![](https://britishpathram.com/malayalamNews/96916-uni.jpg)
റായ്പൂര്‍ : ഇന്ത്യ ഒട്ടാകെ പ്രതീക്ഷയോടെ നോക്കിയ ഒന്നായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതില്‍ പലരും ആഘോഷിച്ചപ്പോള്‍ ചത്തീസ്ഗഡ് സ്വദേശി വ്യത്യസ്തമായ രീതിയിലാണ് തന്റെ സന്തോഷം അറിയിച്ചത്.
ഒരവസരത്തില്‍ പിന്നോട്ട് പോയ എന്‍ഡിഎയ്ക്ക് വേണ്ടി യുവാവ് പ്രാര്‍ത്ഥിച്ചതിന്റെ ഫലം കണ്ടതില്‍ സന്തോഷിച്ച് സ്വന്തം വിരലാണ് യുവാവ് അറുത്ത് ദേവിക്ക് സമര്‍പ്പിച്ചത്. ചത്തീസ്ഗഡ് സ്വദേശിയായ ദുര്‍ഗേഷ് പാണ്ഡെയാണ് (30) വ്യത്യസ്ത രീതിയില്‍ ബിജെപിയുടെ വിജയം ആഘോഷിച്ചത്.
വോട്ടെണ്ണല്‍ നടക്കുന്നതിനിടെ തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നിലാണെന്നറിഞ്ഞ ദുര്‍ഗേഷ് ഏറെ നിരാശനായിരുന്നു. തുടര്‍ന്നാണ് കാളീക്ഷേത്രത്തിലെത്തി ബിജെപിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. തന്റെ പ്രാര്‍ത്ഥന ഫലം കൊണ്ട് എന്‍ഡിഎ മുന്നിലെത്തുകയും 272 സീറ്റുകള്‍ കടക്കുകയും ചെയ്തെന്ന് ഇയാള്‍ വിശ്വസിച്ചു. ഇതോടെ ഇയാള്‍ വീണ്ടും ക്ഷേത്രത്തിലെത്തുകയും യുവാവ് തന്റെ ഇടതുകയ്യുടെ വിരലറുത്ത് ദേവിക്ക് സമര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.
വിരലറുത്തതിനുശേഷം തുണികൊണ്ട് മുറിവ് കെട്ടിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും രക്തമൊഴുകുന്നത് നിന്നില്ല. തുടര്‍ന്ന് യുവാവിന്റെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുറിവ് ഗുരുതരമായിരുന്നതിനാല്‍ യുവാവിനെ അംബികാപൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. രക്തമൊഴുകുന്നത് നിലയ്ക്കാന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സ തേടാന്‍ കാലതാമസമുണ്ടായതിനാല്‍ യുവാവിന്റെ കൈവിരല്‍ തിരികെ തുന്നിച്ചേര്‍ക്കാന്‍ സാധിച്ചില്ല. നിലവില്‍ യുവാവിന്റെ ആരോഗ്യസ്ഥിതി ഭേദമാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
'വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത് കണ്ട് ഞാന്‍ അസ്വസ്ഥനായിരുന്നു. കോണ്‍ഗ്രസ് അനുഭാവികള്‍ വലിയ ആവേശത്തിലും. തുടര്‍ന്നാണ് ഗ്രാമവാസികള്‍ മുഴുവന്‍ വിശ്വസിക്കുന്ന കാളി ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചത്.
അന്ന് വൈകുന്നേരം ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ വീണ്ടും ക്ഷേത്രത്തിലെത്തി വിരല്‍ മുറിച്ച് ദേവിക്ക് സമര്‍പ്പിച്ചു. ബിജെപി ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കും. പക്ഷേ എന്‍ഡിഎ 400 കടന്നിരുന്നുവെങ്കില്‍ ഞാന്‍ കൂടുതല്‍ സന്തോഷിക്കുമായിരുന്നു'- ദുര്‍ഗേഷ് പറഞ്ഞു.
More Latest News
നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും
![](https://britishpathram.com/malayalamNews/thumb/97213-uni.jpg)
എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
![](https://britishpathram.com/malayalamNews/thumb/97212-uni.jpg)
സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
![](https://britishpathram.com/malayalamNews/thumb/97211-uni.jpg)
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്, ഇന്ന് മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97210-uni.jpg)
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)