![](https://britishpathram.com/malayalamNews/96928-uni.jpg)
ടെക് ലോകത്ത് വലിയ ആശങ്ക പകരുന്ന പിരിച്ചുവിടലാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. ഇപ്പോഴിതാ ഈ മാസം ആദ്യ വാരത്തില്‍ ഐടി ഭീമന്മാരായ ഗൂഗിളും മൈക്രോസോഫ്റ്റും ആയിരത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ടെക് രംഗത്ത് അനുഭവപ്പെടുന്ന വലിയ തൊഴില്‍ പ്രതിസന്ധിയുടെ തുടര്‍ച്ച കൂടിയാണ് ഈ പിരിച്ചുവിടലെന്ന് കണക്കാക്കുന്നത്. ടെക് ലോകത്ത് 2023ല്‍ ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഈ വര്‍ഷവും ഒട്ടും ശുഭകരമല്ല കാര്യങ്ങള്‍. മൈക്രോസോഫ്റ്റും ഗൂഗിളും ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇപ്പോള്‍ പ്രവേശിച്ചിരിക്കുകയാണ്.
ഇരു കമ്പനികളും ജൂണ്‍ ആദ്യ വാരത്തില്‍ 1400ലേറെ തൊഴിലാളികളെ പിരിച്ചുവിട്ടു. മൈക്രോസോഫ്റ്റ് ഹോളോലെന്‍സ് 2, മൂണ്‍ഷോട്ട്സ് എന്നിവയിലും ഗൂഗിളില്‍ ക്ലൗഡ് യൂണിറ്റിലുമാണ് തൊഴിലാളികളെ പുറത്താക്കിയിരിക്കുന്നത്.
മൈക്രോസോഫ്റ്റിലെ പിരിച്ചുവിടല്‍ ആയിരത്തോളം തൊഴിലാളികളെയാണ് ബാധിച്ചിരിക്കുന്നത്. മിക്സ്ഡ് റിയാലിറ്റി വിഭാഗത്തിലാണ് ഈ പിരിച്ചുവിടലുകള്‍ ഏറ്റവുമധികം. ഹോളോലെന്‍സ് 2 പ്രൊജക്ട് മിക്സ്ഡ് റിയാലിറ്റി യൂണിറ്റിന് കീഴിലാണ്. കമ്പനിയുടെ ഘടന പുനക്രമീകരിക്കുന്നതിനോട് അനുബന്ധിച്ചാണ് പുതിയ തൊഴില്‍ മാറ്റം എന്നാണ് മൈക്രോസോഫ്റ്റിന്റെ വാദം.
More Latest News
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും
![](https://britishpathram.com/malayalamNews/thumb/97288-uni.jpg)
സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന് ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97287-uni.jpg)
പശുവിന് പാല് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97286-uni.jpg)
ഇനി മുതല്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ
![](https://britishpathram.com/malayalamNews/thumb/97285-uni.jpg)
സലാം എയര്‍ ചെന്നൈ- മസ്ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു, ജൂലൈ 11ന് സര്‍വീസ് ആരംഭിക്കും
![](https://britishpathram.com/malayalamNews/thumb/97284-uni.jpg)