![](https://britishpathram.com/malayalamNews/96924-uni.jpg)
ഗൂഗിള്‍ മാപ്സ് യൂസര്‍ ഡാറ്റ വിവരങ്ങളില്‍ വമ്പന്‍ മാറ്റം. ക്ലൗഡില്‍ നിന്ന് മാറ്റി ഫോണില്‍ തന്നെ യൂസര്‍ ഡാറ്റ വിവരങ്ങള്‍ സേവ് ചെയ്തുവെക്കാന്‍ സംവിധാനമൊരുക്കും എന്ന് ഗൂഗിള്‍ മാപ്പ് ഡിസംബറില്‍ നടത്തിയ പ്രഖ്യാപനം ലോക വ്യാപകമായി നിലവില്‍ വന്നിരുന്നു. ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ അറിയാന്‍ ആളുകള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ആപ്പാണ്.
വലിയ ഇംപാക്ടാണ് ഉപഭോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ സേവ് ചെയ്യുന്നതില്‍ ഗൂഗിള്‍ മാപ്പ് നടപ്പിലാക്കിയിരിക്കുന്ന മാറ്റം സൃഷ്ടിക്കുക. ഇതോടെ തങ്ങളുടെ ഡാറ്റയിന്മേല് യൂസര്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണമുണ്ടാകും. എന്നാല്‍ ലൊക്കേഷന്‍ കണ്ടുപിടിക്കാനുള്ള അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങള്‍ക്ക് ഇത് തടസം വരുത്താം. നിലവില്‍ ഗൂഗിള്‍ മാപ്പിലെ വിവരങ്ങള്‍ കേസുകളിലെ അന്വേഷങ്ങള്‍ക്കായി വ്യാപകമായി അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കാറുണ്ട്.
ഗൂഗിള്‍ മാപ്പിലെ ലൊക്കേഷന്‍ ഹിസ്റ്ററി പുതിയ മാറ്റത്തോടെ ഇനി മുതല്‍ ടൈംലൈന്‍ എന്നാണ് കാണുക. ട്രിപ്സ്, ഇന്‍സൈറ്റ്സ്, ദിവസം, സ്ഥലങ്ങള്‍, സിറ്റികള്‍, ലോക രാജ്യങ്ങള്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ ഇതില്‍ കാണാനാകും. എത്ര ദൂരം സഞ്ചരിച്ചു എന്ന വിവരം ഏതെങ്കിലുമൊരു യാത്രാ സംവിധാനത്തില്‍ ഗൂഗിള്‍ നല്‍കും.
More Latest News
പാലക്കാട്ട ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍
![](https://britishpathram.com/malayalamNews/thumb/97266-uni.jpg)
കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, തര്‍ക്കം പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച്
![](https://britishpathram.com/malayalamNews/thumb/97265-uni.jpg)
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു
![](https://britishpathram.com/malayalamNews/thumb/97263-uni.jpg)
ലൈംഗിക പീഡന കേസ്; സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയായ നടി, 'ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റ്'
![](https://britishpathram.com/malayalamNews/thumb/97262-uni.jpg)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ കണ്ടെത്തിയത് പവര്‍ ബാങ്ക്; പുണ്യാഹം നടത്തി, കനത്ത സുരക്ഷാ വീഴ്ച്ചയില്‍ പോലീസ് അന്വേഷണം
![](https://britishpathram.com/malayalamNews/thumb/97261-uni.jpg)