![](https://britishpathram.com/malayalamNews/97020-uni.jpg)
രണ്ടോ മൂന്നോ ദിവസത്തേക്ക് വീട്ടില്‍ നിന്നും മാറി നില്ക്കുന്ന സ്ത്രീകള്‍ ഭര്‍ത്താവിന് വേണ്ടി ഭക്ഷണം പാകം ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പതിവാണ്. എന്നാല്‍ ഒരുമാസത്തെ ഭക്ഷണം ഒരുമിച്ച് തയ്യാറാക്കുന്ന പിതവുണ്ടോ? ഇതാ ഭര്‍ത്താവിനുള്ള ഒരുമാസത്തെ ഭക്ഷണം തയ്യാറാക്കിയ കാര്യമാണ് ഒരു യുവതി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചിരിക്കുന്നത്.
ജപ്പാനില്‍ നിന്നാണ് ഇത്തരത്തില്‍ വളരെ വിചിത്രമായ ഒരു കാര്യം ചെയ്തെന്ന് പറഞ്ഞ് ഒരു ഭാര്യ പറയുന്നത്. എക്സില്‍ ആണ് യുവതി ഈ കാര്യം അറിയിച്ചത്. താന്‍ പ്രസവിക്കാന്‍ പോകുന്നതിന് മുമ്പായി ഭര്‍ത്താവിനുള്ള ഒരു മാസത്തെ ഭക്ഷണം തയ്യാറാക്കി വച്ചിരുന്നു എന്നാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രസവിച്ച് കഴിഞ്ഞാല്‍ താന്‍ നേരെ പോകുന്നത് തന്റെ മാതാപിതാക്കളുടെ അടുത്തേക്കായിരിക്കും. ആ സമയത്ത് ഭര്‍ത്താവ് ഒന്നും കഴിച്ചില്ലെങ്കിലോ എന്ന ആശങ്ക കൊണ്ടാണ് ഒരു മാസത്തെ ഭക്ഷണം തയ്യാറാക്കി വച്ചിരിക്കുന്നത് എന്നും യുവതി പറയുന്നു. താനില്ലാത്ത നേരത്ത് ഭര്‍ത്താവിന് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാവരുത് എന്ന് കരുതി ഒരു മാസത്തെ ഭക്ഷണം തയ്യാറാക്കി ഫ്രീസറില്‍ വച്ചു എന്നാണ് യുവതി പറയുന്നത്.
അധികം വൈകാതെ തന്നെ യുവതിയുടെ ട്വീറ്റും, അതിന്റെ സ്ക്രീന്‍ഷോട്ടുകളും ഒക്കെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വലിയ ചര്‍ച്ചയ്ക്ക് ഇത് വഴിവെക്കുകയും ചെയ്തു. കുറേപ്പേര് യുവതിയുടെ ഭര്‍ത്താവിനെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. അത്യാവശ്യം ജീവിക്കാന്‍ വേണ്ടുന്ന പാചകം പോലും അറിയില്ലാത്ത ഇയാള്‍ എന്ത് മനുഷ്യനാണ് എന്നായിരുന്നു അവരുടെ ചോദ്യം.
അതേസമയം തന്നെ മറ്റ് കുറേപ്പേര് യുവതിയെയാണ് കുറ്റപ്പെടുത്തിയത്. ഭര്‍ത്താവെന്താ കുട്ടിയാണോ, അയാള്‍ക്ക് വേണമെങ്കില്‍ അയാള്‍ ഉണ്ടാക്കി കഴിക്കുകയോ, ഇല്ലെങ്കില്‍ മറ്റ് വഴികള്‍ കണ്ടെത്തുകയോ ചെയ്യില്ലേ, എന്തിനാണ് ഇതൊക്കെ ചെയ്ത് കൊടുക്കുന്നത് എന്നായിരുന്നു അവരുടെ ചോദ്യം.
More Latest News
നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും
![](https://britishpathram.com/malayalamNews/thumb/97213-uni.jpg)
എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
![](https://britishpathram.com/malayalamNews/thumb/97212-uni.jpg)
സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
![](https://britishpathram.com/malayalamNews/thumb/97211-uni.jpg)
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്, ഇന്ന് മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97210-uni.jpg)
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)