ലോകകപ്പിലെ കന്നിക്കാരായ അമേരിക്കയ്ക്ക് ഗംഭീര വിജയം. മുന്‍ ചാമ്പ്യന്മാരായ പാക്കിസ്ഥാനെ അട്ടിമറിച്ച് ഗംഭീര വിജയം കരസ്ഥമാക്കിയത്. ട്വന്റി 20 ലോകകപ്പ് ആവേശകരമായ മത്സരത്തിന് ഒടുവിലാണ് കന്നിക്കാരായ അമേരിക്ക വിജയം നേടിയത്.
ടോസ് നേടി ആദ്യം ബാറ്റിംഗിന് എത്തിയ പാക്കിസ്ഥാന് 7 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് ആണ് നിശ്ചിത ഓവറില്‍ നേടാനായത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അമേരിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്തു. സൂപ്പര്‍ ഓവറില്‍ 18 റണ്‍സ് കൂടി അമേരിക്ക നേടി. സൂപ്പര്‍ ഓവറില്‍ മറുപടി ബാറ്റിംഗ് നടത്തിയ പാക്കിസ്ഥാന് പക്ഷേ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് മാത്രമാണ് നേടാനായത്. പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിന് നേടുന്നതിന് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷഹീന് അഫ്രി പുറത്താകാതെ നേടിയ 23 റണ്‍സുകളും ബാബര്‍ അസം നേടിയ 44 റണ്ണുകളും ശതാബ് ദാന്‍ നേടിയ 40 റണ്ണും സഹായിച്ചു.
നൊസ്തുഷ് കെഞ്ഞിഗെ അമേരിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തുകയും 38 പന്തില്‍ നിന്ന് ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ 50 റണ്‍സ് സംഘത്തില്‍ മുന്നില്‍നിന്ന് നയിക്കുകയും ചെയ്തു. കൂടാതെ 12 റണ്‍സ് നേടി സ്റ്റീവന്‍ ടൈലറും 35 റണ്‍സ് നേടി ആന്‍ഡ്രീസ് ഗൗസും അവസാന ഓവറുകളില്‍ നിതീഷ് കുമാറിനെ കൂട്ടുപിടിച്ച് 36 റണ്‍സെടുത്ത ആരോണ്‍ ജോണ്‍സ് എന്നിവര്‍ ടീമിന് മികച്ച പിന്തുണ നല്കി പാക്കിസ്ഥാന്റെ കോറിന് ഒപ്പമെത്തുന്നതിന് അമേരിക്കയെ സഹായിച്ചു.