18
MAR 2021
THURSDAY
1 GBP =105.70 INR
1 USD =83.55 INR
1 EUR =89.36 INR
breaking news : യൂറോപ്യൻ നഗരങ്ങളിൽ ഇത് മലയാളി മേയർമാർ വാഴും കാലം.. അയർലാൻഡിലെ ഡബ്ലിൻ നഗരപിതാവായി അങ്കമാലിക്കാരൻ ബേബി പെരേപ്പാടൻ! മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനെന്ന പദവിയും ബേബിയ്ക്ക് സ്വന്തം; അയർലാൻഡിലേക്ക് മലയാളി നഴ്‌സുമാരുടേയും പ്രവാഹം >>> റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു >>> വടയ്‌ക്കൊപ്പം ലഭിച്ച ചട്ണിയില്‍ ചത്ത തവള!!! സംഭവം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍, കരാറുകാരനെതിരേ റെയില്‍വേയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തു >>> കൂട്ട പിരിച്ചുവിടല്‍ നടപടിക്കെതിരെ ടാറ്റാ സ്റ്റീല്‍ കമ്പനിയിലെ 1500 തൊഴിലാളികള്‍ പണിമുടക്കുന്നു; പോര്‍ട്ട് ടാല്‍ബോട്ടിലെ നിര്‍മ്മാണശാലയില്‍ ജോലി നഷ്ടമാകുന്നത് ഏകദേശം 2,800 തൊഴിലാളികള്‍ക്ക് >>> 'കിടക്കാന്‍ കിടപ്പുമുറി ഇല്ലാത്ത വളരെ ആകര്‍ഷണീയമായ വീട്' വില വെറും 4 ലക്ഷം രൂപ, വീടിന്റെ സവിശേഷതകള്‍ കേട്ടാല്‍ തീര്‍ച്ചയായും കൗതുകം തോന്നും >>>
Home >> TECHNOLOGY
ഐഫോണിലും ആപ്പിള്‍ വാച്ചിലും ഉണ്ടാവുന്ന നേര്‍ത്ത പൊട്ടലുകള്‍ക്ക് സ്റ്റാന്റേര്‍ഡ് വാറണ്ടി ലഭിക്കില്ല, നയങ്ങളില്‍ മാറ്റം വരുത്തി ഐഫോണ്‍

സ്വന്തം ലേഖകൻ

Story Dated: 2024-06-07

ഐഫോണിലും ആപ്പിള്‍ വാച്ചിലും ഉണ്ടാവുന്ന നേര്‍ത്ത പൊട്ടലുകള്‍ക്ക് സ്റ്റാന്റേര്‍ഡ് വാറണ്ടി ലഭിക്കില്ല. പകരം അത്തരം അറ്റകുറ്റപ്പണികള്‍ 'ആക്സിഡന്റല്‍ ഡാമേജ്' വിഭാഗത്തിലാണ് പരിഗണിക്കുക. അങ്ങനെ വരുമ്പോള്‍ അറ്റകുറ്റപ്പണിക്ക് അധികതുക നല്‍കേണ്ടി വരും. റിപ്പയര്‍, വാറണ്ടി നയങ്ങളില്‍ ആണ് മാറ്റം വരുത്തിയത്. വീഴുകയോ മറ്റെന്തെങ്കിലും ആഘാതം ഏല്‍ക്കുകയോ ചെയ്യാതെ ഐഫോണിലും ആപ്പിള്‍ വാച്ചിലും ഉണ്ടാവുന്ന നേര്‍ത്ത പൊട്ടലുകള്‍ക്ക് നേരത്തെ കമ്പനി വാറണ്ടി അനുവദിച്ചിരുന്നു.

ഉദാഹരണത്തിന് ഫോണ്‍ എവിടെയെങ്കിലും വീഴുകയോ തട്ടുകയോ ചെയ്യാതെ അല്ലെങ്കില്‍ അത്തരം ആഘാതങ്ങളേറ്റതിന്റെ തെളിവുകളൊന്നുമില്ലാതെ ഫോണിന്റെ സ്‌ക്രീനില്‍ ഉണ്ടാവുന്ന ചെറിയ പൊട്ടലുകള്‍ സ്റ്റാന്റേര്‍ഡ് വാറണ്ടിക്ക് കീഴില്‍ സൗജന്യമായി ഫോണ്‍ റിപ്പയര്‍ ചെയ്തു തരുമായിരുന്നു. എന്നാല്‍ പരിഷ്‌കരിച്ച പുതിയ നയം അനുസരിച്ച് ചെറിയ പൊട്ടലുകള്‍ക്ക് സ്റ്റാന്റേര്‍ഡ് വാറണ്ടി ലഭിക്കില്ല.

നയത്തില്‍ വരുത്തിയ ഈ മാറ്റം ആപ്പിള്‍ സ്റ്റോറുകളെയും അംഗീകൃത സര്‍വീസ് സെന്ററുകളെയും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതോടെ സ്‌ക്രീനിലുണ്ടാകുന്ന ചെറിയ പൊട്ടലുകള്‍ സര്‍വീസ് സെന്ററുകളില്‍ പണം നല്‍കാതെ ശരിയാക്കിത്തരില്ല. ഐഫോണുകള്‍ക്കും, ആപ്പിള്‍ വാച്ചുകള്‍ക്കുമാണ് ഈ മാറ്റം ബാധകം. ഐപാഡുകള്‍ക്കും, മാക്ക് കംപ്യൂട്ടറുകള്‍ക്കും പഴയ നയം തന്നെയാണ്.

റിപ്പയര്‍, വാറന്റി നയത്തില്‍ ഇങ്ങനെ ഒരു മാറ്റം കൊണ്ടുവരാനുള്ള കാരണം എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആപ്പിളിന്റെ സ്‌ക്രീന്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ക്ക് അതിഭീമമായ ചിലവുണ്ട്. നേരത്തെ തന്റേതല്ലാത്ത കാരണത്താല്‍ ഫോണിന് സംഭവിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റാന്റേര്‍ഡ് വാറന്റിയിലൂടെ ഉപഭോക്താവിന് സാധിക്കുമായിരുന്നു. എന്നാല്‍ ഇനി അതിന് സാധിക്കില്ലെന്ന് മാത്രമല്ല. അതിഭീമമായ ചിലവും ഇതിനായി നല്‍കേണ്ടിവരും.

 

More Latest News

പാലക്കാട്ട ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍

ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിത (26)നെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനേയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, ഭര്‍ത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയിരുന്നു. ഭര്‍ത്താവ് മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. പൊലീസും വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്,  തര്‍ക്കം പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച്

കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ചായിരുന്നു തര്‍ക്കം. മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം. മെത്രാപ്പോലീത്തെ എതിര്‍ക്കുന്ന വിഭാഗത്തിലെ റിജോ എന്നാ ആള്‍ക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപൊലീത്തയാണ് കുര്‍ബാന ചൊല്ലാന്‍ എത്തിയത്. ഇതേതുടര്‍ന്നാണ് വിശ്വാസികള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ടത്.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍ ആഘോഷം ജൂലൈ ഏഴാം തിയതി ഞായര്‍ 2.30 ന് റെക്സം സെന്റ് മേരീസ് കതീഡ്രലില്‍ നടത്തുന്നു. ആഘോഷമായ മലയാളം പാട്ടു കുര്‍ബാനയില്‍ രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദീകരും പങ്കുചേരുന്നു. കുര്‍ബാനയില്‍ റെക്സം രൂപതാ ബിഷപ്പ് റവ. പീറ്റര്‍ ബ്രിഗ്നല്‍ തിരുന്നാള്‍ സന്ദേശം നല്‍കുന്നതാണ്. കുര്‍ ര്‍ബാനയെ തുടര്‍ന്ന് ലദീഞ്ഞ്, പ്രദീഷണം, തോമാ സ്ലീഹയുടെ മദ്യസ്ഥ പ്രാര്‍ത്ഥന നേര്‍ച്ച പാച്ചോര്‍ വിതരണം, സമാപന പ്രാത്ഥനയുടെ ആശീര്‍വാദവും ഉണ്ടായിരിക്കും. പരിശുദ്ധ കുര്‍ബാനയില്‍ കുട്ടികള്‍ക്ക് കാഴ്ചവയ്പ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. ഭാരതഅപ്പസ്തോലന്‍ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളില്‍ പങ്കുചേര്‍ന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും ഏറ്റവും സ്നേഹത്തോടെ റെക്സം സെന്റ് മേരീസ് കതീഡ്രലിലേക്ക് സ്വാഗതം ചെയ്യുന്നു കതീഡ്രല്‍ കാര്‍പാര്‍ക്കില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം വണ്ടി രെജിസ്ട്രേഷന്‍ പള്ളിയുടെ ഉള്ളില്‍ ഉള്ള കമ്പ്യൂട്ടറില്‍ രേഖപെടുത്തേണ്ടതാണ്. പള്ളിയുടെ പോസ്റ്റ് കോഡ്:St Marys Cathedral. LL11 1RB, Regent Street Wrexmham. കൂടുതല്‍ വിവരത്തിന്Contact -  Fr Johnson Kattiparampil CMI - 0749441108,Manoj Chacko - 07714282764 Benny Wrexham -07889971259Jaison Raphel - 07723926806 Timi Mathew - 07846339027Jomesh Joby -07570395216 Johny Bangor - 07828624951 Joby Welshpool 07407651900.  

ലൈംഗിക പീഡന കേസ്; സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയായ നടി, 'ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റ്'

ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ജസ്റ്റിസ് സി.എസ്. ഡയസ് ജൂലൈ ഒന്നിന് പരിഗണിക്കും. ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. ഈ പരാതിയില്‍ ഒമര്‍ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവനടിയാണ് ഒമര്‍ ലുലുവിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി, കുറ്റകൃത്യം നടന്ന സ്റ്റേഷന്‍ പരിധി നെടുമ്പാശേരി ആയതിനാല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ കണ്ടെത്തിയത് പവര്‍ ബാങ്ക്; പുണ്യാഹം നടത്തി, കനത്ത സുരക്ഷാ വീഴ്ച്ചയില്‍ പോലീസ് അന്വേഷണം

ഗുരുവായൂര്‍ ക്ഷേത്രം ശ്രീകോവിലിനുള്ളില്‍ നിന്നും പൂജിച്ചു പുറത്തെത്തിച്ച നേദ്യങ്ങളില്‍ ഇലട്രോണിക് ഉപകരണം കണ്ടെടുത്തു. പൊട്ടിത്തെറിക്കാന്‍ ഏറെ സാധ്യതയേറെയുള്ള പവര്‍ ബാങ്കാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ക്ഷേത്രത്തില്‍ പുണ്യാഹം നടത്തി. പൂജാ യോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതിനായിരുന്നു പുണ്യാഹം. ശുവായൂര്‍ ദേവസ്വം പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തേക്ക് മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണം കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്നിരിക്കെയാണ് ഈ കനത്ത സുരക്ഷാ വീഴ്ച്ച. 24 മണിക്കൂറും നിരീക്ഷണത്തിനായി സദാ പോലീസ് കാവലിലാണ് ക്ഷേത്രം. മെറ്റല്‍ ഡിറ്റക്ടര്‍ വഴി പ്രവേശിക്കുമ്പോള്‍ പേഴ്സും ബാഗുമായി വരുന്ന ഭക്തര്‍ക്കു പോലും ഇവിടെ വിലക്കേര്‍പ്പെടുത്താറുണ്ട്. മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ പലപ്പോഴും മെറ്റല്‍ ഡിറ്റക്ടര്‍ വാങ്ങിക്കൂട്ടുന്നത് ഇവിടെ പതിവാണെങ്കിലും പര്‍ച്ചേസ് കഴിഞ്ഞാല്‍ ഉപകരണങ്ങള്‍ പലതും നോക്കുകുത്തികളായി മാറുകയാണ് പതിവെന്ന് ആരോപണം ഉയരുന്നുണ്ട്. ഒന്നര കോടി രൂപ ചില വഴിച്ച് അടുത്തിടെ വാങ്ങിയ ഡിറ്റക്ടര്‍ ഇതുവരെ പൂര്‍ണമായും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നാണ് വിശദീകരണം.

Other News in this category

  • ഇനി ഒരുങ്ങുന്നുന്നത് ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍, വാട്‌സ്ആപ്പില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരുന്നു
  • ചാറ്റിലെ മെസേജ് ഡിലീറ്റ് ചെയ്തിട്ടും ഭാര്യ കണ്ടെത്തി, ആപ്പിളിനെതിരെ കേസുമായി ബ്രിട്ടീഷ് വ്യവസായി
  • വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം
  • വാട്‌സ്ആപ്പില്‍ ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടണ്ട, റെക്കോര്‍ഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്സ്റ്റ് ആക്കി മാറ്റാം വേണമെങ്കില്‍ തര്‍ജ്ജമ ചെയ്യാനും സാധിക്കും
  • വാട്‌സ്ആപ്പില്‍ ഇനി മികച്ച ക്വാളിറ്റി ചിത്രങ്ങളും എളുപ്പത്തില്‍ പങ്കുവയ്ക്കാം, പുതിയ അപ്‌ഡേഷന്‍ ഇങ്ങനെ
  • വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍, ഇനി ഉപയോക്താക്കള്‍ക്ക് ശബ്ദ സന്ദേശം പകര്‍ത്താന്‍ കഴിയും
  • വാട്‌സ്ആപ്പ് ഓഡിയോ കോള്‍ മാത്രമല്ല വീഡിയോ കോളിലും പുതിയ അപ്‌ഡേഷന്‍ വരുന്നു, മൊബൈല്‍ ഡെസ്‌ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്
  • ഇനി വാട്‌സ്ആപ്പ് കോളുകളിലെ ഓഡിയോ ക്വാളിറ്റി മികച്ചതായി മാറും, പുതിയ ഫീച്ചര്‍ ഇങ്ങനെ
  • ഫോണ്‍ മെമ്മറിയിലേക്ക് പോകുന്നവരെ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, ഗൂഗിള്‍ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് ഇനി ആളുകള്‍ക്ക് എഡിറ്റ് ചെയ്യാന്‍ സാധിക്കും
  • എക്‌സില്‍ പുതിയ മാറ്റങ്ങള്‍, ഇനി ഉപഭോക്താക്കളുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍ ഹൈഡ് ചെയ്യാം
  • Most Read

    British Pathram Recommends