![](https://britishpathram.com/malayalamNews/96999-uni.jpg)
തന്റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക്. ഓപ്പണ്‍ എഐയുമായുള്ള ആപ്പിള്‍ കമ്പനിയുടെ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്കിന്റെ ഈ പ്രഖ്യാപനം. ഇതിനെതിരെ നിരവധി ട്വീറ്റുകളാണ് മസ്ക് നടത്തിയത്.
ഓപ്പണ്‍ എഐ സഹകരണവുമായി ആപ്പിള്‍ മുന്നോട്ട് പോയാല്‍ തന്റെ കമ്പനിയില്‍ നിന്നും ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും എന്നും മസ്ക് പറഞ്ഞു. ആപ്പിള്‍ നിങ്ങളുടെ വിവരം ചോര്‍ത്തി ഓപ്പണ്‍ എഐയ്ക്ക് നല്‍കുകയാണ് എന്ന ആരോപണമാണ് മസ്ക് ഉയര്‍ത്തുന്നത്.ടിം കുക് അടക്കമുള്ളവരുടെ ട്വീറ്റുകളില്‍ മസ്ക് പ്രതികരിച്ചിട്ടുണ്ട്.
ആപ്പിളിന്റെ സിരി ഡിജിറ്റല്‍ അസിസ്റ്റന്റ് വഴി ഉപഭോക്താക്കള്‍ക്ക് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ചാറ്റ്ബോട്ടിലേക്ക് ആക്സസ് ഉണ്ടായിരിക്കുമെന്നാണ് ആപ്പിളിന്റെ പ്രഖ്യാപനം. ഇതിന് പിന്നാലെ ഈ വര്‍ഷാവസാനം പുതിയ എഐ ഫീച്ചറുകളുടെ ഒരു സ്യൂട്ട് പുറത്തിറക്കും എന്നും ആപ്പിള്‍ അറിയിച്ചു.
More Latest News
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും
![](https://britishpathram.com/malayalamNews/thumb/97288-uni.jpg)
സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന് ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97287-uni.jpg)
പശുവിന് പാല് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97286-uni.jpg)
ഇനി മുതല്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ
![](https://britishpathram.com/malayalamNews/thumb/97285-uni.jpg)
സലാം എയര്‍ ചെന്നൈ- മസ്ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു, ജൂലൈ 11ന് സര്‍വീസ് ആരംഭിക്കും
![](https://britishpathram.com/malayalamNews/thumb/97284-uni.jpg)