![](https://britishpathram.com/malayalamNews/96900-uni.jpg)
ചിലപ്പോഴെല്ലാം നമ്മുടെ ഉള്ളില്‍ ദൈവം പ്രവര്‍ത്തിച്ച് നാം പോലും അറിയാതെ പലരുടെയും രക്ഷകനായിട്ടുണ്ടാകും. നമ്മള് തിരിച്ചറിയാത്ത അത്തരം സന്ദര്‍ഭങ്ങള്‍ നിരവധി നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഇതുപോലുള്ള സംഭവങ്ങള്‍ ചിലത് ക്യാമറാ കണ്ണുകള്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ടാകും. അത്തരത്തില്‍ ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറംലോകം കണ്ടത്.
ബസ് യാത്രക്കാരനായ ഒരാള്‍ക്ക് കണ്ടക്ടര്‍ രക്ഷകനായ കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. ബസ്സില്‍ കയറിയ യാത്രക്കാരന് ബസിന്റെ വാതില്‍ പടിയില്‍ തന്നെ കണ്ടക്ടര്‍ക്ക് അടുത്തായി നില്‍ക്കുകയായിരുന്നു. പെട്ടന്നാണ് ഇദ്ദേഹം ഡോറിലേക്ക് വീഴുന്നത്. പിന്നീട് സംഭവിച്ചതെല്ലാം വളരെ അത്ഭുതകരമായ കാര്യങ്ങളായിരുന്നു.
ടിക്കറ്റ് കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ബസ്സില്‍ നിന്ന് യാത്രക്കാരന് വീഴാനൊരുങ്ങുന്നത് കണ്ടക്ടര്‍ കാണുന്നത്. എന്നാല്‍ അയാള്‍ വീഴാന്‍ പോകുന്നത് തിരിഞ്ഞു നോക്കാന്‍ പോലും സമയം പാഴാക്കാതെ തന്റെ വലം കൈ കൊണ്ട് യാത്രക്കാരനെ അതിസാഹസികമായി പിടിച്ചു കയറ്റുകയായിരുന്നു കണ്ടക്ടര്‍. വീഡിയോ കാണുന്ന ഏതൊരാളും കണ്ടക്ടറുടെ സിക്സ്ത്ത് സെന്സിന് പുകഴ്ത്തിപ്പോകും.
സോഷ്യല്‍ മീഡിയ നിറയെ ഈ കണ്ടക്ടറുടെ പ്രവര്‍ത്തി മിന്നല്‍ മുരളിയോട് താരതമ്യം ചെയ്യപ്പെടുകയാണ്. ഇതാരാ മിന്നല്‍ മുരളിയുടെ രണ്ടാം പതിപ്പാണോ എന്ന് തുടങ്ങുന്ന തരത്തിലാണ് ഓരോ കമന്റുകളും.
More Latest News
നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും
![](https://britishpathram.com/malayalamNews/thumb/97213-uni.jpg)
എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
![](https://britishpathram.com/malayalamNews/thumb/97212-uni.jpg)
സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
![](https://britishpathram.com/malayalamNews/thumb/97211-uni.jpg)
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്, ഇന്ന് മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97210-uni.jpg)
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)