18
MAR 2021
THURSDAY
1 GBP =105.86 INR
1 USD =83.62 INR
1 EUR =89.53 INR
breaking news : ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പൊരുതിനിന്നത് ഒന്നരമാസത്തോളം.. നൊമ്പരപ്പൂവായ് ഒടുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ യാത്രയായി! കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി പെൺകുട്ടിയുടെ അന്ത്യം കാർഡിഫ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ >>> നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്‌കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും >>> എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു >>> സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ് >>> വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ >>>
Home >> NEWS
കേരളം കേഴുന്നു… കുവൈറ്റ് ദുരന്തത്തിൽ ജീവൻ വെടിഞ്ഞ 31 പേരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; 23 മലയാളികളും 8 അയൽ സംസ്ഥാനക്കാരും; മരിച്ച മലയാളികളുടെ എണ്ണം 26 ആയുയർന്നു? എരിഞ്ഞടങ്ങിയത് കുടുംബങ്ങളുടെ നെടുംതൂണുകൾ; ലോക കേരള സഭാ സമ്മേളനം മാറ്റിവയ്ക്കില്ല

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-06-14

കേരളം കരയുകയാണ്… ഇതുപോലൊരു ദുരന്തം സംസ്ഥാന ചരിത്രത്തിൽ തന്നെ ഇതാദ്യം. നിർധന കുടുംബങ്ങളിൽ നിന്നും ജീവിതം കരുപ്പിടിപ്പിക്കാൻ കുവൈറ്റിലേക്ക് യാത്രതിരിച്ചവർ, സ്വപ്‌നത്തിൽ  പോലും ചിന്തിക്കാത്ത വിധത്തിൽ ചേതനയറ്റ ശരീരങ്ങളായി മടങ്ങിയെത്തി!

അവധിക്കെത്തുന്ന പ്രവാസികളുടെ സമ്മാനങ്ങൾ നിറഞ്ഞ പെട്ടികൾ ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ എത്തിയിരുന്നവർ, ഇത്തവണ പെട്ടികൾ ഏറ്റുവാങ്ങുമ്പോൾ സങ്കടത്താൽ വിങ്ങിപ്പൊട്ടി… അവരുടെ ഹൃദയത്തിന്റെ ഭാഗമായിരുന്ന പ്രിയപ്പെട്ടവർ ചേതനയറ്റ ശരീരങ്ങളായി ആ പെട്ടികളിൽ അന്തിയുറങ്ങുന്നു..!

ദുരന്തത്തിൽ മരണപ്പെട്ട 45 ഇന്ത്യക്കാരുടെ  മൃതദേഹവും വഹിച്ചുള്ള വ്യോമസേനാ വിമാനം ഇന്നുരാവിലെ 10.30 ഓടെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തത്‌. കേന്ദ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ്  മൃതദേഹങ്ങളെ അനുഗമിച്ച് വിമാനത്തിൽ കൂടെയുണ്ട്. 

അതിൽ 31 പേരുടെ മൃതദേഹമാണ് കൊച്ചിയിൽ ഇറക്കുക. അവരിൽ 23 മലയാളികളുടേയും 7 തമിഴ്‌നാട് സ്വദേശികളുടേയും 1 കർണ്ണാടക സ്വദേശിയുടേയും  മൃതദേഹമാണ് കൊച്ചിയിൽ ഇറക്കിയത്. മറ്റുള്ള മൃതദേഹങ്ങളുമായി  വിമാനം ഡൽഹിക്കു തിരിക്കും. 

അതിനിടെ മരണപ്പെട്ട മലയാളികളുടെ എണ്ണം 26 ആയതായും കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം നോർക്കയും സ്ഥിരീകരിച്ചതായി പറയുന്നു. എന്നാൽ മുബൈയിലേക്ക് കുടിയേറിയ വ്യക്തിയടക്കം 24 മലയാളികളുടെ മരണം മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

മരിച്ച 50 പേരിൽ 45  ഇന്ത്യക്കാരും 3 ഫിലിപ്പൈൻകാരുമാണുള്ളത്. മലയാളിയുടെ കൂടി ഉടമസ്ഥതയിലുള്ള കമ്പനിയിൽ ജോലിചെയ്തിരുന്നവരാണ് മരണപ്പെട്ടവരിൽ ഭൂരിഭാഗവും. മരണപ്പെട്ടവരിൽ 6 പേർ പത്തനംതിട്ട സ്വദേശികളാണ്. കൊല്ലം, തിരുവനന്തപുരം, കോട്ടയം, മലപ്പുറം കാസർഗോഡ് സ്വദേശികളാണ് മരണപ്പെട്ടവർ. 

ഓരോ കുടുംബങ്ങളുടേയും  നെടുംതൂണുകളാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. അതിന്റെ ആഘാതം താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബാംഗങ്ങൾ. ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ വരാനിരുന്നവർ മുതൽ പുതിയതായി ജോലിയിൽ പ്രവേശിച്ചവർ വരെ മരണപ്പെട്ടവരിലുണ്ട്.

176 ഇന്ത്യൻ തൊഴിലാളികൾ താമസിച്ചിരുന്ന മംഗഫ് നഗരത്തിലെ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ബുധനാഴ്ച തീപിടിത്തമുണ്ടായത് . ഇന്ത്യയിൽ നിന്നുള്ള 45 പേരും ഫിലിപ്പീൻസിൽ നിന്നുള്ള മൂന്ന് പേരും ഉൾപ്പെടെ 50 പേർ അഗ്നിബാധയിൽ മരിച്ചതായി കുവൈത്ത് അധികൃതർ അറിയിച്ചു. രണ്ട് മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്.

പ്രവാസി മലയാളിയുടെ കൂടി ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് ദുരന്തം. കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി ഇരുന്നൂറോളം  പേരാണ് താമസിച്ചിരുന്നത്. 

താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നു. കെട്ടിടത്തിള്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കോണിപ്പടി ഇറങ്ങി വരുന്നിടത്തും നിരവധി മൃതദേഹങ്ങള്‍ കിടന്നിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കുമാണ് ഗുരുതര പരിക്കേറ്റത്. മലയാളികളും തമിഴ്‌നാട്ടുകാരും ഉത്തരേന്ത്യക്കാരും അടക്കമുള്ളവരാണ് ഈ തൊഴിലാളി ക്യാമ്പില്‍ താമസിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്നിശമനസേനയും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ അദാന്‍ ആശുപത്രി, ഫര്‍വാനിയ ആശുപത്രി, അമീരി ആശുപത്രി, മുബാറക്ക് ആശുപത്രി, ജാബിര്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി  സതീശൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി. രാജീവ്, വീണ ജോർജ്ജ് എന്നിവർ മരിച്ചവരുടെ ഉറ്റവർക്കും ഉടയവർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും പുരോഹിതർക്കുമൊപ്പം മൃതദേഹങ്ങൾ ഏറ്റുവാങ്ങി. മുഖ്യമന്ത്രി 31 പെട്ടികളിലും റീത്തുകൾ സമർപ്പിച്ച് സംസ്ഥാന സർക്കാരിന്റെ ആദരവ് അർപ്പിച്ചു.

നിരത്തിവച്ചിരിക്കുന്ന 31 വെളുത്ത പെട്ടികൾ.. അതിനരികെ നിന്ന് ചങ്കുപൊട്ടിക്കരയുന്ന ബന്ധുക്കൾ… 31 കുടുംബങ്ങളുടെ തകർന്നടിഞ്ഞ ജീവിതസ്വപ്നങ്ങൾ! വിമാനത്താവളത്തിലേത് ആരുടേയും കരളലിയിപ്പിക്കുന്ന അത്യപൂർവ്വ നൊമ്പരക്കാഴ്ച്ചയായി മാറി.

ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹങ്ങൾ അധികം വൈകാതെ ആംബുലൻസുകളിലായി അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. ഇന്നും നാളെയും മറ്റന്നാളുമായിട്ടാകും സംസ്‌കാരങ്ങൾ  നടത്തുക. ഇനിയുള്ള ഏതാനും ദിനങ്ങൾ കേരളത്തിൽ കണ്ണീരുണങ്ങാത്തതായി മാറും.

കൊച്ചിയിൽ ഇന്നാരംഭിക്കുന്ന  ലോകകേരള സമ്മേളനത്തിന്റെ രാവിലത്തെ സെഷനുകൾ ദുരന്തത്തെ തുടർന്ന് മാറ്റിവച്ചു. എന്നാൽ വൈകിട്ടത്തെ പ്രോഗ്രാമുകളും നാളത്തെ ചടങ്ങുകളും നേരത്തേ  നിശ്ചയിച്ചപ്രകാരം നടത്തുമെന്നും സർക്കാർ അറിയിച്ചു.

More Latest News

നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്‌കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും

നോര്‍വിച്ച്: നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലെ 'ഹോളി എപ്പിസ്‌കോപ്പല്‍ വിസിറ്റ്' ഈമാസം 23ന് നടക്കും. എപ്പിസ്‌കോപ്പല്‍ വിസിറ്റിന്റെ ഭാഗമായി 22ന് ദേവാലയത്തില്‍ എത്തിച്ചേരുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത വൈകിട്ട് ഏഴിന് നടക്കുന്ന സന്ധ്യാനമസ്‌കാരം 23ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് ഇടവകയുടെ ലോഗോയും പുതിയതായി തുടങ്ങുന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനവും മെത്രാപ്പോലീത്ത നിര്‍വഹിക്കും. 23ന് ഉച്ചയ്ക്ക് രണ്ടിന് വിശുദ്ധ കുര്‍ബാനയ്ക്ക് മുന്‍പായി മെത്രാപ്പോലീത്തയ്ക്ക് നല്‍കുന്ന സ്വീകരണത്തിന് ഇടവക വികാരി ഫാ. ലിജു വര്‍ഗീസ്, ട്രസ്റ്റി നെല്‍സണ്‍ ഡാനിയേല്‍, സെകട്ടറി റോബിന്‍ മാമച്ചന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകഫാ. ലിജു വര്‍ഗീസ് (വികാരി): +447833841750, നെല്‍സണ്‍ ഡാനിയേല്‍ (ട്രസ്റ്റി): +447958070852, റോബിന്‍ മാമച്ചന്‍ (സെക്രട്ടറി): +447462103087 ദേവാലയത്തിന്റെ വിലാസംAcle Methodist Church, 2 Bridwell Ln, Acle, Norwich, NR13 3RA

എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂയോര്‍ക്ക് :ലോങ്ങ് ഐലന്‍ഡിലെ മുന്‍നിര സി.പി.എ ആയ എബ്രഹാം ഫിലിപ്പ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ സെന്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് എബ്രഹാം ഫിലിപ്പിനെ എന്‍ഡോഴ്‌സ് ചെയ്തിരിക്കുന്നത്. ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എബ്രഹാം ഫിലിപ്പ്. ഫോമായുടെ ആരംഭകാലമായ 2008 മുതല്‍ 2018 വരെ പത്തു വര്‍ഷക്കാലം ഫോമായുടെ ഓഡിറ്റര്‍ ആയി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 'വളരെ വിശ്വസ്തതയോടും അര്‍പ്പണ മനോഭാവത്തോടെയും ഏറ്റെടുക്കുന്ന പ്രവര്‍ത്തികളെല്ലാം സമയബന്ധിതമായി ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്ന വ്യക്തിയാണ് ശ്രീ. എബ്രഹാം  ഫിലിപ്പ്.  കേരളാ സെന്ററിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി അദ്ദേഹം ദീര്‍ഘകാലമായി സേവനം ചെയ്യുന്നു. അതോടൊപ്പം വര്‍ഷങ്ങളായി കേരളാ സെന്ററിന്റെ അക്കൗണ്ടുകള്‍ മുഴുവന്‍ കൈകാര്യം ചെയ്യുകയും യഥാ സമയം ഓഡിറ്റ് ചെയ്ത് ഐ.ആര്‍.എസ്-നു സമര്‍പ്പിക്കുകയും ചെയ്യുന്ന വ്യക്തികൂടിയാണ് എബ്രഹാം. അക്കൗണ്ട് സംബന്ധമായ പ്രസ്തുത സേവനങ്ങളെല്ലാം സൗജന്യമായാണ് അദ്ദേഹം ചെയ്യുന്നത് എന്നതാണ് പ്രത്യേകത. സേവന മനസ്ഥിതിയുള്ള ശ്രീ ഫിലിപ്പ് ഫോമായ്ക്ക് നല്ല ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതിനാലാണ് കേരളാ സെന്റര്‍ അദ്ദേഹത്തെ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്. വോട്ടവകാശമുള്ള എല്ലാ ഫോമാ അംഗങ്ങളും കക്ഷിഭേദമെന്യേ  എബ്രഹാം ഫിലിപ്പിന് വോട്ട് ചെയ്ത് അദ്ദേഹത്തെ നാഷണല്‍ കമ്മറ്റി അംഗമാക്കി ഫോമായ്ക്ക് ഒരു മുതല്‍ക്കൂട്ടാക്കണം എന്ന്  അഭ്യര്‍ത്ഥിക്കുന്നു'  കേരളാ സെന്റര്‍  പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍ ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ ദീര്‍ഘ കാല സജീവ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കയ്യഴിഞ്ഞു സഹായിക്കുന്ന വ്യക്തിയുമാണ് എബ്രഹാം ഫിലിപ്പ്. ഫോമായിലൂടെയും മറ്റ് പല സംഘടനകളിലൂടെയും അദ്ദേഹം നേരിട്ടും ജന്മനാട്ടില്‍ ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിവരുന്നു. ഫോമായില്‍ ലഭിക്കുന്ന സാമ്പത്തിക ഫണ്ടുകള്‍ യഥാവിധി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനും അനുയോജ്യമായ വിധം ഉപയോഗിച്ച് ഫണ്ടുകളുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനും എബ്രഹാം ഫിലിപ്പിന്റെ സേവനം ഫോമായ്ക്ക് അനിവാര്യമാണ്. ഫോമാ ഏതു പ്രോജെക്ടുകള്‍  മുന്‍പോട്ടു കൊണ്ടുവന്നാലും അതിന്റെ ആവശ്യകത ശരിയാംവിധം വിശകലനം ചെയ്ത്  അതിന്റെ ഗുണഗണങ്ങള്‍ ഉപഭോക്താവിന് ഉചിതമായി ലഭിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനും നടപ്പിലാക്കുന്നതിനും  എബ്രഹാമിനെപ്പോലെ വിദഗ്ധരുടെ സേവനം ഫോമായ്ക്ക്  അത്യാവശ്യമാണ്. അതിനാല്‍ ഫോമായുടെ നല്ല ഭാവിയെ മുന്‍ നിര്‍ത്തി എബ്രഹാം ഫിലിപ്പിനെ ഫോമാ നാഷണല്‍ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു  

സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്

കായികതാരങ്ങളായ സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെയും വന്നിരുന്നു. പക്ഷെ ഇതിനോടൊന്നും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ കാര്യത്തില്‍ പ്രതികരിണവുമായി എത്തിയിരിക്കുകയാണ് സാനിയയുടെ പിതാവ്. സാനിയ മിര്‍സ ഇന്ത്യന്‍ ടെന്നീസിലെ ഇതിഹാസമാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച പേസറാണ് മുഹമ്മദ് ഷമി. സാനിയയുടെ പിതാവ് പറയുന്നത് വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സാനിയയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വര്‍ഷം ആദ്യം വിവാഹമോചനം നേടിയിരുന്നു, ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞാണ് താമസം. എന്നാല്‍ ഇരുവരും തമ്മില്‍ വിവാഹം കഴിക്കുമെന്ന വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു. ഇതെല്ലാം അസംബന്ധമാണ്. അവള്‍ അവനെ കണ്ടിട്ടുപോലുമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു. അടുത്തിടെ സാനിയ ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ടിരുന്നു. താനിപ്പോള്‍ പരിവര്‍ത്തനത്തിന്റെ പാതയിലേക്കുള്ള തയ്യാറെടുപ്പിലാണ്. നല്ല മനുഷ്യനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ എക്സില്‍ കുറിച്ചു. എന്തെങ്കിലും തെറ്റുകളും പോരായ്മകളും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ അതിന് താന്‍ ക്ഷമ ചോദിക്കുന്നു. തന്റെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നും അനുഗ്രഹീതമായ പാതയില്‍ തന്നെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താന്‍ ഭാഗ്യം ചെയ്തവളാണ്. എല്ലാവരോടും അങങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. തന്റെ ഈ യാത്ര തുടരുമ്പോള്‍ ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും തന്നെ ഉള്‍പ്പെടുത്തക. നല്ലൊരു മനുഷ്യനായി താന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സാനിയ എക്സില്‍ കുറിച്ചു.  

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ

വിദ്യാര്‍ത്ഥികള്‍ക്കായി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍ ജൂണ്‍ 21 മുതല്‍ 27 വരെ. കാംപയിനില്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍, ഹെഡ്ഫോണുകള്‍ എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും. കൂടാതെ പഴയ ലാപ്ടോപ്പുകള്‍ക്കുള്ള ആകര്‍ഷകമായ എക്സ്ചേഞ്ച് ഡീലുകള്‍, സൂപ്പര്‍കോയിനുകള്‍, നോ-കോസ്റ്റ് ഇഎംഐ, ക്യാഷ് ഓണ്‍ ഡെലിവറി, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകളില്‍ ഓഫറുകള്‍ എന്നിവയും ഉപഭോക്താക്കള്‍ ലഭ്യമാണ്. ലാപ്ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും 6000 രൂപ വരെ അധിക സ്റ്റുഡന്റ് ഓഫറുകളും നല്‍കിയിട്ടുണ്ട്. എച്ച്പി, അസ്യുസ്, ഏസര്‍ മുതലായ ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകള്‍ 9990 രൂപ മുതല്‍ ലഭിക്കും. ഇത് കൂടാതെ, 45,990 രൂപ മുതല്‍ തുടങ്ങുന്ന, കാര്യക്ഷമമായ പ്രോസസറുകളും ഗ്രാഫിക്സ് കാര്‍ഡുകളുമുള്ള ലാപ്ടോപ്പുകളും ഓഫറിന്റെ ഭാഗമാണ്. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള എല്‍ടിഇ ടാബ്ലെറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 9,999 എന്ന പ്രാരംഭ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ട് അവതരിപ്പിച്ചിട്ടുണ്ട്. ബോട്ട്, സോണി, ബോള്‍ട്ട് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ നോയ്സ് ക്യാന്‍സലിംഗ് ഹെഡ്ഫോണുകള്‍ 1,499 രൂപ മുതലും ബൗള്‍ട്ട് ക്രൗണ്‍, ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 പ്രോ, നോയ്സ് ഐക്കണ്‍ 2, ഫയര്‍ ബോള്‍ട്ട് ഡ്രീം എന്നി സ്മാര്‍ട്ട് വാച്ചുകള്‍ 1299 രൂപ മുതലും ഫ്‌ലിപ്കാര്‍ട്ട് ബാക്ക് ടു കാമ്പസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം

പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ വാട്‌സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതാ ഇക്കുറി വാട്‌സ്ആപ്പ് വീഡിയോ കോളില്‍ ആണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോളുകള്‍ ക്വാളിറ്റി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.വാട്സ്ആപ്പിനെ ഏറ്റവും മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുത്തന്‍ അപ്ഡേറ്റുകള്‍ കൊണ്ടുവരിക. ഇതോടെ വാട്സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റം എന്ന് വാട്സ്ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനവും ഉടന്‍ വരും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്ന ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറായി മാറിയേക്കാം.  

Other News in this category

  • ജീവനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിൽ പൊരുതിനിന്നത് ഒന്നരമാസത്തോളം.. നൊമ്പരപ്പൂവായ് ഒടുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഹെൽന മരിയ യാത്രയായി! കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി പെൺകുട്ടിയുടെ അന്ത്യം കാർഡിഫ് ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ
  • ഇനി സമ്മർ നാളുകൾ… യുകെയിൽ താപനില 26 ഡിഗ്രിവരെ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ്! അമിതതാപം ജീവഹാനിവരെ വരുത്തിയേക്കാം! മുൻകരുതലെടുക്കണം, വലിയൊരു തമാശ കേട്ടതുപോലെ കോമഡിയാക്കി യുകെയിലെ ഇന്ത്യക്കാർ!
  • യുകെ മലയാളികളെ വേദനയിലാഴ്ത്തി വീണ്ടുമൊരു മലയാളി നഴ്‌സിന്റെ ആകസ്‌മിക വിയോഗം! പീറ്റർബറോയിലെ സുഭാഷ് മാത്യുവിനു ജീവൻ നഷ്ടമായത് ഉറക്കത്തിനിടെ! അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുഭാഷ്, പീറ്റര്‍ബറോ മലയാളികൾക്കിടയിൽ സുപരിചിതൻ
  • വാഹനത്തിൽ നിന്ന് ‘എല്ലൂരാൻ’ കഴിയാതെ യുകെ മലയാളികളടക്കം പാടുപെടുന്നു! ലണ്ടനും നോട്ടിംഹാമും അടക്കമുള്ള സെന്ററുകളിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് അഞ്ചുമാസമായി ഉയർന്നു! കാത്തിരിപ്പ് കൂട്ടിയത് കോവിഡ്, ലിസ്‌റ്റ് നികത്താൻ കഴിയാതെ അധികൃതർ
  • ‘ബലി പെരുന്നാൾ’ ദിനം ഓസ്‌ട്രേലിയൻ മലയാളികളിൽ നോവുള്ള ഓർമ്മയായി ഷാനിയും മലബാർ തട്ടുകടയും! കോഴിക്കോടൻ വിഭവങ്ങളിലൂടെ മനംകവർന്നു! വിടപറഞ്ഞത് കൂട്ടുകാരി മർവയ്‌ക്കൊപ്പം; അപൂർവ്വ അപകടത്തിൽ കടലിൽ വീണുമരിച്ച മലയാളി വനിതകളുടെ അന്ത്യവിശ്രമവും ഓസ്‌ട്രേലിയയിൽ
  • എസ്സെക്‌സിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ കുടുംബത്തോടൊപ്പം ആശ്വസിച്ച് യുകെ മലയാളികളും; വഴിയൊരുക്കി സോഷ്യൽ മീഡിയ പോസ്റ്റുകൾ, അത്യാവശ്യഘട്ടത്തിൽ പരസ്പരം സഹായിക്കുന്ന യുകെയിലെ മലയാളി കൂട്ടായ്‌മയുടെ മറ്റൊരു ഉദാഹരണം
  • യുകെയിൽ അതിസാരം പടർത്തുന്ന വില്ലനെ കണ്ടെത്തി.. ഇ.കോളി അണുബാധയുള്ളത് സൂപ്പർ മാർക്കറ്റിലെ സാൻഡ്‌വിച്ചുകളിൽ! നിരവധി പ്രീ-പാക്ക്ഡ് സാൻഡ്‌വിച്ചുകളും സലാഡുകളും പിൻവലിച്ചു! ബാധിച്ച ഐറ്റംസും രോഗം പിടിപെട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയുക
  • കുവൈറ്റ് അഗ്‌നി ദുരന്തത്തിൽ നടുങ്ങി പ്രവാസിലോകം! മരിച്ച മലയാളികളുടെ എണ്ണം 14 ആയി! ആകെ അമ്പതോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു! പരുക്കേറ്റവരിൽ പലരും ഗുരുതരനിലയിൽ! മലയാളികളുടേത് അടക്കം മരണസംഖ്യ ഇനിയുമുയരും; കൂട്ടക്കുരുതിയറിഞ്ഞ് ചങ്കുപൊട്ടി നാട്ടിലെ ഉറ്റവർ
  • യുകെയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ജോലി പോയത് 80,000 പേര്‍ക്ക്, പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കി വേതന വര്‍ധനവ്
  • ജൂനിയർമാർക്കു പിന്നാലെ സീനിയർ ഡോക്ടർമാരും സമരത്തിലേക്ക്.. നോർത്തേൺ അയർലൻഡിൽ ഈമാസം അവസാനം സമരം പ്രഖ്യാപിച്ച് ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ; എൻഎച്ച്എസ് സേവനങ്ങളും ഡോക്ടർമാരെ കാണലും കാര്യമായി തടസ്സപ്പെടും
  • Most Read

    British Pathram Recommends