18
MAR 2021
THURSDAY
1 GBP =105.86 INR
1 USD =83.45 INR
1 EUR =89.57 INR
breaking news : ഓണം ആഘോഷമാക്കാനൊരുങ്ങി സൈമ, ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും ഒരുക്കി ഓണം കളറക്കാന്‍ യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വടംവലി ടീമുകളെ ക്ഷണിച്ച് സൈമ >>> മൂന്ന് ഭാഷകളിലായി 27 കവിതകളെഴുതി ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി നാലാംക്ലാസുകാരി!!!  >>> ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും വാങ്ങിയ ടി.വി, പെട്ടി തുറന്ന് ഘടിപ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തകരാറില്‍, 74,990 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി >>> ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് അവരുടെ കൊല്‍ക്കത്തയിലെ വിഖ്യാത ഫാക്ടറി അടച്ചുപൂട്ടുന്നു, 1947ല്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യ ഫാക്ടറിയാണ് പൂട്ടുന്നത് >>> വാട്‌സാപ്പ് കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ഇനി ആപ്പിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് തിരയേണ്ടതില്ല, പുതിയ സൗകര്യം ഇങ്ങനെ >>>
Home >> ASSOCIATION
ഷ്രോപ്ഷയറില്‍ സമീക്ഷയുടെ 33-മത് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു, പുതിയ യൂണിറ്റിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി

ഉണ്ണികൃഷ്ണന്‍ ബാലന്‍

Story Dated: 2024-06-08

ചുരുങ്ങിയ കാലം കൊണ്ട് യുകെയുടെ മണ്ണില്‍ നിലയുറപ്പിച്ച സമീക്ഷ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സമീക്ഷയുടെ മുപ്പത്തിമൂന്നാമത് യൂണിറ്റ് ഷ്രോപ്ഷയറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി നിര്‍വഹിച്ചു. ഇനി ഷ്രോപ്ഷയര്‍ മേഖലയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സമീക്ഷയുണ്ടാകും. സമീക്ഷയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

പുതിയ യൂണിറ്റിന്റെ പ്രസിഡന്റായി അഖില്‍ ശശിയേയും സെക്രട്ടറിയായി ജോബി ജോസിനേയും തെരഞ്ഞെടുത്തു. അലക്സ് റോയ് വൈസ് പ്രസിഡന്റും സജികുമാര്‍ ഗോപിനാഥന്‍ ജോയിന്റ് സെക്രട്ടറിയുമാണ്. ജെറിന്‍ തോമസാണ് ട്രഷറര്‍. സിറാജ് മെയ്തീന്‍, അനിത രാജേഷ്, ജുബിന്‍ ജോസഫ്, ശ്വേത, സജി ജോര്‍ജ് എന്നിവര്‍ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളാണ്.

പുതിയ ഭാരവാഹികളെല്ലാം നാട്ടില്‍ സിപിഐഎം/ഡിവൈഎഫ്ഐ സജീവ പ്രവര്‍ത്തകരായിരുന്നു. കോട്ടയം കുറുമള്ളൂര്‍ സ്വദേശിയായ ജോബി ജോസ് സിപിഐഎം കാണാക്കാരി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ബാലസംഘം ജില്ലാ രക്ഷാധികാരിയായും Dyfi യൂണിറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖില്‍ ശശി Dyfi മേഖലാ കമ്മിറ്റി അംഗമായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് സജികുമാര്‍ ഗോപിനാഥന്‍. സിപിഐഎം വക്കം ലോക്കല്‍ കമ്മിറ്റി അംഗമായും dyfi മേഖലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അലക്സ് റോയ്. എറണാകുളം കോലഞ്ചേരി സ്വദേശിയായ സിറാജ് മൈതീന്‍ സിപിഐഎം കുമ്മനോട് ബ്രാഞ്ച് മെമ്പറാണ്. ജൂബിന്‍ ജോസഫ് ഇടുക്കി നെടുങ്കടം ലോക്കല്‍ കമ്മിറ്റി അംഗമാണ്. എറണാകുളത്ത് നിന്നുള്ള സജി ജോര്‍ജ് സജീവ CITU പ്രവര്‍ത്തകനായിരുന്നു.

യൂണിറ്റ് രൂപീകരണ യോഗത്തില്‍ നാഷണല്‍ സെക്രട്ടറിയേറ്റ് അംഗം ഉണ്ണികൃഷ്ണന്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ വൈസ് പ്രസിഡന്റ് ഭാസ്‌കരന്‍ പുരയിലാണ് പാനല്‍ അവതരിപ്പിച്ചത്. നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളാപ്പള്ളില്‍, ട്രഷറര്‍ രാജി ഷാജി, സെക്രട്ടറിയേറ്റ് അംഗം അഡ്വ. ദിലീപ് കുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ പ്രവീണ്‍ രാമചന്ദ്രന്‍, ഗ്ലീറ്റര്‍, അരവിന്ദ് സതീശ്, ബൈജു പി കെ  എന്നിവര്‍ ആശംസ അറിയിച്ചു.

More Latest News

ഓണം ആഘോഷമാക്കാനൊരുങ്ങി സൈമ, ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും ഒരുക്കി ഓണം കളറക്കാന്‍ യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വടംവലി ടീമുകളെ ക്ഷണിച്ച് സൈമ

യുകെ നിവാസികളെ ആവേശഭരിതരാക്കാന്‍ ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍(സൈമ) ജൂലൈ 21-ന് നടത്തപ്പെടും എന്ന് സൈമ ഭാരവാഹികള്‍ പ്രഖ്യാപിച്ചു. ഈ ആവേശകരമായ മത്സരത്തില്‍ പങ്കെടുക്കുന്നതിനും ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കുമായി മത്സരിക്കുന്നതിനും യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വടംവലി ടീമുകളെ ക്ഷണിക്കുന്നു. വടംവലി മത്സരം:തീയതി: ജൂലൈ 21-ന്  10 :30 മുതല്‍  Moor Park Av--e, Prtseon PR1 6AS വച്ചു നടത്തപ്പെടുന്നു. ഭാര വിഭാഗം : പരമാവധി 550-600 കിലോഗ്രാം ഭാരമുള്ള 7 അംഗ ടീം. പ്രവേശന ഫീസ്: ഒരു ടീമിന് £150. ഒന്നാം സമ്മാനം: 1000 പൗണ്ട് + ഒരു പൂവന്‍ കോഴി, രണ്ടാം സമ്മാനം: £500, മൂന്നാം സമ്മാനം: ഒരു പഴക്കുല കൂടുതല്‍ വിവരങ്ങള്‍ക്കും വടംവലി മത്സരത്തിനായി നിങ്ങളുടെ ടീമിനെ രജിസ്റ്റര്‍ ചെയ്യുന്നതിനും ദയവായി സൈമ പ്രസിഡന്റ് സന്തോഷ് ചാക്കോ 07540999313 സൈമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നിഖില്‍ ജോയ് 07767183616, മുരളി നാരായണ്ണന്‍ -07400185670 എന്നിവരെ ബന്ധപ്പെടുക. യുകെയില്‍ ഉടനീളമുള്ള മലയാളി കമ്മ്യൂണിറ്റികളെ ആവേശഭരിതരാക്കാനും, പരമ്പരാഗത കായിക വിനോദങ്ങള്‍, സാംസ്‌കാരിക ആഘോഷങ്ങള്‍ എന്നിവയില്‍ യുകെയില്‍ ജനിച്ചു വളരുന്ന വരും തലമുറയില്‍ നമ്മുടെ സമ്പന്നമായ പാരമ്പര്യം വളര്‍ത്താനും, അവരുടെ അറിവും അഭിനിവേശവം സമൂഹത്തോടുള്ള പ്രതിബദ്ധതക്കായി തിരിക്കാനും ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടന്നതായി സൈമ (SIMA) പ്രസിഡന്റ് സന്തോഷ് ചാക്കോ അഭിപ്രായപെട്ടു. 24 ഇനങ്ങളുള്ള പരമ്പരാഗത ഓണസദ്യ, ചെണ്ടമേളം, വര്‍ണ്ണാഭമായ നൃത്തങ്ങള്‍, മറ്റ് സാംസ്‌കാരിക കലാ കായിക മത്സരങ്ങള്‍, ഊഷ്മളമായ ഓണാഘോഷങ്ങളും സൈമ എല്ലാവര്‍ക്കും വാഗ്ദാനം ചെയ്യുന്നു. എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന വൈവിധ്യമാര്‍ന്ന പരമ്പരാഗത ഓണം കായിക വിനോദങ്ങളും പരിപാടിയില്‍ അവതരിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കും ഒരുപോലെ രസകരവും സൗഹൃദവും സാംസ്‌കാരിക ആഘോഷവും നിറഞ്ഞ ഒരു ദിവസം ആസ്വദിക്കാം. മലയാളികളുടെ സാംസ്‌കാരിക പൈതൃകം ഐക്യവും ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള വിനോദത്തിനും ആഘോഷങ്ങള്‍ക്കും സൈമയോടൊപ്പം ചേരാന്‍ എല്ലാവരെയും ക്ഷണിക്കുന്നു എന്നും, ഏവരുടെയും പങ്കാളിത്തവും പിന്തുണയും ഈ ഉദ്യമത്തിന്റെ വിജയത്തിനായി ആവശ്യമാണെന്നും സൈമ പ്രസിഡന്റും കമ്മിറ്റ അംഗങ്ങളും പറഞ്ഞു. SIMA ഓണം ആഘോഷങ്ങളും സ്‌പോര്‍ട്‌സ് ഫെസ്റ്റും :യുകെയിലെ എല്ലാ മലയാളികള്‍ക്കും സൗജന്യ പ്രവേശനം!തീയതി: സെപ്റ്റംബര്‍ 14, 2024 സമയം: രാവിലെ 10 മണി മുതല്‍ സ്ഥലം: Grimsargh Village Hall, Preston PR2 5JS  

മൂന്ന് ഭാഷകളിലായി 27 കവിതകളെഴുതി ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി നാലാംക്ലാസുകാരി!!! 

മൂന്ന് ഭാഷകളിലായി 27 കവിതകളെഴുതി ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി എറണാകുളം സ്വദേശി. തൃപ്പൂണിത്തുറ എന്‍എസ്എസ് സ്‌കൂളില്‍ നാലാം ക്ലാസ്സുകാരിയായ തീര്‍ത്ഥയാണ് ഇത്തരം ഒരു നേട്ടം സ്വന്തമാക്കിയത്.  തൃപ്പൂണിത്തുറ ശ്രീ ഗണപതി മഠത്തില്‍ തീര്‍ഥാ വിവേക് ആണ് ഈ മിടുക്കിക്കുട്ടി. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് സ്വന്തം ആശയത്തില്‍ നിന്നും കവിതകള്‍ ചൊല്ലാന്‍ തുടങ്ങിയതും പിന്നീട് അവ രചിച്ചു തുടങ്ങിയതും. വളരെ ചെറുപ്രായത്തില്‍ തന്നെ കുഞ്ഞുണ്ണി കവിതകളോട് ആഭിമുഖ്യം പുലര്‍ത്തിയ തീര്‍ത്ഥ കുഞ്ഞുണ്ണി മാഷിനെ ഗുരു സ്ഥാനീയനായി സങ്കല്‍പ്പിച്ച് സമര്‍പ്പിച്ചു കൊണ്ടാണ് തന്റെ കുട്ടിക്കവിതകള്‍ എല്ലാം രചിച്ചിരിക്കുന്നത്. തന്റെ കുഞ്ഞ് ആശയത്തില്‍ നിന്നും കുഞ്ഞുണ്ണി മാഷിനെ വര്‍ണിച്ചുകൊണ്ടാണ് ആദ്യ കവിത രചിക്കുന്നത്. ഹാസ്യവും ചിന്തകളും കളിയും ചിരിയും കൂട്ടുകാരും അമ്മയും സ്നേഹവും ഭക്തിയും കുസൃതിയും പക്ഷിമൃഗാദികളും നാടന്‍ കഥാപാത്രങ്ങളും ഒത്തിണങ്ങി ചേരുന്നുണ്ട് കുട്ടി തീര്‍ത്ഥയുടെ 27 കുട്ടിക്കവിതകളില്‍. കൂടാതെ കുട്ടികളിലേക്ക് തന്റെ കവിതകളിലെ തനതായ ആശയം സ്വയമേ ചിത്രങ്ങള്‍ വരച്ചും തീര്‍ത്ഥാ ടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ഒരോ കവിതകള്‍ അവതരിപ്പിച്ചും ചൊല്ലിയും തന്റെ കൂട്ടുകാരിലേക്കും കുട്ടികളിലേക്കും പങ്കുവയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട് തീര്‍ത്ഥ. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ തന്റെ പ്രിയ കവി കുഞ്ഞുണ്ണി മാഷിന്റെ 51 കവിതകള്‍ നിര്‍ത്താതെ ചൊല്ലി ഇന്ത്യ ബുക്ക് റെക്കോര്‍ഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടി ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി കരസ്ഥമാക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. വിവേക് കെ. വിജയന്റെയും സെന്റ് തെരേസാസ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സൗമ്യ വിവേകിന്റെയും മകളാണ്. തന്റെ കുട്ടിക്കവിതകള്‍ സമാഹരിച്ച് പുസ്തകരൂപത്തില്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹവും ഉണ്ട് തീര്‍ത്ഥയ്ക്ക്.  

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും വാങ്ങിയ ടി.വി, പെട്ടി തുറന്ന് ഘടിപ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തകരാറില്‍, 74,990 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും ഓഫര്‍ വില്പനയില്‍ വാങ്ങിയ ടി.വി. പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. ഉപഭോക്താവിന് 74,990 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.  ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും വാങ്ങിയ ടി.വി. പെട്ടി തുറന്ന് ഘടിപ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തകരാറിലായിരുന്നു. ഇക്കാര്യം പരാതിക്കാരന്‍ രേഖാമൂലം അറിയിച്ചെങ്കിലും ടിവി റിപ്പയര്‍ ചെയ്യാനോ വില തിരിച്ചു നല്‍കാനോ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് തയാറായില്ല. ഇതിന് പിന്നാലെയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ടിവി ഒരു തവണ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത ഉപഭോക്താവിന് റിപ്പയര്‍ ചെയ്തു നല്‍കുകയോ ടിവിയുടെ വില നല്‍കുകയോ ചെയ്യാത്ത ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് ജില്ലാ ഉപഭോക്തൃ കോടതി പറഞ്ഞു. എറണാകുളം അയ്യപ്പന്‍കാവ് സ്വദേശിയായ ടി.യു അനീഷ് ആണ് ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിനെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. ഓണ്‍ലൈനില്‍ വന്‍ ആദായ വില്പന പരസ്യം കണ്ടാണ് പരാതിക്കാരെ 49,990/- രൂപ വിലയുള്ള പാനസോണിക് 147 സി എം ഫുള്‍ എച്ച് ഡി എല്‍.ഇ.ഡി ടിവി വാങ്ങിയത്. എന്നാല്‍ ഇത് ഘടിപ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തകരാറിലായിരുന്നു. 49,990 രൂപ നഷ്ടപരിഹാരവും കോടതി ചിലവ് ഇനത്തില്‍ 25,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി പ്രസിഡന്റ് ഡി. ബി. ബിനു, മെമ്പര്‍മാരായ വി.രാമചന്ദ്രന്‍ , ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് എതിര്‍കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി.  

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് അവരുടെ കൊല്‍ക്കത്തയിലെ വിഖ്യാത ഫാക്ടറി അടച്ചുപൂട്ടുന്നു, 1947ല്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യ ഫാക്ടറിയാണ് പൂട്ടുന്നത്

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് അവരുടെ കാെല്‍ക്കത്തയിലെ വിഖ്യാത ഫാക്ടറി അടച്ചുപൂട്ടുന്നു. 1947ല്‍ പ്രവര്‍ത്തനമാരംഭിച്ച ആദ്യ ഫാക്ടറിയാണ് പൂട്ടുന്നത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് വിത്തുപാകിയ പുരാതന സംരംഭം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് ജീവനക്കാരെയും വേദനിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 20ന് കമ്പനി മുന്നേട്ട് വച്ച വിഅര്‍എസ് പദ്ധതി സ്ഥിര ജീവനക്കാരെല്ലാം അംഗീകരിച്ചു. നടപടി കമ്ബനിയുടെ പ്രവര്‍ത്തനങ്ങളും ബാധിക്കില്ലെന്ന് ഉടമകള്‍ വ്യക്തമാക്കി. മാദ്ധ്യമ വാര്‍ത്തകളനുസരിച്ച് കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് ടറാടതലയിലെ ഫാക്ടറി പൂട്ടുന്നതെന്നാണ് സൂചന. കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് 2048 വരെ പാട്ടത്തിനെടുത്ത 11 ഏക്കര്‍ പാട്ടഭൂമിയിലാണ് ടറാടതല ഫാക്ടറി വ്യാപിച്ചുകിടക്കുന്നത്.ഫാക്ടറി അടച്ചുപൂട്ടുന്നത് 150 ഓളം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.യൂണിറ്റ് അടച്ചുപൂട്ടുന്നത് കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കമ്ബനി പങ്കാളികള്‍ക്ക് ഉറപ്പ് നല്‍കി. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നെങ്കിലും 24 വര്‍ഷത്തേക്കുകൂടി പാട്ട കരാര്‍ നിലനില്‍ക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ദേശീയപാതയില്‍ കഴുത്തറത്തനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ദേശീയപാതയില്‍ തിരുവനന്തപുരം കന്യാകുമാരി റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം. കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേരള-തമിഴ്നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപുവി (44) നെയാണ് മഹേന്ദ്ര എസ്.യു.വി കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍സീറ്റിലായിരുന്നു മൃതദേഹം. രാത്രി 12 മണിയോടെ നാട്ടുകാരാണ് കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹം നാഗര്‍കോവില്‍ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുന്നതിനുവേണ്ടി ഒറ്റാമരത്ത് കാര്‍ നിര്‍ത്തി മറ്റൊരു വ്യക്തിയെ ദീപു കാത്തുനില്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെ ആരോ വാഹനത്തില്‍ കയറി കൊലപതകം നടത്തിയെന്നാണ് കരുതുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം. ദീപു ജെസിബി വില്പനക്കാരനാണ്. മലയത്ത് ഇദ്ദേഹത്തിന് ക്രഷര്‍ ഉണ്ട്. വാഹനത്തില്‍ പത്ത് ലക്ഷം രൂപ ഉണ്ടായിരുന്നു എന്നാണ് ലഭിച്ച വിവരം.

Other News in this category

  • ഓണം ആഘോഷമാക്കാനൊരുങ്ങി സൈമ, ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും ഒരുക്കി ഓണം കളറക്കാന്‍ യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വടംവലി ടീമുകളെ ക്ഷണിച്ച് സൈമ
  • സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന്‍ ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ
  • ക്രിക്കറ്റ് മാമാങ്കങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ തുടക്കം; ജൂലായ് 21ന് ലീഗ് അടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റ്; താല്‍പര്യമുള്ള ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം
  • യുക്മ റീജിയണല്‍ കായികമേള- 2024 സൂപ്പര്‍ സാറ്റര്‍ഡേ, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണുകളില്‍ കായിക മാമാങ്കം
  • യുകെ നിവാസികളുടെ ഈ ഓണാഘോഷം സൈമയോടൊപ്പം, ഓള്‍-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (സൈമ)യില്‍ അടുത്തമാസം 21-ന്
  • കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന 'ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ'യില്‍ 'വീ ഷാല്‍ ഓവര്‍ കം' താരങ്ങള്‍ക്ക് ആദരവും സ്വീകരണവും, ജൂലൈ 13 ന് ലണ്ടനില്‍ സംഘടിപ്പിക്കുന്നു
  • ആറാമത് യുക്മ കേരളപൂരം വള്ളംകളി 2024: വിജയികളാകുന്ന ടീമിന് യുക്മ ട്രോഫിയും 2000 പൗണ്ടും സമ്മാനം, മറ്റ് വിജയികള്‍ക്ക് വേറെയും ആകര്‍ഷകമായ സമ്മാനങ്ങള്‍
  • നോര്‍ത്ത് വെസ്റ്റിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഫുഡ് ഫെസ്റ്റിവല്‍, അമ്പതോളം മലയാളി കുടുംബങ്ങള്‍ ചേര്‍ന്ന് ജൂലായ് ഏഴാം തീയതിയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്
  • ഡെറം ഇന്ത്യന്‍ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഗാനമേളയും ഡിജെയും, ഈ മാസം 30ന് മൂന്നു മണി മുതല്‍ ഒന്‍പതു വരെ ലീഡ്സില്‍ മനോഹര സംഗീത സായാഹ്നം ഒരുക്കുന്നു
  • മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഒരുക്കുന്ന ദ്രാവിഡ സാംസ്‌കാരിക മാമാങ്കം ഈ മാസം 30ന് ലണ്ടന്‍ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍, രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന്
  • Most Read

    British Pathram Recommends