18
MAR 2021
THURSDAY
1 GBP =105.86 INR
1 USD =83.62 INR
1 EUR =89.53 INR
breaking news : ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പൊരുതിനിന്നത് ഒന്നരമാസത്തോളം.. നൊമ്പരപ്പൂവായ് ഒടുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ യാത്രയായി! കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി പെൺകുട്ടിയുടെ അന്ത്യം കാർഡിഫ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ >>> നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്‌കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും >>> എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു >>> സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ് >>> വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ >>>
Home >> NEWS
കൊതിതീരുംവരെ വൈനും സ്‌പിരിറ്റും രുചിയ്ക്കാം.. ഇങ്ങനെയും ഒരു ജോലിയുണ്ട്.. വെയ്റ്റർ ജോലിയിൽ നിന്നും ലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ വൈൻ സോമിലിയർ ആയുയർന്ന മലയാളി യുവാവ്! നിയോഗംപോലെ കൂടെയെത്തിയ പ്രിയതമ; അപൂർവ്വമായ വൈൻ ടേസ്റ്റർ ജോലിയിലെ വിജയവും വീര്യവും

ആൻറണി കെ. പൗലോസ് : സ്‌പെഷ്യൽ ഫീച്ചർ

Story Dated: 2024-06-09

ചുണ്ടു നനയ്ക്കാനെങ്കിലും  അൽപം  വൈനോ വിസ്‌കിയോ  കിട്ടിയിരുന്നെങ്കിലെന്ന് ജീവിതത്തിൽ എപ്പോഴെങ്കിലും ആഗ്രഹിക്കാത്ത പുരുഷന്മാർ കുറവായിരിക്കും. എന്നാൽ ഒരു പൂ ചോദിച്ചപ്പോൾ, പൂക്കാലം  തന്നെ കിട്ടിയ അവസ്ഥയിലാണ് ഇന്ന് പത്തനംതിട്ടയിൽ നിന്നുള്ള മലയാളി യുവാവ് തുഷാജ് തുളസീധരൻ.

ലണ്ടനിലെ പ്രശസ്‌ത പഞ്ചനക്ഷത്ര ഹോട്ടൽ ഇമ്പീരിയലിലെ ബാർ കൗണ്ടറിൽ ഒന്നൊന്നായി നിരത്തിവച്ചിരിക്കുന്ന ഗ്ളാസ്സുകൾ… അവയിൽ  നുരഞ്ഞുപൊന്തുന്ന മുന്തിയ ഇനം വൈനും വിസ്‌കിയും… ആസമയം അങ്ങോട്ടേയ്ക്ക് ധൃതിയിൽ കടന്നുവരുന്ന ഒരു  മലയാളി യുവാവ്. വരവുകണ്ടാൽ, മിമിക്രിതാരം അയ്യപ്പ ബൈജുവിനെപ്പോലെ എല്ലാ ഗ്ലാസ്സിലെ വൈനും ഒറ്റയ്ക്ക് അടിച്ചുകളയും എന്നുതോന്നും.

ചുണ്ടിലൊരു ചെറുചിരിയോടെ അദ്ദേഹം വൈൻഗ്ലാസ്സുകളുട അടുത്തേക്ക് നടന്നുനീങ്ങി. ഓരോ വൈൻ ഗ്ളാസ്സുമെടുത്ത് ആദ്യമൊന്ന് മണപ്പിക്കുന്നു.. പിന്നെ അൽപമൊന്ന്  രുചിക്കുന്നു! കൈയിലെ ചെറിയ നോട്ടുബുക്കിൽ എന്തോ കുറിച്ചശേഷം വീണ്ടും അടുത്ത ഗ്ളാസ്സെടുക്കുന്നു.. വീണ്ടും ഗ്ളാസ്സിനുള്ളിലേക്ക് തുറിച്ചുനോക്കുന്നു.. മണപ്പിക്കുന്നു.. രുചിക്കുന്നു..!

ഇത് സോമിലിയർ തുഷാജ് തുളസീധരൻ. വൈൻ മണക്കുന്നതും രുചിക്കുന്നതും അദ്ദേഹത്തിന്റെ പ്രൊഫഷനാണ്. അല്ലാതെ അയ്യപ്പ ബൈജുവിനെ പോലൊരു കള്ളുകുടിയനല്ല.

ലോകത്തിലെ അസാധാരണ ജോലികളിലൊന്നാണ് വൈൻ ടേസ്റ്റർ എന്ന പ്രൊഫഷൻ. തേയിലയുടെ ക്വാളിറ്റി അറിയാൻ ചായ രുചിച്ചും മണത്തും നോക്കുന്ന ടീ ടേസ്റ്റർമാരെക്കുറിച്ച് ഒട്ടുമിക്കവരും കേട്ടിരിക്കും. അതുപോലൊരു പ്രൊഫഷൻ തന്നെയാണ് വൈൻ ടേസ്റ്ററുടേതും. 

അവർ ചായയ്ക്കുപകരം വൈനും വിസ്‌കിയും  ബ്രാണ്ടിയുമൊക്കെ മണക്കുന്നു.. രുചിക്കുന്നു.. ഗുണമേന്മകൾ തിരിച്ചറിയുന്നു… അത്രമാത്രം വ്യത്യാസം.

ആരാണ് വൈൻ സോമിലിയർ? ആർക്കാണ് ഇവരെക്കൊണ്ട് പ്രയോജനം? 

നക്ഷത്ര ഹോട്ടലുകളും വൻകിട ബാറുകളും പ്രമുഖ ഡൈനിങ് റെസ്റ്റോറന്റുകളുമാണ്  ഈവിധമൊരു വൈൻ ടേസ്റ്ററെ അഥവാ സോമിലിയറെ നിയമിക്കുന്നത്. അവിടെ വിതരണം ചെയ്യുന്ന വൈനുകളുടെ ഗുണവും വീര്യവുമെല്ലാം തിരിച്ചറിയുകയാണ് ലക്‌ഷ്യം.  

ഒരു സോമിലിയർ പരിശീലനം ലഭിച്ചതും അറിവുള്ളതുമായ വൈൻ & സ്‌പിരിറ്റ്‌ പ്രൊഫഷണലാണ്. റെസ്റ്റോറന്റിൽ വൈൻ ലിസ്‌റ്റ് സൃഷ്‌ടിക്കുന്നത് മുതൽ ഹോട്ടൽ താമസക്കാരെ  സംതൃപ്തമാക്കുന്ന ഫ്ലോർ സർവീസ് വരെ വൈൻ സേവനത്തിൻ്റെ എല്ലാ മേഖലകളിലും സോമിലിയേഴ്‌സ് ഇടപെടുന്നു.

മാസ്റ്റർ സോമിലിയറിനായുള്ള ലെവൽ ഫോർ ടെസ്റ്റിൽ മൂന്ന് പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്നു: വൈൻ രുചിക്കൽ, സർവ്വീസ്, വൈൻ - സ്പിരിറ്റ് തിയറി, ബാറുകളുടെ വിൽപ്പന ശേഷി, വിപുലമായ ആതിഥ്യ മര്യാദകൾ, രുചിയിലൂടെയും  മണത്തിലൂടെയും  വ്യത്യസ്ത വൈനുകളെ നിർവചിക്കാനുള്ള കഴിവ് തുടങ്ങിയ മറ്റ് ഘടകങ്ങളെല്ലാം  പരിശീലനത്തിന്റെ ഭാഗമായി നേടണം. കഴിവുതെളിയിച്ച് ടെസ്റ്റുകൾ പാസ്സാകണം. എങ്കിലേ സൊമിലിയർ എന്ന പദവി നേടാനാകൂ.

ഒരു വൈനോ വിസ്‌കിയോ  തന്നാൽ അതുണ്ടാക്കിയ രാജ്യവും കമ്പനിയും മാത്രമല്ല, ഉപയോഗിച്ച മുന്തിരിയിനവും മറ്റുവസ്തുക്കളും വരെ ഇപ്പോൾ തിരിച്ചറിയാൻ കഴിയുമെന്ന് തുഷാജ് പറയുന്നു.

ഇന്ത്യയിൽ തന്നെ പരിചയസമ്പന്നനായ നല്ലൊരു വൈൻ ടേസ്റ്റർക്ക് അമ്പതിനായിരത്തോളം രൂപ ശമ്പളമുണ്ട്. ഇരുപതിനായിരം മുതൽ തുടക്ക ശമ്പളവുമുണ്ട്. 

യുകെയിൽ പരിചയസമ്പന്നനായ ഒരു ഹെഡ് സോമിലിയർക്ക് 35000 മുതൽ 45000 പൗണ്ടിലേറെ  (35 മുതൽ 45  ലക്ഷം രൂപ) വാർഷിക ശമ്പളം ലഭിക്കുന്നു. അതായത് പ്രതിമാസം കുറഞ്ഞത് മൂന്നരലക്ഷം രൂപയോളം വൈൻ രുചിച്ച് നേടാം. തുടക്കക്കാർക്ക് 29000 പൗണ്ടോളം വാർഷിക ശമ്പളം ലഭിക്കും. 

നഗരങ്ങളിൽ ബാറുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും കൂടി വരുന്നതിനാൽ, ഈ രംഗത്തെ തൊഴിൽ സാധ്യതയും ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്.  സോമിലിയർ കോഴ്‌സ്  പഠിക്കുവാൻ ചേരുന്നവരുടെ എണ്ണവും നാൾക്കുനാൾ കൂടിവരുന്നു.

ഹോട്ടൽ വെയ്റ്ററിൽ നിന്ന് സൊമിലിയർ പദവിയിലേക്ക് പറന്നുയർന്ന പത്തനംതിട്ടക്കാരൻ

നാട്ടിലെ ബിരുദപഠനശേഷം മലേഷ്യയിൽ നിന്നും നേടിയ ഹോട്ടൽ മാനേജ്‌മെന്റ് ബിരുദവുമായി യു.എ.ഇയിൽ ജോലിക്കെത്തുന്നതോടെയാണ് തുഷാജ് തുളസീധരന്റെ  ജീവിതം മാറിമറിയുന്നത്.

അബുദാബിയിലെ പ്രശസ്‌തമായ  പഞ്ചനക്ഷത്ര ഹോട്ടൽ ഷാൻഗ്രി ലായിൽ, ബാറിലെ വെയ്റ്റർ ആയിട്ടായിരുന്നു തുഷാജിന്റെ ആദ്യനിയമനം. വൈനും വിസ്‌കിയുമൊക്കെ മണത്തും രുചിച്ചും തിരിച്ചറിയാനുള്ള തുഷാജിന്റെ കഴിവ് തിരിച്ചറിഞ്ഞ, ഹോട്ടൽ മാനേജർ  അദ്ദേഹത്തെ വൈൻ ടേസ്റ്ററുടെ സോമിലിയർ കോഴ്‌സിന് ചേർക്കുകയായിരുന്നു. ഉയർന്ന നിലയിൽത്തന്നെ കോഴ്‌സ്  പാസ്സായതോടെ അവിടത്തന്നെ സോമിലിയർ ആയി കരിയർ തുടങ്ങാനും കഴിഞ്ഞു.

അപ്രതീക്ഷിത സമാഗമത്തിൽ പഴയ സഹപാഠി പ്രിയതമയായി!

അബുദാബി ജീവിതം മുന്നോട്ടുപോകുന്നതിനിടെ തുഷാജിന്റെ  ജീവിതത്തിൽ മറ്റൊരു ട്വിസ്റ്റുകൂടി സംഭവിച്ചു. ആകസ്മികമായി അബുദാബിയിൽ വച്ച് ഒരു മലയാളി യുവതിയെ കണ്ടുമുട്ടി. കളഞ്ഞൂർ  സ്‌കൂളിലെ പഴയ സഹപാഠി വർഷ.  

നാട്ടിലെ സ്‌കൂളിൽ സഹപാഠികളായിരുന്നു വർഷയും  തുഷാജും. സ്‌കൂൾ പഠനശേഷം ഇരുവരും പരസ്പരം കണ്ടിരുന്നില്ല. എന്നാൽ വർഷങ്ങൾക്കിപ്പുറം അബുദാബിയിൽ വച്ച് ഏതോ നിയോഗംപോലെ അവർ വീണ്ടും കണ്ടുമുട്ടി. അബുദാബിയിലെ സെഹ ആശുപത്രിയിൽ പി.ആർ. സെക്ഷനിൽ ജോലി ലഭിച്ചതിനെത്തുടർന്നാണ് വർഷ ഉത്തമൻ യു.എഇയിൽ എത്തുന്നത്. 

എങ്കിൽപ്പിന്നെ ജീവിതത്തിലും ഒരുമിച്ചുകൂടെ  എന്ന ചിന്ത ഇരുവരും പങ്കുവച്ചതോടെ അധികം വൈകാതെ  വിവാഹിതരുമായി. വിവാഹം  കഴിഞ്ഞ് കാത്തിരിപ്പില്ലാതെ  ആദ്യത്തെ കണ്മണിയും പിറന്നു. തുഷാജിന്റെ പേരുപോലെ തന്നെ വ്യത്യസ്ഥമായ പേരാണ് മകൾക്കിട്ടത്. സൂപ്പർ വുമൺ എന്നർത്ഥമുള്ള ഗ്രീക്ക് ദേവതയുടെ പേര് ‘ഇവിക’.

സ്വപ്നംപോലൊരു ജീവിതയാത്ര... യുകെയിലേക്ക് വരുന്നു 

അധികം  താമസിയാതെ ജീവിതം വീണ്ടും വഴിമാറിയൊഴുകി.  അപേക്ഷിച്ച കോഴ്‌സിന് പ്രവേശനം ലഭിച്ചതോടെ സ്റ്റുഡന്റ് വിസയിൽ  2022 ൽ വർഷയാണ് ആദ്യം യുകെയിൽ എത്തുന്നത്. പിന്നീട് ഡിപെൻഡന്റ് വിസയിൽ തുഷാജും മകളും യുകെയിലെത്തി. ലണ്ടനിലെ വാട്ട്ഫോർഡിലാണ് താമസം.

തുഷാജിന് വർക്ക് വിസ ലഭിച്ചതോടെ വർഷയ്ക്ക് പോസ്‌റ്റ് സ്റ്റഡി വർക്ക് വിസ എടുക്കേണ്ടി വന്നില്ല. കഴിഞ്ഞവർഷം ഭർത്താവിന്റെ ഡിപെൻഡന്റ് വിസയിലേക്ക് മാറുകയായിരുന്നു. വാട്ട്ഫോർഡിൽ വർഷയ്ക്ക് ആദ്യം എച്ച് ആർ മേഖലയിൽ ജോലി ലഭിച്ചു.  പിന്നീട് ഹെർട്ട്ഫോർഡ്ഷൈർ പാർട്ട്ണര്ഷിപ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ എച്ച്ആർ ഡിപ്പാർട്ട്മെന്റിൽ ജോലിനേടി. 

യുകെയിൽ എത്തി അധികം വൈകാതെതന്നെ തുഷാജിന്, ലണ്ടനിലെ പ്രശസ്‌തമായ  ഇമ്പീരിയൽ പഞ്ചനക്ഷത ഹോട്ടലിൽ സൊമിലിയറായി ജോലി ലഭിച്ചിരുന്നു. കുടുംബത്തോണി ഒന്നിച്ചുതുഴഞ്ഞ് ലണ്ടനിൽ ജീവിതയാത്ര തുടരുകയാണ് ഇരുവരും.

അസംഘടിത മേഖലയിൽ ജോലിചെയ്യുന്നവർക്ക് പ്രചോദനമേകുന്നതാണ് തുഷാജും വർഷയും നേടിയ ജീവിത വിജയകഥ. താഴെത്തട്ടിൽ നിന്നും പൊരുതി നേടിയ ജീവിതമാണ് ഇരുവരുടേതും. അതുകൊണ്ടുതന്നെ വിജയങ്ങൾക്ക് തിളക്കവും മധുരവും വീര്യവും കൂടും.

More Latest News

നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്‌കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും

നോര്‍വിച്ച്: നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലെ 'ഹോളി എപ്പിസ്‌കോപ്പല്‍ വിസിറ്റ്' ഈമാസം 23ന് നടക്കും. എപ്പിസ്‌കോപ്പല്‍ വിസിറ്റിന്റെ ഭാഗമായി 22ന് ദേവാലയത്തില്‍ എത്തിച്ചേരുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത വൈകിട്ട് ഏഴിന് നടക്കുന്ന സന്ധ്യാനമസ്‌കാരം 23ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് ഇടവകയുടെ ലോഗോയും പുതിയതായി തുടങ്ങുന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനവും മെത്രാപ്പോലീത്ത നിര്‍വഹിക്കും. 23ന് ഉച്ചയ്ക്ക് രണ്ടിന് വിശുദ്ധ കുര്‍ബാനയ്ക്ക് മുന്‍പായി മെത്രാപ്പോലീത്തയ്ക്ക് നല്‍കുന്ന സ്വീകരണത്തിന് ഇടവക വികാരി ഫാ. ലിജു വര്‍ഗീസ്, ട്രസ്റ്റി നെല്‍സണ്‍ ഡാനിയേല്‍, സെകട്ടറി റോബിന്‍ മാമച്ചന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകഫാ. ലിജു വര്‍ഗീസ് (വികാരി): +447833841750, നെല്‍സണ്‍ ഡാനിയേല്‍ (ട്രസ്റ്റി): +447958070852, റോബിന്‍ മാമച്ചന്‍ (സെക്രട്ടറി): +447462103087 ദേവാലയത്തിന്റെ വിലാസംAcle Methodist Church, 2 Bridwell Ln, Acle, Norwich, NR13 3RA

എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂയോര്‍ക്ക് :ലോങ്ങ് ഐലന്‍ഡിലെ മുന്‍നിര സി.പി.എ ആയ എബ്രഹാം ഫിലിപ്പ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ സെന്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് എബ്രഹാം ഫിലിപ്പിനെ എന്‍ഡോഴ്‌സ് ചെയ്തിരിക്കുന്നത്. ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എബ്രഹാം ഫിലിപ്പ്. ഫോമായുടെ ആരംഭകാലമായ 2008 മുതല്‍ 2018 വരെ പത്തു വര്‍ഷക്കാലം ഫോമായുടെ ഓഡിറ്റര്‍ ആയി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 'വളരെ വിശ്വസ്തതയോടും അര്‍പ്പണ മനോഭാവത്തോടെയും ഏറ്റെടുക്കുന്ന പ്രവര്‍ത്തികളെല്ലാം സമയബന്ധിതമായി ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്ന വ്യക്തിയാണ് ശ്രീ. എബ്രഹാം  ഫിലിപ്പ്.  കേരളാ സെന്ററിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി അദ്ദേഹം ദീര്‍ഘകാലമായി സേവനം ചെയ്യുന്നു. അതോടൊപ്പം വര്‍ഷങ്ങളായി കേരളാ സെന്ററിന്റെ അക്കൗണ്ടുകള്‍ മുഴുവന്‍ കൈകാര്യം ചെയ്യുകയും യഥാ സമയം ഓഡിറ്റ് ചെയ്ത് ഐ.ആര്‍.എസ്-നു സമര്‍പ്പിക്കുകയും ചെയ്യുന്ന വ്യക്തികൂടിയാണ് എബ്രഹാം. അക്കൗണ്ട് സംബന്ധമായ പ്രസ്തുത സേവനങ്ങളെല്ലാം സൗജന്യമായാണ് അദ്ദേഹം ചെയ്യുന്നത് എന്നതാണ് പ്രത്യേകത. സേവന മനസ്ഥിതിയുള്ള ശ്രീ ഫിലിപ്പ് ഫോമായ്ക്ക് നല്ല ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതിനാലാണ് കേരളാ സെന്റര്‍ അദ്ദേഹത്തെ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്. വോട്ടവകാശമുള്ള എല്ലാ ഫോമാ അംഗങ്ങളും കക്ഷിഭേദമെന്യേ  എബ്രഹാം ഫിലിപ്പിന് വോട്ട് ചെയ്ത് അദ്ദേഹത്തെ നാഷണല്‍ കമ്മറ്റി അംഗമാക്കി ഫോമായ്ക്ക് ഒരു മുതല്‍ക്കൂട്ടാക്കണം എന്ന്  അഭ്യര്‍ത്ഥിക്കുന്നു'  കേരളാ സെന്റര്‍  പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍ ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ ദീര്‍ഘ കാല സജീവ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കയ്യഴിഞ്ഞു സഹായിക്കുന്ന വ്യക്തിയുമാണ് എബ്രഹാം ഫിലിപ്പ്. ഫോമായിലൂടെയും മറ്റ് പല സംഘടനകളിലൂടെയും അദ്ദേഹം നേരിട്ടും ജന്മനാട്ടില്‍ ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിവരുന്നു. ഫോമായില്‍ ലഭിക്കുന്ന സാമ്പത്തിക ഫണ്ടുകള്‍ യഥാവിധി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനും അനുയോജ്യമായ വിധം ഉപയോഗിച്ച് ഫണ്ടുകളുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനും എബ്രഹാം ഫിലിപ്പിന്റെ സേവനം ഫോമായ്ക്ക് അനിവാര്യമാണ്. ഫോമാ ഏതു പ്രോജെക്ടുകള്‍  മുന്‍പോട്ടു കൊണ്ടുവന്നാലും അതിന്റെ ആവശ്യകത ശരിയാംവിധം വിശകലനം ചെയ്ത്  അതിന്റെ ഗുണഗണങ്ങള്‍ ഉപഭോക്താവിന് ഉചിതമായി ലഭിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനും നടപ്പിലാക്കുന്നതിനും  എബ്രഹാമിനെപ്പോലെ വിദഗ്ധരുടെ സേവനം ഫോമായ്ക്ക്  അത്യാവശ്യമാണ്. അതിനാല്‍ ഫോമായുടെ നല്ല ഭാവിയെ മുന്‍ നിര്‍ത്തി എബ്രഹാം ഫിലിപ്പിനെ ഫോമാ നാഷണല്‍ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു  

സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്

കായികതാരങ്ങളായ സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെയും വന്നിരുന്നു. പക്ഷെ ഇതിനോടൊന്നും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ കാര്യത്തില്‍ പ്രതികരിണവുമായി എത്തിയിരിക്കുകയാണ് സാനിയയുടെ പിതാവ്. സാനിയ മിര്‍സ ഇന്ത്യന്‍ ടെന്നീസിലെ ഇതിഹാസമാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച പേസറാണ് മുഹമ്മദ് ഷമി. സാനിയയുടെ പിതാവ് പറയുന്നത് വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സാനിയയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വര്‍ഷം ആദ്യം വിവാഹമോചനം നേടിയിരുന്നു, ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞാണ് താമസം. എന്നാല്‍ ഇരുവരും തമ്മില്‍ വിവാഹം കഴിക്കുമെന്ന വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു. ഇതെല്ലാം അസംബന്ധമാണ്. അവള്‍ അവനെ കണ്ടിട്ടുപോലുമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു. അടുത്തിടെ സാനിയ ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ടിരുന്നു. താനിപ്പോള്‍ പരിവര്‍ത്തനത്തിന്റെ പാതയിലേക്കുള്ള തയ്യാറെടുപ്പിലാണ്. നല്ല മനുഷ്യനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ എക്സില്‍ കുറിച്ചു. എന്തെങ്കിലും തെറ്റുകളും പോരായ്മകളും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ അതിന് താന്‍ ക്ഷമ ചോദിക്കുന്നു. തന്റെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നും അനുഗ്രഹീതമായ പാതയില്‍ തന്നെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താന്‍ ഭാഗ്യം ചെയ്തവളാണ്. എല്ലാവരോടും അങങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. തന്റെ ഈ യാത്ര തുടരുമ്പോള്‍ ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും തന്നെ ഉള്‍പ്പെടുത്തക. നല്ലൊരു മനുഷ്യനായി താന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സാനിയ എക്സില്‍ കുറിച്ചു.  

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ

വിദ്യാര്‍ത്ഥികള്‍ക്കായി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍ ജൂണ്‍ 21 മുതല്‍ 27 വരെ. കാംപയിനില്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍, ഹെഡ്ഫോണുകള്‍ എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും. കൂടാതെ പഴയ ലാപ്ടോപ്പുകള്‍ക്കുള്ള ആകര്‍ഷകമായ എക്സ്ചേഞ്ച് ഡീലുകള്‍, സൂപ്പര്‍കോയിനുകള്‍, നോ-കോസ്റ്റ് ഇഎംഐ, ക്യാഷ് ഓണ്‍ ഡെലിവറി, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകളില്‍ ഓഫറുകള്‍ എന്നിവയും ഉപഭോക്താക്കള്‍ ലഭ്യമാണ്. ലാപ്ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും 6000 രൂപ വരെ അധിക സ്റ്റുഡന്റ് ഓഫറുകളും നല്‍കിയിട്ടുണ്ട്. എച്ച്പി, അസ്യുസ്, ഏസര്‍ മുതലായ ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകള്‍ 9990 രൂപ മുതല്‍ ലഭിക്കും. ഇത് കൂടാതെ, 45,990 രൂപ മുതല്‍ തുടങ്ങുന്ന, കാര്യക്ഷമമായ പ്രോസസറുകളും ഗ്രാഫിക്സ് കാര്‍ഡുകളുമുള്ള ലാപ്ടോപ്പുകളും ഓഫറിന്റെ ഭാഗമാണ്. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള എല്‍ടിഇ ടാബ്ലെറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 9,999 എന്ന പ്രാരംഭ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ട് അവതരിപ്പിച്ചിട്ടുണ്ട്. ബോട്ട്, സോണി, ബോള്‍ട്ട് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ നോയ്സ് ക്യാന്‍സലിംഗ് ഹെഡ്ഫോണുകള്‍ 1,499 രൂപ മുതലും ബൗള്‍ട്ട് ക്രൗണ്‍, ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 പ്രോ, നോയ്സ് ഐക്കണ്‍ 2, ഫയര്‍ ബോള്‍ട്ട് ഡ്രീം എന്നി സ്മാര്‍ട്ട് വാച്ചുകള്‍ 1299 രൂപ മുതലും ഫ്‌ലിപ്കാര്‍ട്ട് ബാക്ക് ടു കാമ്പസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം

പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ വാട്‌സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതാ ഇക്കുറി വാട്‌സ്ആപ്പ് വീഡിയോ കോളില്‍ ആണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോളുകള്‍ ക്വാളിറ്റി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.വാട്സ്ആപ്പിനെ ഏറ്റവും മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുത്തന്‍ അപ്ഡേറ്റുകള്‍ കൊണ്ടുവരിക. ഇതോടെ വാട്സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റം എന്ന് വാട്സ്ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനവും ഉടന്‍ വരും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്ന ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറായി മാറിയേക്കാം.  

Other News in this category

  • ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പൊരുതിനിന്നത് ഒന്നരമാസത്തോളം.. നൊമ്പരപ്പൂവായ് ഒടുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ യാത്രയായി! കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി പെൺകുട്ടിയുടെ അന്ത്യം കാർഡിഫ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ
  • ഇനി സമ്മർ നാളുകൾ… യുകെയിൽ താപനില 26 ഡിഗ്രിവരെ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ്! അമിതതാപം ജീവഹാനിവരെ വരുത്തിയേക്കാം! മുൻകരുതലെടുക്കണം, വലിയൊരു തമാശ കേട്ടതുപോലെ കോമഡിയാക്കി യുകെയിലെ ഇന്ത്യക്കാർ!
  • യുകെ മലയാളികളെ വേദനയിലാഴ്ത്തി വീണ്ടുമൊരു മലയാളി നഴ്‌സിന്റെ ആകസ്‌മിക വിയോഗം! പീറ്റർബറോയിലെ സുഭാഷ് മാത്യുവിനു ജീവൻ നഷ്ടമായത് ഉറക്കത്തിനിടെ! അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുഭാഷ്, പീറ്റര്‍ബറോ മലയാളികൾക്കിടയിൽ സുപരിചിതൻ
  • വാഹനത്തിൽ നിന്ന് ‘എല്ലൂരാൻ’ കഴിയാതെ യുകെ മലയാളികളടക്കം പാടുപെടുന്നു! ലണ്ടനും നോട്ടിംഹാമും അടക്കമുള്ള സെന്ററുകളിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് അഞ്ചുമാസമായി ഉയർന്നു! കാത്തിരിപ്പ് കൂട്ടിയത് കോവിഡ്, ലിസ്‌റ്റ് നികത്താൻ കഴിയാതെ അധികൃതർ
  • ‘ബലി പെരുന്നാൾ’ ദിനം ഓസ്‌ട്രേലിയൻ മലയാളികളിൽ നോവുള്ള ഓർമ്മയായി ഷാനിയും മലബാർ തട്ടുകടയും! കോഴിക്കോടൻ വിഭവങ്ങളിലൂടെ മനംകവർന്നു! വിടപറഞ്ഞത് കൂട്ടുകാരി മർവയ്‌ക്കൊപ്പം; അപൂർവ്വ അപകടത്തിൽ കടലിൽ വീണുമരിച്ച മലയാളി വനിതകളുടെ അന്ത്യവിശ്രമവും ഓസ്‌ട്രേലിയയിൽ
  • എസ്സെക്‌സിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ കുടുംബത്തോടൊപ്പം ആശ്വസിച്ച് യുകെ മലയാളികളും; വഴിയൊരുക്കി സോഷ്യൽ മീഡിയ പോസ്റ്റുകൾ, അത്യാവശ്യഘട്ടത്തിൽ പരസ്പരം സഹായിക്കുന്ന യുകെയിലെ മലയാളി കൂട്ടായ്‌മയുടെ മറ്റൊരു ഉദാഹരണം
  • യുകെയിൽ അതിസാരം പടർത്തുന്ന വില്ലനെ കണ്ടെത്തി.. ഇ.കോളി അണുബാധയുള്ളത് സൂപ്പർ മാർക്കറ്റിലെ സാൻഡ്‌വിച്ചുകളിൽ! നിരവധി പ്രീ-പാക്ക്ഡ് സാൻഡ്‌വിച്ചുകളും സലാഡുകളും പിൻവലിച്ചു! ബാധിച്ച ഐറ്റംസും രോഗം പിടിപെട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയുക
  • കേരളം കേഴുന്നു… കുവൈറ്റ് ദുരന്തത്തിൽ ജീവൻ വെടിഞ്ഞ 31 പേരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; 23 മലയാളികളും 8 അയൽ സംസ്ഥാനക്കാരും; മരിച്ച മലയാളികളുടെ എണ്ണം 26 ആയുയർന്നു? എരിഞ്ഞടങ്ങിയത് കുടുംബങ്ങളുടെ നെടുംതൂണുകൾ; ലോക കേരള സഭാ സമ്മേളനം മാറ്റിവയ്ക്കില്ല
  • കുവൈറ്റ് അഗ്‌നി ദുരന്തത്തിൽ നടുങ്ങി പ്രവാസിലോകം! മരിച്ച മലയാളികളുടെ എണ്ണം 14 ആയി! ആകെ അമ്പതോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു! പരുക്കേറ്റവരിൽ പലരും ഗുരുതരനിലയിൽ! മലയാളികളുടേത് അടക്കം മരണസംഖ്യ ഇനിയുമുയരും; കൂട്ടക്കുരുതിയറിഞ്ഞ് ചങ്കുപൊട്ടി നാട്ടിലെ ഉറ്റവർ
  • യുകെയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ജോലി പോയത് 80,000 പേര്‍ക്ക്, പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കി വേതന വര്‍ധനവ്
  • Most Read

    British Pathram Recommends