18
MAR 2021
THURSDAY
1 GBP =105.70 INR
1 USD =83.55 INR
1 EUR =89.36 INR
breaking news : നീറ്റ് പരീക്ഷാ ഉത്തരക്കടലാസില്‍ വിദ്യാര്‍ഥികളുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടു, അമ്മയുടെയും അച്ഛന്റെയും പേരെഴുതാന്‍ കോളം, വീണ്ടും വിവാദത്തിലായി നീറ്റ് പരീക്ഷ >>> ഇറച്ചിക്കറിയില്‍ നെയ്യ് കൂടിപോയതിന് അസഭ്യവര്‍ഷം, കൈ കഴുകാന്‍ വെള്ളം നല്‍കിയില്ലെന്ന് പറഞ്ഞ് 65 കാരിയായ മാതാവിന്റെ കൈ അടിച്ചൊടിച്ച് മകന്‍, ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് >>> മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം, നാളെ രാത്രി 12 മണിമുതല്‍ സമരം ആരംഭിക്കുമെന്ന് ട്രേഡ് യൂണിയന്‍  >>> കോഴിക്കോട് ഇനി യുനെസ്‌കോയുടെ സാഹിത്യനഗരമായി അറിയപ്പെടും. ഔദ്യോഗിക പ്രഖ്യാപനം ഇന്നു നടക്കും, മന്ത്രി എം.ബി രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തും >>> അഞ്ചുവർഷത്തിനുള്ളിൽ എൻഎച്ച്എസിനായി റിക്രൂട്ടുചെയ്യുക 92000 നഴ്‌സുമാരേയും 28000 ഡോക്ടർമാരേയും! വമ്പൻ തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി കൺസർവേറ്റീവ് പാർട്ടി, മലയാളികൾക്ക് കൂടുതൽ ഗുണകരമാകും; എൻഎച്ച്എസിനായി വാഗ്ദാനമൊഴുക്കി പാർട്ടികൾ >>>
Home >> MIDDLE EAST
സൗദിയില്‍ മാസപ്പിറവി കണ്ടു, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ഞായറാഴ്ച്ച

സ്വന്തം ലേഖകൻ

Story Dated: 2024-06-07

സൗദിയില്‍ മാസപ്പിറവി കണ്ടതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ഞായറാഴ്ച്ച. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ ജൂണ്‍ 17 നായിരിക്കും പെരുന്നാള്‍.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ദുല്‍ഖഅദ് മാസം പൂര്‍ത്തിയാക്കി നാളെ ദുല്‍ഹജ് മാസം ആരംഭിക്കും. ഇതനുസരിച്ച് ദുല്‍ഹജ് ഒന്‍പത് ആയ ജൂണ്‍ പതിനഞ്ചിനായിരിക്കും അറഫാദിനം കൊണ്ടാടുക. ദുല്‍ഹജ് പത്തിനാണ് ബലിപെരുന്നാള്‍.

യുഎഇയില്‍ ജൂണ്‍ 16 മുതല്‍ 19 വരെയായിരിക്കും ബലിപെരുന്നാള്‍ അവധി. വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കും.

More Latest News

നീറ്റ് പരീക്ഷാ ഉത്തരക്കടലാസില്‍ വിദ്യാര്‍ഥികളുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടു, അമ്മയുടെയും അച്ഛന്റെയും പേരെഴുതാന്‍ കോളം, വീണ്ടും വിവാദത്തിലായി നീറ്റ് പരീക്ഷ

കോഴിക്കോട്: നീറ്റ് പരീക്ഷാ വീണ്ടും വിവാദത്തില്‍. ഉത്തരക്കടലാസില്‍ വിദ്യാര്‍ഥികളുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടതിനെതിരെ വലിയ ആക്ഷേപമാണ് ഉയരുന്നത്. വിദ്യാര്‍ത്ഥിയുടെ വ്യക്തി വിവരങ്ങള്‍ രേഖപ്പെടുത്തിയത് വലിയ വിവാദത്തിലേക്കാണ് പോകുന്നത്. വ്യക്തിഗത വിവിരങ്ങള്‍ രേഖപ്പെടുത്തുന്നത് ക്രമക്കേടിനിടയാക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഉത്തരക്കടലാസില്‍ പേരിനൊപ്പം വിദ്യാര്‍ഥിയുടെ അമ്മയുടെയും അച്ഛന്റെയും പേര് രേഖപ്പെടുത്താനുള്ള കോളങ്ങളാണുണ്ടായിരുന്നു. റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷയുടെ ഉത്തര കടലാസിലും ഇതേ ചോദ്യങ്ങളുണ്ടായിരുന്നു. നീറ്റ് പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നതായുള്ള വിവരങ്ങള്‍ പുറത്തു വരുന്നതിനിടെയാണ് ഉത്തരക്കടലാസില്‍ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടുവെന്ന ആക്ഷേപവും ഉയരുന്നത്. ഒ .എം.ആര്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ അടയാളപ്പെടുത്താനുള്ള സ്ഥലത്തിന്റെ അവസാന ഭാഗത്താണ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ പേര് രേഖപ്പെടുത്താനുള്ള കോളമുള്ളത്. യു.ജി.സി നെറ്റ് പരീക്ഷയുടെ ഉത്തരക്കടലാസും ഇതേ മാതൃകയിലായിരുന്നു. കഴിഞ്ഞ തവണ വരെ കമ്പ്യൂട്ടറൈസ്ഡ് പരീക്ഷയായിരുന്ന യു.ജി.സി നെറ്റ് പരീക്ഷ ഇത്തവണ ഒ.എം.ആര്‍ രീതിയിലേക്ക് മാറ്റിയത് സംശയാസ്പദമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ഇറച്ചിക്കറിയില്‍ നെയ്യ് കൂടിപോയതിന് അസഭ്യവര്‍ഷം, കൈ കഴുകാന്‍ വെള്ളം നല്‍കിയില്ലെന്ന് പറഞ്ഞ് 65 കാരിയായ മാതാവിന്റെ കൈ അടിച്ചൊടിച്ച് മകന്‍, ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

കൊല്ലം : കടയ്ക്കലില്‍ അമ്മയോട് മകന്റെ ക്രൂരത. കൈ കഴുകാന്‍ വെള്ളം നല്‍കാത്തതിനെ തുടര്‍ന്ന് 65 കാരിയായ മാതാവിന്റെ കൈ മകന്‍ അടിച്ചൊടിക്കുകയായിരുന്നു. കോട്ടുക്കല്‍ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈയ്യാണ് വിറക് കമ്പ് കൊണ്ട് മകന്‍ നസറുദ്ദീന്‍ അടിച്ചൊടിച്ചത്. സംഭവത്തില്‍ ജാമ്യമില്ല വകുപ്പ് പ്രകാരം നസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറച്ചിക്കറിയില്‍ നെയ്യ് കൂടിപോയി എന്ന് പറഞ്ഞ് നസറുദ്ദീന്‍ കുലുസം ബീവിയെ അസഭ്യം പറഞ്ഞു. ശേഷം കൈ കഴുകാന്‍ വെള്ളം കോരി നല്‍കിയില്ല എന്ന് പറഞ്ഞാണ് വിറക് കൊണ്ട് ആക്രമിച്ചത്. പരിക്കേറ്റ കുലുസം ബീവിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.  

മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം, നാളെ രാത്രി 12 മണിമുതല്‍ സമരം ആരംഭിക്കുമെന്ന് ട്രേഡ് യൂണിയന്‍ 

മില്‍മയില്‍ തൊഴിലാളികള്‍ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക്. ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ രാത്രി 12 മണി മുതല്‍ സമരത്തിലേക്ക് പോകുമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.  വിഷയത്തില്‍ മില്‍മ മാനേജ്മെന്റിന് നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ചയ്ക്ക് പോലും വിളിച്ചില്ലന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍, എഐടിയുസി നേതാവ് അഡ്വ മോഹന്‍ദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചത്. മില്‍മയില്‍ 13 മാസം മുന്‍പ് ശമ്പള പരിഷ്‌കരണ കരാര്‍ ഒപ്പിട്ടിരുന്നു. ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിക്കാന്‍ കാലതാമസമെടുക്കുകയാണ്. കരാര്‍ നടപ്പിലാക്കാന്‍ മാനേജ്മെന്റ് മുന്‍കൈയെടുക്കുന്നില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പാക്കിംഗും വിതരണവും നിറുത്തിവച്ച് കഴിഞ്ഞമാസവും മില്‍മ തൊഴിലാളികള്‍ സമരം ചെയ്തിരുന്നു. തിരുവനന്തപുരം മേഖലാ യൂണിയന് കീഴിലുള്ള അമ്പലത്തറ, കൊല്ലം, പത്തനംതിട്ട ഡയറികളിലായിരുന്നു സമരം. ലക്ഷക്കണക്കിന് ലിറ്റര്‍ പാലിന്റെ പ്രോസസിംഗ് തടസപ്പെട്ടിരുന്നു. മില്‍മയുടെ പരാതിയില്‍ ഐ.എന്‍.ടി.യു.സി., സി.ഐ.ടി.യു. തൊഴിലാളികളുടെ പേരില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. കേസുകള്‍? പിന്‍വലിക്കണമെന്നും തൊഴിലാളികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം നടന്നത്.  

കോഴിക്കോട് ഇനി യുനെസ്‌കോയുടെ സാഹിത്യനഗരമായി അറിയപ്പെടും. ഔദ്യോഗിക പ്രഖ്യാപനം ഇന്നു നടക്കും, മന്ത്രി എം.ബി രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തും

കോഴിക്കോട് : കോഴിക്കോടിന്റെ സാഹിത്യനഗര പദവി പ്രഖ്യാപനം ഇന്ന്. യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമാണ് കോഴിക്കോട്. 2023 ഒക്ടോബര്‍ 31-നാണ് സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. ഇന്നു വൈകിട്ട് 5.30-ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ മന്ത്രി എം.ബി. രാജേഷാണ് സാഹിത്യനഗരപദവി പ്രഖ്യാപനം നിര്‍വഹിക്കുന്നത്. ചടങ്ങില്‍ കോര്‍പ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കും. ലോഗോ പ്രകാശനവും വെബ്‌സൈറ്റ് പുറത്തിറക്കലും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണംചെയ്യുന്നത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക. സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.

യുകെ നിവാസികളുടെ ഈ ഓണാഘോഷം സൈമയോടൊപ്പം, ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (സൈമ)യില്‍ അടുത്തമാസം 21-ന്

സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സൈമയില്‍ ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും. അടുത്ത മാസം ജൂലൈ 21ന് യുകെ നിവാസികളെ ആവേശഭരിതരാക്കാന്‍ വമ്പന്‍ ആഘോഷങ്ങള്‍ പ്രഖ്യാപിച്ച് സൈമ ഭാരവാഹികള്‍. സൈമ യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. വിവിധ പരിപാടികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും, സൈമ അതിന്റെ അംഗങ്ങള്‍ക്കിടയില്‍ കമ്മ്യൂണിറ്റി, പിന്തുണ, സാംസ്‌കാരിക അഭിമാനം എന്നിവ വളര്‍ത്തുന്നു. ജൂലായ് രാവിലെ 10 :30 മുതല്‍ Moor Park Ave, Preston PR1 6AS വച്ചു നടത്തപ്പെടും. പ്രവേശന ഫീസ്: ഒരു ടീമിന് 150 പൗണ്ട്. ഒന്നാം സമ്മാനം: 1000 പൗണ്ട് + ഒരു പൂവന്‍ കോഴി, രണ്ടാം സമ്മാനം: 500 പൗണ്ട്, മൂന്നാം സമ്മാനം: ഒരു പഴക്കുല. ഈ ആവേശകരമായ മത്സരത്തില്‍ പങ്കെടുക്കുന്നതിനും ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കുമായി മത്സരിക്കുന്നതിനും യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വടംവലി ടീമുകളെ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും വടംവലി മത്സരത്തിനായി നിങ്ങളുടെ ടീമിനെ രജിസ്റ്റര്‍ ചെയ്യുന്നതിനും ദയവായി സൈമ പ്രസിഡന്റ് സന്തോഷ് ചാക്കോ 07540999313 സൈമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിഖില്‍ ജോയ് 07767183616, മുരളി നാരായണ്ണന്‍ -07400185670 എന്നിവരെ ബന്ധപ്പെടുക. യുകെയില്‍ ഉടനീളമുള്ള മലയാളി കമ്മ്യൂണിറ്റികളെ ആവേശഭരിതരാക്കാനും, പരമ്പരാഗത കായിക വിനോദങ്ങള്‍, സാംസ്‌കാരിക ആഘോഷങ്ങള്‍ എന്നിവയില്‍ യുകെയില്‍ ജനിച്ചു വളരുന്ന വരും തലമുറയില്‍ നമ്മുടെ സമ്പന്നമായ പാരമ്പര്യം വളര്‍ത്താനും, അവരുടെ അറിവും അഭിനിവേശവം സമൂഹത്തോടുള്ള പ്രതിബദ്ധതക്കായി തിരിക്കാനും ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടന്നതായി സൈമ പ്രസിഡന്റ് സന്തോഷ് ചാക്കോ അഭിപ്രായപെട്ടു. സൈമ ഓണം ആഘോഷങ്ങളിലേക്കും സ്പോര്‍ട്സ് ഫെസ്റ്റിലേക്കും യുകെയിലെ എല്ലാ മലയാളികള്‍ക്കും സൗജന്യ പ്രവേശനമാണ്. സെപ്റ്റംബര്‍ 14, 2024 സമയം: രാവിലെ 10 മണി മുതല്‍ സ്ഥലം: Grimsargh Village Hall,  Preston PR2 5JS 24 ഇനങ്ങളുള്ള പരമ്പരാഗത ഓണസദ്യ, ചെണ്ടമേളം, വര്‍ണ്ണാഭമായ നൃത്തങ്ങള്‍, മറ്റ് സാംസ്‌കാരിക കലാ കായിക മത്സരങ്ങള്‍, ഊഷ്മളമായ ഓണാഘോഷങ്ങളും എല്ലാവര്‍ക്കും വാഗ്ദാനം ചെയ്യുന്നു. എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന വൈവിധ്യമാര്‍ന്ന പരമ്പരാഗത ഓണം കായിക വിനോദങ്ങളും പരിപാടിയില്‍ അവതരിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും ഒരുപോലെ രസകരവും സൗഹൃദവും സാംസ്‌കാരിക ആഘോഷവും നിറഞ്ഞ ഒരു ദിവസം ആസ്വദിക്കാം. 'ഈ പ്രത്യേക അവസരത്തിനായി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. മനോഹരമായ നിറങ്ങളും സ്വാദിഷ്ടമായ വിരുന്നുകളും ഓണത്തിന്റെ ആഹ്ലാദകരമായ ആഘോഷങ്ങളും ആളുകളെ ഒന്നിപ്പിക്കാനും നമ്മുടെ ബന്ധങ്ങളുടെ ഊഷ്മളത  പങ്കിടാനുമുള്ള ഒരു മികച്ച മാര്‍ഗമാണ് എന്ന് ശ്രീ സന്തോഷ് ചാക്കോ പറഞ്ഞു. മലയാളികളുടെ സാംസ്‌കാരിക പൈതൃകം ഐക്യവും ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള വിനോദത്തിനും ആഘോഷങ്ങള്‍ക്കും സൈമയോടൊപ്പം ചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നു എന്നും, ഏവരുടെയും പങ്കാളിത്തവും പിന്തുണയും ഈ ഉദ്യമത്തിന്റെ വിജയത്തിനായി ആവശ്യമാണെന്നും സൈമ പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും പറഞ്ഞു.

Other News in this category

  • എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
  • കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ച് 50 പേര്‍ മരിച്ച സംഭവം: എട്ട് പേര്‍ കസ്റ്റഡിയില്‍, അറസ്റ്റിലായവരില്‍ മൂന്ന് ഇന്ത്യക്കാരും
  • യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടര്‍ പാര്‍ക്കില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
  • രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
  • സ്‌കൂളില്‍ വച്ച് പിസ കഴിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയെന്ന് കുടുംബം, സ്‌കൂളിനെതിരെ കേസ് നല്‍കി രക്ഷിതാക്കള്‍
  • ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസ്: മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോര്‍ക്ക് കോടതി, ശിക്ഷാവിധി ജൂലൈ 11ന്
  • യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഈ മാസം ചൈന സന്ദര്‍ശിക്കും, ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം
  • ദുബായിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി, സംഭവത്തില്‍ പൊലീസ് അന്വേഷണം ദുബായിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
  • ആറ് പുതിയ വിമാനത്താവളങ്ങള്‍ കൂടി ഒമാനില്‍ നിര്‍മ്മിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി, പുതിയ വിമാനത്താവളങ്ങള്‍ 2028-29 വര്‍ഷത്തോടെ പ്രവര്‍ത്തനക്ഷമമാക്കും
  • സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് തിരിച്ചടി, റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്ന് ഗള്‍ഫ് എയര്‍, സന്ദര്‍ശന വിസയില്‍ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകം
  • Most Read

    British Pathram Recommends