![](https://britishpathram.com/malayalamNews/96970-uni.jpg)
കൊതുക് കുത്തുന്ന വേദന ആര്‍ക്ക് സഹിക്കാന്‍ സാധിക്കും? എന്നാല്‍ സ്വന്തം രക്തം തന്നെ കൊതുകുകള്‍ക്ക് ഭക്ഷണമായി നല്കുന്ന കാര്യം ആണ് ഒരു ശാസ്ത്രജ്ഞനായ വ്യക്തി പറയുന്നത്. പെറാന്‍ റോസ് എന്നാണ് ഇയാളുടെ പേര്.
ഒരു ജീവശാസ്ത്രജ്ഞനായ ഇദ്ദേഹം ലാബിലെ കൊതുകുകള്‍ക്ക് തന്റെ രക്തമാണ് എന്നും ഭക്ഷണമായി നല്‍കുന്നത്. 60 സെക്കന്‍ഡ് എന്ന ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതിന്റെ വീഡിയോയും അവര്‍ പങ്കുവച്ചിട്ടുണ്ട്.
പ്രാണികളെയും മറ്റും കുറിച്ച് പഠനം നടത്തുന്ന ആളാണ് പെറാന്‍ റോസ്. അദ്ദേഹത്തിന്റെ ലാബില്‍ ഒരു കൂട്ടില്‍ 100 കണക്കിന് കൊതുകുകളെയാണ് വളര്‍ത്തുന്നത്. ഈ കൂട്ടിനുള്ളിലേക്ക് അദ്ദേഹം തന്റെ കൈ കാണിക്കുന്നതും കൊതുകുകള്‍ പെറാന്‍ റോസിന്റെ ശരീരത്തില്‍ കടിക്കുന്നതും വീഡിയോയില്‍ ഉണ്ട്.
എന്നും കൊതുകുകള്‍ക്ക് തന്റെ രക്തമാണ് നല്‍കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. പലരും കൊതുകിന്റെ കൂട്ടില്‍ കൈവയ്ക്കാന്‍ തയ്യാറാക്കില്ലെന്നും എന്നാല്‍ അവ മനോഹരമായ ജീവികളാണെന്നും പെറാന്‍ റോസ് പറയുന്നു. 15 സെക്കന്റാണ് കൊതുകുകള്‍ക്ക് കുത്താന്‍ അദ്ദേഹം കൈ വച്ച് കൊടുക്കുന്നത്. കൊതുക് മനുഷ്യനെന്നും ഇദ്ദേഹത്തെ അറിയപ്പെടാറുണ്ട്.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ആശങ്കയുമായി രംഗത്തെത്തുന്നത്. കൊതുക് കുത്തിയാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കില്ലേയെന്നും ചൊറിച്ചില്‍ അനുഭവപ്പെട്ടില്ലേയെന്നും പലരും വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും വീഡിയോ ഇപ്പോള്‍ വൈറലാണ്.
More Latest News
നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും
![](https://britishpathram.com/malayalamNews/thumb/97213-uni.jpg)
എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
![](https://britishpathram.com/malayalamNews/thumb/97212-uni.jpg)
സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
![](https://britishpathram.com/malayalamNews/thumb/97211-uni.jpg)
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്, ഇന്ന് മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97210-uni.jpg)
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)