭര്‍ത്താവിനോടുള്ള സ്നേഹം കൊണ്ട് കൂടിയാണ് ഇത്തരം ഒരു പ്രവര്‍ത്തി ചെയ്തതെന്ന് യുവതി പറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു യുവതിയും അത്തരത്തില്‍ വളരെ വിചിത്രമായ കാര്യമാണ് ചെയ്തിരിക്കുന്നത്.
തന്റെ മുത്തശ്ശിയുടെ ചിതാഭസ്മം വീട്ടുകാര്‍ അറിയാതെ സ്വയം കഴിക്കുകയും വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയുമാണ് യുവതി ചെയ്തത്. ഒരു തമാശയ്ക്ക് ചെയ്ത് തുടങ്ങിയ പ്രവര്‍ത്തി പിന്നീട് സ്ഥിരമാക്കി എന്നാണ് യുവതി പറയുന്നത്.
ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള ചെയെന്‍ എന്ന യുവതിയാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്തത്. അടുത്തിടെ ഒരു റോഡിയോ ഷോയില്‍ സംസാരിക്കാവെയാണ് യുവതി ഇക്കാര്യം പറഞ്ഞത്.
തങ്ങളുടെ മുത്തശ്ശി ഒരു വര്‍ഷം മുന്‍പ് മരിച്ചു പോയെന്നും. മുത്തശ്ശിയുടെ ചിതാഭസ്മം വീട്ടില്‍ സൂക്ഷിച്ചിരുന്നെന്നും യുവതി പറഞ്ഞിരുന്നു. ഒരു ദിവസം അത് സ്വയം കഴിച്ചു നോക്കിയപ്പോള്‍ നല്ല രുചിയുള്ളതായി തോന്നിയെന്നും പിന്നീട് വീട്ടുകാര്‍ക്ക് അവര്‍ അറിയാതെ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു എന്നുമാണ് യുവതി പറയുന്നത്.
എന്നാല്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ അവരോട് ചോദിച്ചപ്പോള്‍ ഒരു തമാശയ്ക്ക് എന്നാണ് യുവതി പറഞ്ഞത്. വീട്ടിലുണ്ടായിരുന്ന അമ്മയ്ക്കും സഹോദരനുമാണ് യുവതി ചിതാഭസ്മം കലര്‍ത്തി നല്‍കിയത്. താനത് തമാശയ്ക്കാണ് ചെയ്തതെങ്കിലും മുത്തശ്ശി എന്നെന്നും തന്നിലൂടെ ജീവിക്കുന്നതായും അവര്‍ അവകാശപ്പെടുന്നു. അമ്മയ്ക്കും സഹോദരനും ചിതാഭസ്മം നല്‍കിയത് അവരെ പറ്റിക്കാന്‍ ആയിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
More Latest News
നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും
![](https://britishpathram.com/malayalamNews/thumb/97213-uni.jpg)
എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
![](https://britishpathram.com/malayalamNews/thumb/97212-uni.jpg)
സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
![](https://britishpathram.com/malayalamNews/thumb/97211-uni.jpg)
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്, ഇന്ന് മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97210-uni.jpg)
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)