ബ്രസീലിയന്‍ ദമ്പതികളായ പൗലോ ഗബ്രിയേല്‍ ഡ സില്‍വ ബാരോസും കറ്റിയൂസിയ ലി ഹോഷിനോയും തങ്ങളുടെ ശാരീരിക പ്രത്യേകത കൊണ്ട് ഗിന്നസില്‍ ഇടം നേടിയിരിക്കുകയാണ്. ജീവിതത്തില്‍ ഒന്നായ ഇവരിപ്പോള്‍ ഗിന്നസിലും ഒന്നിച്ച് കയറിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ എന്ന അംഗീകാരമാണ് ഇവരെ തേടി എത്തിയത്.
2006ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീടിങ്ങോട്ട് 15 വര്‍ഷക്കാലത്തെ സൗഹൃദത്തിലൂടെ കടന്നു പോയി. ഒടുവില്‍ വിവാഹം. തന്റെ 31ാമത്തെ വയസിലാണ് 28 കാരിയായ കറ്റിയൂസിയ ലി ഹോഷിനോയെ പൗലോ ഗബ്രിയേല്‍ ഡ സില്‍വ വിവാഹം ചെയ്യുന്നത്. ഇതോടെ ഇരുവരെയും ഉയരം കുറഞ്ഞ ദമ്പബതികളായി ഔദ്യോഗികായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ഇന്‍സ്റ്റാഗ്രാം പേജില്‍ പ്രഖ്യാപിച്ചു. പിന്നാലെ ഈ വാര്‍ത്ത ഏറെ പേരുടെ ശ്രദ്ധനേടി. തങ്ങളുടെ അഗാധമായ സന്തോഷവും ജീവിതത്തിലെ വെല്ലുവിളികളെയും തരണം ചെയ്ത് അചഞ്ചലമായ പ്രതിബദ്ധതയോടെ ഇരുവരും ഒരുമിച്ചത് ഏറെ പ്രചോദനകരമാണെന്ന് ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ എഴുതി.
'ഞങ്ങള്‍ ഉയരം കുറഞ്ഞവരായിരിക്കാം, പക്ഷേ ഞങ്ങള്‍ക്ക് വലിയ ഹൃദയങ്ങളുണ്ട്, ജീവിതത്തില്‍ എല്ലാവരോടും ഒരുപാട് സ്നേഹമുണ്ട്. ഞങ്ങളുടെ ജീവിതം വെല്ലുവിളികളില്ലാത്തതല്ല, എന്നാല്‍ ഈ വെല്ലുവിളികളെ ഒരുമിച്ച് നേരിടാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.' ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ലഭിച്ചതിന് പിന്നാലെ പൗലോ ഗബ്രിയേല്‍ ഡ സില്‍വ പറഞ്ഞു. ദമ്പതികളുടെ സംയുക്ത ഉയരം 181.41 സെന്റീമീറ്റര്‍ (71.42 ഇഞ്ച്) ആണ്. പൗലോയുടെ ഉയരം 90.28 സെന്റീമീറ്റര്‍ (35.54 ഇഞ്ച്) കറ്റിയൂസിയയുടെ ഉയരം 91.13 സെന്റീമീറ്റര്‍ (35.88 ഇഞ്ച്). സമൂഹ മാധ്യമ ഉപയോക്താക്കള്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാനായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ സമൂഹ മാധ്യമ പേജിലെത്തി.