![](https://britishpathram.com/malayalamNews/97024-uni.jpg)
'ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്ന' എന്ന രീതിയില്‍ നിന്ന് 'കഴിക്കാന്‍ വേണ്ടി ജീവിക്കുന്ന' രീതിയിലേക്കാണ് മലയാളികള്‍ മാറിക്കൊണ്ടിരിക്കുന്നത്. ഏത് മൂലയിലും കാണപ്പെടുന്ന ഭക്ഷണശാലകളും, അര്‍ദ്ധരാത്രി മുതല്‍ വെളുപ്പാന്‍കാലം വരെയുള്ള ഭക്ഷണവിളമ്പലുമെല്ലാം മലയാളികളുടെ ഭക്ഷണ ശീലത്തെ വളരെ അധികം മാറ്റിക്കഴിഞ്ഞു. അതനുസരിച്ച് ആരോഗ്യ പ്രശ്നങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മലയാളികളുടെ രുചി വ്യത്യാസത്തെ കുറിച്ചുള്ള ഒരു പഠന റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.
കേന്ദ്രം പുറത്തുവിട്ട 2022 -23 ഗാര്‍ഹിക ഉപഭോഗ ചെലവുകളുടെ സര്‍വേ ഫലത്തില്‍ പറയുന്നത് ഇങ്ങനെയാണ്. മുട്ട, മാംസം, മത്സ്യം തുടങ്ങിയ നോണ്‍വെജ്ജ് വിഭവങ്ങള്‍ക്കായി ഏറ്റവുമധികം ചെലവ് അതായത് ഏറ്റവും കൂടുതല്‍ വിഹിതം ചെലവഴിച്ചത് നമ്മള് മലയാളികളാണേ്രത.
അതേസമയം ഗ്രാമങ്ങളിലേക്ക് ചെന്നാല്‍ ഭക്ഷണചെലവില്‍ സസ്യേതര വിഭാഗത്തിനായി 23.5 ശതമാനം ചെലവഴിച്ചിട്ടുണ്ട്. നഗരങ്ങളില്‍ അത് 19.8 ശതമാനമാണ്. ഇവിടെയും തീര്‍ന്നില്ല മുഴുവന്‍ ഭക്ഷണച്ചെലവില്‍ പഴങ്ങള്‍ക്കായി ചെലവഴിക്കുന്നതിലും മലയാളികള്‍ തന്നെയാണ് മുന്നില്‍. നഗരവാസികള്‍ 12 ശതമാനം ചെലവഴിക്കുമ്പോള്‍, ഗ്രാമത്തിലുള്ളവര്‍ 11.3 ശതമാനമാണ് ചെലവഴിക്കുന്നത്.
നമ്മുടെ രാജ്യത്ത് ആളുകള്‍ കൂടുതല്‍ പണം ചെലവാക്കുന്നത് പാനീയങ്ങള്‍, ലഘുഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണം എന്നിവയ്ക്കായാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
More Latest News
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)
ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്തേഷ്യ നല്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി
![](https://britishpathram.com/malayalamNews/thumb/97208-uni.jpg)
കാത്തിരുന്ന ഉപ്പും മുളകും സീസണ് മൂന്ന് വരുന്നു, ഇക്കുറി കുട്ടുമാമനും കൂടെ രണ്ട് പുതുമുഖ കുട്ടി താരങ്ങളും
![](https://britishpathram.com/malayalamNews/thumb/97207-uni.jpg)
'ലാലേട്ടനെ കണ്ടപ്പോള്‍ സീസണ് 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', ബിഗ്ബോസ് താരം ധന്യമേരി വര്‍ഗ്ഗീസ്
![](https://britishpathram.com/malayalamNews/thumb/97206-uni.jpg)
സ്പൈഡര്‍മാനായിട്ട് എന്താ കാര്യം, ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ സ്വന്തമായി തന്നെ ചെയ്യണം, വീടിന് മുകളില്‍ ടെറസ്സിലിരുന്ന് ചപ്പാത്തി ചുടുന്ന സ്പൈഡല്‍മാന്‍
![](https://britishpathram.com/malayalamNews/thumb/97205-uni.jpg)