![](https://britishpathram.com/malayalamNews/97048-uni.jpg)
രാജ്യത്ത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ തീരുമാനം. രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ക്കും ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ക്കും പണം ഈടാക്കാന്‍ ആണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ(ട്രായ്) നിര്‍ദേശം. ഉപയോക്താക്കള്‍ക്കും കമ്പനികള്‍ക്കും ഇത് ബാധകമാണ്.
ഫോണ്‍ നമ്പര്‍ മൂല്യമുള്ള പൊതു വിഭമാണെന്ന് നിരീക്ഷിച്ചാണ് ട്രായിയുടെ നീക്കം.5ജി നെറ്റ്വര്ക്കുകള്, മെഷീന്-ടു-മെഷീന് കമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് ഉപകരണങ്ങള്‍ എന്നിവയുടെ വ്യാപകമായ സ്വീകാര്യത ഉള്‍പ്പെടെ ആശയവിനിമയ സാങ്കേതികവിദ്യകളിലെ പുരോഗതിയില്‍ സമഗ്രമായ അവലോകനം ആവശ്യമാണ്. ഈ പരിമിതമായ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാനാണ് ഫീസ് ഏര്‍പ്പെടുത്തുന്നതെന്നും ട്രായ് പറഞ്ഞു.
അതേസമയം ഉപയോഗത്തിലില്ലാത്ത നമ്പറുകള്‍ക്ക് പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. ഉപയോഗമില്ലാത്ത നമ്പറുകള്‍ കൈവശം വച്ചിരിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്തുന്നതും പരിഗണിക്കുന്നുണ്ട്. നിരവധി രാജ്യങ്ങള്‍ മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നോ വരിക്കാരില്‍ നിന്നോ ടെലിഫോണ്‍ നമ്പറുകള്‍ക്ക് ഫീസ് ഈടാക്കുന്നയായും ട്രായ് പറഞ്ഞു.
More Latest News
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ത്രിദിന ധ്യാനം, ആടുത്ത മാസം 21 മുതല്‍ 23 വരെ ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും
![](https://britishpathram.com/malayalamNews/thumb/97288-uni.jpg)
സ്റ്റോക്കിലെയും പരിസര പ്രദേശങ്ങളിലും ഉള്ള മലയാളി സമൂഹങ്ങളെ സംഗീത ലഹരിയിലാഴ്ത്തി 'മധുരിക്കും ഓര്‍മകളെ', സ്റ്റോക്ക് മ്യൂസിക് ഫൌണ്ടേഷന് ഒരുക്കിയ സംഗീതരാവില്‍ മലയാളം-തമിഴ്-ഹിന്ദി മെലടികളുടെ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97287-uni.jpg)
പശുവിന് പാല് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് നല്ലതാണോ? ആരോഗ്യ വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ
![](https://britishpathram.com/malayalamNews/thumb/97286-uni.jpg)
ഇനി മുതല്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ എല്ലാം എഐ അസിസ്റ്റന്റ് ലഭ്യം, അറിയിച്ച് മെറ്റ
![](https://britishpathram.com/malayalamNews/thumb/97285-uni.jpg)
സലാം എയര്‍ ചെന്നൈ- മസ്ക്കറ്റ് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ചു, ജൂലൈ 11ന് സര്‍വീസ് ആരംഭിക്കും
![](https://britishpathram.com/malayalamNews/thumb/97284-uni.jpg)