![](https://britishpathram.com/malayalamNews/96896.jpg)
ആളുകളിൽ കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടാക്കുന്ന ഇ-കോളി അണുബാധയുള്ള ഏതോ ഭക്ഷ്യവസ്തു യുകെയിലെമ്പാടും ഇപ്പോഴും വിതരണം ചെയ്തുവരുന്നതായി ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
അണുബാധയുള്ള ഭക്ഷ്യവസ്തു ഏതാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും സംശയമുള്ള ഭക്ഷ്യസാധനങ്ങളുടെ ലിസ്റ്റ് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
യുകെയിലെമ്പാടുമായി സമീപ ആഴ്ചകളിൽ 113 പേർക്ക് ഇ.കോളി ബാധിച്ചിട്ടുണ്ട്. വിശദമായ അന്വേഷണങ്ങൾക്കുശേഷം ഇത് ദേശീയതലത്തിൽ വിതരണം ചെയ്യുന്ന ഒരു ഭക്ഷ്യവസ്തുവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.
സാമ്പിളുകളുടെ പരിശോധനയിൽ മെയ് 25 മുതലുള്ള എല്ലാ അതിസാര കേസുകളും ഒരൊറ്റ ഉറവിടത്തിൽ നിന്നും പടർന്നതാണെന്ന് തെളിഞ്ഞതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നു.
യുകെയിൽ ഉടനീളം ആളുകൾക്ക് വാങ്ങാൻ കഴിയുന്ന ഇ- കോളി അണുബാധയുള്ള മലിനമായ ഒരു ബാച്ച് ഉൽപ്പന്നത്തിലാണ് അണുബാധയുള്ളതെന്നും തിരിച്ചറിഞ്ഞു.
നിലവിലെ പകർച്ചവ്യാധിയുടെ ഉറവിടം ഏതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല അല്ലെങ്കിൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഭക്ഷ്യപദാർത്ഥം തിരിച്ചറിഞ്ഞാലുടൻ ഉപഭോക്താക്കളെ ഉടൻ അറിയിക്കും.
പെറ്റിംഗ് ഫാമുകൾ, കുടിവെള്ളം അല്ലെങ്കിൽ മലിനമായ കടലിലോ തടാകങ്ങളിലോ നദികളിലോ നീന്തൽ തുടങ്ങിയ ഇ.കോളി പടരാൻ സാധ്യതയുള്ള മറ്റ് സ്രോതസ്സുകളുമായി പകർച്ചവ്യാധിയെ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്ന് ഇത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നു.
ബീൻസ് പ്രൗട്ടുകൾ, മുൻകൂട്ടി പായ്ക്ക് ചെയ്ത സലാഡുകൾ, വേവിക്കാത്ത മാംസം എന്നിവയുൾപ്പെടെ നിരവധി ഭക്ഷണങ്ങളിൽ മുമ്പ് ഇ - കോളി വൈറസ് കണ്ടെത്തിയിട്ടുണ്ട്.
അതുപോലെ കഴിഞ്ഞവർഷം ഡിസംബറിൽ സ്കോട്ട്ലൻഡിൽ ഒരാൾ ചീസ് കഴിച്ചതുമായി ബന്ധപ്പെട്ട ഇ.കോളി ബാധിച്ച് മരിച്ചിരുന്നു.
കഠിനവും ചിലപ്പോൾ രക്തം കലർന്നതുമായ വയറിളക്കം, വയറുവേദന, ഛർദ്ദി, പനി എന്നിവയാണ് ലക്ഷണങ്ങൾ.
രോഗലക്ഷണങ്ങൾ പ്രകടമാകാൻ സാധാരണയായി കുറച്ച് ദിവസമെടുക്കും.
അതിസാരം പിടിപെട്ടാൽ മൂന്ന് നാല് ദിവസങ്ങൾക്കുള്ളിൽ മിക്ക ആളുകളും സുഖം പ്രാപിക്കുന്നു, എന്നാൽ ചിലരിൽ പ്രത്യേകിച്ച് കൊച്ചുകുട്ടികളിലും വയോധികരിലും രോഗം വളരെ ഗുരുതരമായേക്കാം. രോഗികൾക്ക് നിർജ്ജലീകരണം സംഭവിക്കാതെ പ്രത്യേകം സൂക്ഷിക്കേണ്ടതുമുണ്ട്.
അസുഖത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ NHS 111-ലേക്ക് വിളിക്കുക അല്ലെങ്കിൽ നിങ്ങളുടെ GP സർജറിയുമായി ബന്ധപ്പെടുക.
ഇപ്പോഴത്തെ രോഗികളുടെ കൂടുതൽ സാമ്പിളുകൾ പരിശോധിക്കുന്നതോടെ രോഗബാധിതരുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്.
നിലവിൽ ഇംഗ്ലണ്ടിൽ 81 കേസുകൾ കണ്ടെത്തി. വെയിൽസിൽ 18, സ്കോട്ട്ലൻഡിൽ 13, വടക്കൻ അയർലണ്ടിൽ 1 എന്നിങ്ങനെയാണ് മറ്റിടത്തെ എണ്ണം.
അസുഖം ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് രണ്ട് വയസ്സും ഏറ്റവും പ്രായം കൂടിയയാൾക്ക് 79 വയസ്സുമാണുള്ളത്. പിടിപെട്ടവരിൽ ഭൂരിപക്ഷവും യുവാക്കളാണ്, ചിലർ ആശുപത്രിയിലാണ്.
ഇപ്പോഴത്തെ ഈ പടർന്നുപിടിക്കൽ ഷിഗ ടോക്സിൻ ഉൽപ്പാദിപ്പിക്കുന്ന E. coli (STEC) ൽ നിന്നാണെന്ന് അധികൃതർ അറിയിച്ചു.
അണുബാധയുടെ പകർച്ചയും ശക്തിയും കുറയ്ക്കാൻ UKHSA ഇൻസിഡൻ്റ് ഡയറക്ടർ ട്രിഷ് മാനെസ് താഴെപ്പറയുന്ന മാർഗനിർദേശങ്ങൾ പാലിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നു.
“നിങ്ങളുടെ കൈകൾ സോപ്പും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് കഴുകുന്നതും ടേബിളുകൾ വൃത്തിയാക്കാൻ അണുനാശിനികൾ ഉപയോഗിക്കുന്നതും അണുബാധ പടരുന്നത് തടയാൻ സഹായിക്കും.
“വയറിളക്കവും ഛർദ്ദിയും ബാധിച്ച് അസ്വാസ്ഥ്യമുള്ളപ്പോൾ മറ്റുള്ളവർക്ക് ഭക്ഷണം തയ്യാറാക്കരുത്.”
“അണുബാധ ഉണ്ടാകാതിരിക്കാൻ ആശുപത്രികളിലോ കെയർ ഹോമുകളിലോ ആളുകളെ സന്ദർശിക്കുന്നത് ഒഴിവാക്കുക.
"രോഗലക്ഷണങ്ങൾ മാറി 48 മണിക്കൂർ വരെ താമസസ്ഥലത്തുനിന്നും ജോലിയിലേക്കോ സ്കൂളിലേക്കോ നഴ്സറിയിലേക്കോ മടങ്ങരുത്."
“ആൽക്കഹോൾ അടങ്ങിയ ഹാൻഡ് ജെല്ലുകളും സാനിറ്റൈസറും ഇ.കോളിയെ തടയില്ലെന്ന കാര്യം തിരിച്ചറിയുക.”
More Latest News
നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും
![](https://britishpathram.com/malayalamNews/thumb/97213-uni.jpg)
എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
![](https://britishpathram.com/malayalamNews/thumb/97212-uni.jpg)
സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
![](https://britishpathram.com/malayalamNews/thumb/97211-uni.jpg)
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്, ഇന്ന് മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97210-uni.jpg)
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)