ബിസ്ക്കറ്റും ചായയും പലപ്പോഴും മികച്ച ഒരു കോമ്പിനേഷനായി എല്ലാവരും കരുതിയിട്ടുണ്ടാകും. ചില വീടുകളില്‍ എല്ലാവരും ഇതൊരു ശീലമാക്കിയിട്ടുമുണ്ടാകും. എന്നാല്‍ ഈ കോമ്പിനേഷന്‍ കൊണ്ട് ഒരാള്‍ക്കും ഗുണമില്ലെന്ന് മാത്രമല്ല ദോഷങ്ങള്‍ ഒരുപാടുണ്ടെന്ന് പറയുകയാണ് ഒരു പഠനം.
അതിനു കാരണമായി പറയുന്നത് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ, മിക്കവാറും എല്ലാ ബിസ്കറ്റുകളിലും ഉയര്‍ന്ന അളവില്‍ കൊഴുപ്പും ശുദ്ധീകരിച്ച മാവും അടങ്ങിയിട്ടുണ്ട്. നാരുകള്‍ തീരെ കുറച്ച് മാത്രമാണ് ബിസ്കറ്റുകളില്‍ അടങ്ങിയിട്ടുള്ളത്. പ്രോട്ടീന്‍, വിറ്റാമിന്‍, ധാതുക്കള്‍ പോലുള്ള പോഷകങ്ങള്‍ വളരെ കുറച്ച് മാത്രമേ അടങ്ങിയിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്. പോഷകഗുണമില്ലാത്ത ഭക്ഷണം സ്ഥിരമായി കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുന്നത് നഷ്ടപ്പെടുകയും ചെയ്യുന്നു. റസ്ക്, ജീര ബിസ്കറ്റ് പോലുള്ളവ നാരുകളില്ലാത്ത ശുദ്ധീകരിച്ച മൈദ മാവ് ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. വല്ലപ്പോഴും മാത്രം ചായക്ക് ഒപ്പം ബിസ്കറ്റ് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
എന്നാല്‍ വിശപ്പ് അനുഭവപ്പെടുന്നില്ലെങ്കില്‍ ചായക്ക് ഒപ്പം ബിസ്കറ്റ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതുപോലെ തന്നെയാണ് ചായക്ക് ഒപ്പം പതിവായി എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തിന് വലിയ ദോഷമുണ്ടാക്കും. വൈകുന്നേരത്തെ ചായക്ക് ഒപ്പം പരമാവധി ആവിയില്‍ വേവിച്ചെടുത്ത പലഹാരങ്ങള്‍ കഴിക്കുന്നത് ശീലമാക്കുന്നതാണ് നല്ലത്. ഇതിലൂടെ പൊണ്ണത്തടിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.