![](https://britishpathram.com/malayalamNews/97047-uni.jpg)
യൂറോ കപ്പ് ഫുട്ബോള്‍ പോരാട്ടത്തിനു ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ജൂണ്‍ 15 പുലര്‍ച്ചെ 12.30നാണ് ആദ്യ പോരാട്ടം. ജൂണ്‍ 14 മുതല്‍ ജൂലായ് 14 വരെ ഒരു മാസം നീണ്ടുനില്‍ക്കുന്നതാണ് പോരാട്ടം. ആറ് ഗ്രൂപ്പുകളില്‍ ഓരോ ഗ്രൂപ്പിലും നാല് ടീമുകളായി ആകെ 24 ടീമുകളാണ് അണിനിരക്കുന്നത്. ഇതില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കും. മികച്ച നാലും മൂന്നും സ്ഥാനക്കാര്‍ക്കും പ്രീ ക്വാര്‍ട്ടറിലേക്കെത്താന്‍ അവസരമുണ്ട്. ജൂലായ് 14 നാണ് ഫൈനല്‍.
ജോര്‍ജിയയാണ് ഇത്തവണ യൂറോകപ്പിനെത്തുന്ന പുതുമുഖ ടീം. ഉദ്ഘാടന മത്സരത്തില്‍ ഗ്രൂപ്പ് എ യില്‍ ജര്‍മനിയും സ്കോട്ട്ലാന്‍ഡും പരസ്പരം ഏറ്റുമുട്ടും. നിലവില്‍ ലോക ഫുട്ബോളിലെ മിന്നും താരങ്ങളായ ക്രിസ്റ്റാനോ റൊണാള്‍ഡോ, ബെല്ലിങ്ങ്ഹാം, ലൂക്ക മോഡ്രിച്ച്, ഡൊണാറുമ്മ, വാന്‍ഡിക്ക്, പെഡ്രി, ലെവന്‍ഡോവ്സ്ക്കി, തുടങ്ങി നിരവധി താരങ്ങള്‍ വന്‍കര കിരീടത്തിന് വേണ്ടി ഇത്തവണ ബൂട്ട് കെട്ടുന്നുണ്ട്.
മൂന്ന് തവണ ചാമ്പ്യന്മാരായ ജര്‍മനിയാണ് 24 പതിപ്പുകള്‍ കഴിഞ്ഞ യൂറോകപ്പ് ചരിത്രത്തില്‍ ഏറ്റവും തവണ കിരീടം നേടിയ ടീം. അതേ സമയം ജൂണ്‍ 21 നാണ് ലാറ്റിനമേരിക്കന്‍ വന്‍കരയുടെ ഫുട്ബോള്‍ രാജാക്കന്മാരെ നിര്‍ണ്ണയിക്കുന്ന കോപ്പ അമേരിക്ക പോരാട്ടം തുടരുന്നത്. ജര്‍മനിയും സ്കോട്ലന്ഡും തമ്മിലാണ് ആദ്യ പോരാട്ടം. മത്സരം സോണി സ്പോര്‍ട്സ് ചാനല്‍, സോണി ലിവ് ആപ്പ് വഴി കാണാം. ഗ്രൂപ്പ് എ: ജര്‍മനി, സ്കോട്ലന്ഡ്, ഹംഗറി, സ്വിറ്റ്സര്‍ലന്‍ഡ്.
More Latest News
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും
![](https://britishpathram.com/malayalamNews/thumb/97288-uni.jpg)
സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന് ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97287-uni.jpg)
പശുവിന് പാല് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97286-uni.jpg)
ഇനി മുതല്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ
![](https://britishpathram.com/malayalamNews/thumb/97285-uni.jpg)
സലാം എയര്‍ ചെന്നൈ- മസ്ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു, ജൂലൈ 11ന് സര്‍വീസ് ആരംഭിക്കും
![](https://britishpathram.com/malayalamNews/thumb/97284-uni.jpg)