![](https://britishpathram.com/malayalamNews/97022-uni.jpg)
കരിയറിലെ വമ്പന്‍ പ്രഖ്യാപനവുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഇന്റര്‍ മിയാമി ആയിരിക്കും തന്റെ അവസാനത്തെ ക്ലബ്ബ് എന്നാണ് താരം പ്രഖ്യാപിച്ചത്. ഇഎസ്പിഎന്നിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ പ്രതീക്ഷ പങ്കുവെച്ചത്. മയാമിയില്‍ നിന്ന് ഉടന്‍ കൂടുമാറില്ലെന്നും മെസ്സി സൂചിപ്പിച്ചു.
'ഇന്റര്‍ മിയാമി ആയിരിക്കും തന്റെ അവസാനത്തെ ക്ലബ്ബ്. ഞാന്‍ ഉടനൊന്നും ഫുട്ബോള്‍ വിടാനും തയ്യാറല്ല', മെസ്സി പറഞ്ഞു. യൂറോപ്പ് വിട്ട് അമേരിക്കയിലെത്തിയത് കഠിനകരമായ ചുവടായിരുന്നുവെന്നും മെസ്സി തുറന്നുപറഞ്ഞു.
2004 മുതല്‍ 2021 വരെയുള്ള ബാഴ്സലോണയി?ലെ ഇതിഹാസ കരിയറിന് പിന്നാലെ 2021ലാണ് മെസ്സി ഫ്രഞ്ച് ഭീമന്മാരായ പി.എസ്.ജിക്കൊപ്പം ചേര്‍ന്നത്. എന്നാല്‍ രണ്ട് സീസണുശേഷം പാരിസ് വിട്ട മെസ്സി 2023ല്‍ ഇന്റര്‍ മിയാമിക്കൊപ്പം ചേര്‍ന്നു. ലൂയിസ് സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്ക്വറ്റ്സ് അടക്കമുള്ള ബാഴ്സയിലെ മെസ്സിയുടെ സഹതാരങ്ങള്‍ അവിടെയുണ്ട്. ഇന്റര്‍ മിയാമിയുമായി 2025 വരെയാണ് അര്‍ജന്റീനയുടെ ക്യാപ്റ്റനായ മെസ്സിക്ക് കരാറുള്ളത്.
തന്റെ ഫുട്ബോള്‍ കരിയറിലെ അവസാന ക്ലബ് ഇന്റര്‍ മിയാമിയെന്ന് ലൂയിസ് സുവാരസം നേരത്തെ പറഞ്ഞിരുന്നു. മേജര്‍ ലീ?ഗ് സോക്കറിന് മുമ്പായുള്ള സൗഹൃദ മത്സരത്തിന് പിന്നാലെയാണ് സുവാരസിന്റെ വാക്കുകള്‍. ഡിസംബര്‍ ആദ്യമാണ് ബ്രസീലിയന്‍ ക്ലബായ ഗ്രെമിയോയില്‍ സുവാരസിന്റെ കരാര്‍ അവസാനിച്ചത്. കാല്‍മുട്ടിന് ശസ്ത്രക്രിയ ആവശ്യമുള്ളതിനാല്‍ താരം കരിയര്‍ അവസാനിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. പക്ഷേ ബാഴ്സലോണയിലെ തന്റെ സഹാതാരങ്ങള്‍ക്കൊപ്പം സുവാരസ് വീണ്ടും ഒന്നിച്ചു.
More Latest News
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും
![](https://britishpathram.com/malayalamNews/thumb/97288-uni.jpg)
സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന് ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97287-uni.jpg)
പശുവിന് പാല് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97286-uni.jpg)
ഇനി മുതല്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ
![](https://britishpathram.com/malayalamNews/thumb/97285-uni.jpg)
സലാം എയര്‍ ചെന്നൈ- മസ്ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു, ജൂലൈ 11ന് സര്‍വീസ് ആരംഭിക്കും
![](https://britishpathram.com/malayalamNews/thumb/97284-uni.jpg)