18
MAR 2021
THURSDAY
1 GBP =105.86 INR
1 USD =83.62 INR
1 EUR =89.53 INR
breaking news : എബ്രഹാം ഫിലിപ്പ്, സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു >>> സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ് >>> വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ >>> വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം >>> ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി >>>
Home >> NEWS
യുകെയിൽ അതിസാരം പടർത്തുന്ന വില്ലനെ കണ്ടെത്തി.. ഇ.കോളി അണുബാധയുള്ളത് സൂപ്പർ മാർക്കറ്റിലെ സാൻഡ്‌വിച്ചുകളിൽ! നിരവധി പ്രീ-പാക്ക്ഡ് സാൻഡ്‌വിച്ചുകളും സലാഡുകളും പിൻവലിച്ചു! ബാധിച്ച ഐറ്റംസും രോഗം പിടിപെട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയുക

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-06-15

ഏതാനും ആഴ്‌ചകളായി യുകെയിലെ ആരോഗ്യ വിദഗ്ദ്ധരും ഫുഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റിയും അന്വേഷിച്ചുനടന്ന പകർച്ചവ്യാധി വില്ലനെ ഒടുവിൽ കണ്ടെത്തി. ഇ.കോളി  അണുബാധയിലൂടെ അതിസാരം പടർത്തിയത് പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ വിറ്റിരുന്ന വിവിധതരം സാൻഡ്‌വിച്ചുകളും അനുബന്ധ ഭക്ഷ്യവസ്തുക്കളും ആണെന്നാണ് കണ്ടെത്തൽ.

ഇതേതുടർന്ന്  പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ വിറ്റുവരുന്ന  കുറഞ്ഞത് 56 തരം പ്രീ-പാക്ക്ഡ് സാൻഡ്‌വിച്ചുകൾ, റാപ്പുകൾ, സലാഡുകൾ എന്നിവ ഭക്ഷ്യനിർമ്മാതാക്കൾ തിരിച്ചുവിളിച്ചു.

ഈ ഉൽപ്പന്നങ്ങളിൽ എല്ലാത്തിലും ഇ.കോളി ബാക്ടീരിയയെ കണ്ടെത്തിയിട്ടില്ലെങ്കിലും മുൻകരുതലെന്ന നിലയിലാണ് ഇവ തിരിച്ചുവിളിക്കുന്നത്. 

ഈ വിധത്തിൽ ഇ.കോളി ബാധിച്ചവ സാലഡ് ഇലകൾ അടങ്ങിയ ഭക്ഷ്യ ഇനങ്ങളാണെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ആൽഡി, അസ്ഡ, കോ-ഓപ്പ്, മോറിസൺസ് എന്നിവ ഉൾപ്പെട്ട സൂപ്പർ മാർക്കറ്റുകളിലൂടെ വിറ്റുവരുന്ന ഏറെ ജനപ്രിയമുള്ള  സാൻഡ്‌വിച്ചുകളാണ് പിൻവലിച്ചിട്ടുള്ളത്.

നിലവിൽ യുകെയിലുടനീളം ഏകദേശം 211 പേർക്ക് ഇ.കോളി ബാധിച്ചതായി റിപ്പോർട്ടുചെയ്യുന്നു. കഴിഞ്ഞ ആഴ്ച ഇത് 113 ആയിരുന്നു. 67 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും  യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.

സംശയാസ്‌പദ സാൻഡ്‌വിച്ചുകൾ ഉൾപ്പെട്ട ഭക്ഷ്യോത്പന്നങ്ങളുടെ വിതരണക്കാരിൽ ഒരാളായ ഗ്രീൻകോർ ഗ്രൂപ്പ് ഇതുവരെ 45 വ്യത്യസ്ത ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു.

ആൽഡി ചിക്കൻ ഫാജിറ്റ ട്രിപ്പിൾ റാപ്പ്, ആമസോൺ ബിഎൽടി സാൻഡ്‌വിച്ച്, അസ്ഡ സ്മോക്കി ബീൻസ്, ചെഡ്ഡാർ ചീസ് റാപ്പ്, അസ്ഡ ചിക്കൻ സാലഡ് സാൻഡ്‌വിച്ച്, ബൂട്ട്സ് ചിക്കൻ സാലഡ് സാൻഡ്‌വിച്ച്, ആമസോൺ കൊഞ്ച് ലേയേർഡ് സാലഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മറ്റൊരു പ്രമുഖ ഭക്ഷ്യോത്പന്ന നിർമ്മാതാവായ സാംവർത്ത് ബ്രദേഴ്‌സ് മാൻ്റൺ വുഡ് 11 ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു.

ടെസ്‌കോ ചിക്കൻ സാലഡ് സാൻഡ്‌വിച്ച്, ടെസ്‌കോ ട്യൂണ ക്രഞ്ച് സബ്, ടെസ്‌കോ സ്‌പൈസി ബീൻ റാപ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

“ഇതൊരു സങ്കീർണ്ണമായ അന്വേഷണമാണ്, സാൻഡ്‌വിച്ചുകളിലും റാപ്പുകളിലും ഉപയോഗിച്ച ഇല ഉൽപ്പന്നങ്ങളാണ് പ്രശ്‌നക്കാർ എന്നാണ് ഇതുവരെയുള്ള നിരീക്ഷണം വ്യക്തമാക്കുന്നത്." ഫുഡ് സ്റ്റാൻഡേർഡ് ഏജൻസിയിലെ അന്വേഷണ തലവൻ ഡാരൻ വിറ്റ്ബി പറഞ്ഞു.

ചീരയും മറ്റ് പച്ചക്കറികളും വളർത്താൻ ഉപയോഗിക്കുന്ന വെള്ളത്തിലോ മണ്ണിലോ ഇ.കോളി ബാധിച്ചിട്ടുണ്ടെങ്കിൽ  അവ പച്ചക്കറികളെ അണുബാധയുള്ളതാക്കും. 

ഇ.കോളി പരത്തുന്ന അതിസാര രോഗലക്ഷണങ്ങളും ചികിത്സയും 

മനുഷ്യൻ്റെയും മൃഗങ്ങളുടേയും കുടലുകളിൽ സാധാരണയായി വസിക്കുന്ന വൈവിധ്യമാർന്ന ബാക്ടീരിയ ഗ്രൂപ്പാണ് ഇ.കോളി.

ഇവയിൽ ചില ബാക്ടീരിയ തരങ്ങൾ നിരുപദ്രവകരമാണ്, എന്നാൽ മറ്റുള്ളവ ആളുകളെ ഗുരുതരമായി ബാധിച്ച് രോഗികളാക്കിയേക്കാം.
ഇപ്പോഴത്തെ പകർച്ചവ്യാധിക്ക് കാരണമായത്  E.coli STEC O145 എന്ന് വിളിക്കപ്പെടുന്ന അണുബാധയാണെന്ന്  പരിശോധനകൾ തെളിയിച്ചിട്ടുണ്ട്.

രക്തം കലർന്ന വയറിളക്കം, വയറുവേദന, പനി, ഛർദ്ദി എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടാം. രോഗലക്ഷണങ്ങൾ പ്രകടമാകാൻ സാധാരണയായി കുറച്ച് ദിവസമെടുക്കും.

ഈ അതിസാരം പിടിപെട്ടാൽ മിക്ക ആളുകളും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്നു. എന്നാൽ ചിലരിൽ പ്രത്യേകിച്ച്  കൊച്ചുകുട്ടികൾ, വയോധികർ അല്ലെങ്കിൽ ആരോഗ്യപരമായ പ്രശ്നങ്ങളുള്ള ആളുകളിൽ ഇത് വളരെ അസ്വാസ്ഥ്യമുണ്ടാക്കാം, ഗുരുതരമായേക്കാം.

ഇ.കോളി അണുബാധയ്ക്ക് പ്രത്യേക ചികിത്സയില്ല. രോഗബാധിതരായ ആളുകളെ സാധാരണയായി വീട്ടിൽ തന്നെ പരിചരിക്കാം, മിക്കവരും വൈദ്യചികിത്സ കൂടാതെ സുഖം പ്രാപിക്കും.

വയറിളക്കവും ഛർദ്ദിയും നിർജ്ജലീകരണത്തിന് കാരണമാകും എന്നതിനാൽ ധാരാളം വെള്ളം രോഗം ബാധിച്ചവർ കുടിക്കേണ്ടത് പ്രധാനമാണ്. പഴച്ചാറുകളും സൂപ്പും മറ്റുമായും ശരീരത്തിലെ ജലാംശം നിലനിർത്താം.

ഇ-കോളി ബാധ വളരെക്കുറച്ച് ആളുകളിൽ വൃക്കകളെ തകരാറിലാക്കുന്ന ഹീമോലിറ്റിക് യുറേമിക് സിൻഡ്രോം (HUS) ഉൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകളും  വരുത്തിയേക്കാം.

രോഗബാധിതർക്ക്  ആശങ്കയുണ്ടെങ്കിൽ വൈദ്യസഹായം തേടണം.

ഇ കോളിയുടെ വ്യാപനം കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ: 

ചെറുചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക.

ഉപയോഗിക്കും മുമ്പ് പഴങ്ങളും പച്ചക്കറികളും കഴുകുക, 

നിർദ്ദേശിച്ച താപനിലയിൽ ഭക്ഷണം പാകം ചെയ്യുക.

നിങ്ങൾക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ, മറ്റുള്ളവർക്കായി ഭക്ഷണം തയ്യാറാക്കരുത്. 

ആശുപത്രികളിലോ കെയർ ഹോമുകളിലോ രോഗികളെ സന്ദർശിക്കുന്നത് ഒഴിവാക്കുക.

രോഗലക്ഷണങ്ങൾ ഇല്ലാതായി 48 മണിക്കൂർ വരെ രോഗബാധിതരായിരുന്നവർ ജോലി സ്ഥലത്തേക്കോ  സ്കൂളിലോ നഴ്സറിയിലേക്കോ പോകരുത്.

 

More Latest News

എബ്രഹാം ഫിലിപ്പ്, സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂയോര്‍ക്ക് :ലോങ്ങ് ഐലന്‍ഡിലെ മുന്‍നിര സി.പി.എ ആയ എബ്രഹാം ഫിലിപ്പ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ സെന്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് എബ്രഹാം ഫിലിപ്പിനെ എന്‍ഡോഴ്‌സ് ചെയ്തിരിക്കുന്നത്. ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എബ്രഹാം ഫിലിപ്പ്. ഫോമായുടെ ആരംഭകാലമായ 2008 മുതല്‍ 2018 വരെ പത്തു വര്‍ഷക്കാലം ഫോമായുടെ ഓഡിറ്റര്‍ ആയി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 'വളരെ വിശ്വസ്തതയോടും അര്‍പ്പണ മനോഭാവത്തോടെയും ഏറ്റെടുക്കുന്ന പ്രവര്‍ത്തികളെല്ലാം സമയബന്ധിതമായി ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്ന വ്യക്തിയാണ് ശ്രീ. എബ്രഹാം  ഫിലിപ്പ്.  കേരളാ സെന്ററിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി അദ്ദേഹം ദീര്‍ഘകാലമായി സേവനം ചെയ്യുന്നു. അതോടൊപ്പം വര്‍ഷങ്ങളായി കേരളാ സെന്ററിന്റെ അക്കൗണ്ടുകള്‍ മുഴുവന്‍ കൈകാര്യം ചെയ്യുകയും യഥാ സമയം ഓഡിറ്റ് ചെയ്ത് ഐ.ആര്‍.എസ്-നു സമര്‍പ്പിക്കുകയും ചെയ്യുന്ന വ്യക്തികൂടിയാണ് എബ്രഹാം. അക്കൗണ്ട് സംബന്ധമായ പ്രസ്തുത സേവനങ്ങളെല്ലാം സൗജന്യമായാണ് അദ്ദേഹം ചെയ്യുന്നത് എന്നതാണ് പ്രത്യേകത. സേവന മനസ്ഥിതിയുള്ള ശ്രീ ഫിലിപ്പ് ഫോമായ്ക്ക് നല്ല ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതിനാലാണ് കേരളാ സെന്റര്‍ അദ്ദേഹത്തെ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്. വോട്ടവകാശമുള്ള എല്ലാ ഫോമാ അംഗങ്ങളും കക്ഷിഭേദമെന്യേ  എബ്രഹാം ഫിലിപ്പിന് വോട്ട് ചെയ്ത് അദ്ദേഹത്തെ നാഷണല്‍ കമ്മറ്റി അംഗമാക്കി ഫോമായ്ക്ക് ഒരു മുതല്‍ക്കൂട്ടാക്കണം എന്ന്  അഭ്യര്‍ത്ഥിക്കുന്നു'  കേരളാ സെന്റര്‍  പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍ ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു. ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ ദീര്‍ഘ കാല സജീവ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കയ്യഴിഞ്ഞു സഹായിക്കുന്ന വ്യക്തിയുമാണ് എബ്രഹാം ഫിലിപ്പ്. ഫോമായിലൂടെയും മറ്റ് പല സംഘടനകളിലൂടെയും അദ്ദേഹം നേരിട്ടും ജന്മനാട്ടില്‍ ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിവരുന്നു. ഫോമായില്‍ ലഭിക്കുന്ന സാമ്പത്തിക ഫണ്ടുകള്‍ യഥാവിധി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനും അനുയോജ്യമായ വിധം ഉപയോഗിച്ച് ഫണ്ടുകളുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനും എബ്രഹാം ഫിലിപ്പിന്റെ സേവനം ഫോമായ്ക്ക് അനിവാര്യമാണ്. ഫോമാ ഏതു പ്രോജെക്ടുകള്‍  മുന്‍പോട്ടു കൊണ്ടുവന്നാലും അതിന്റെ ആവശ്യകത ശരിയാംവിധം വിശകലനം ചെയ്ത്  അതിന്റെ ഗുണഗണങ്ങള്‍ ഉപഭോക്താവിന് ഉചിതമായി ലഭിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനും നടപ്പിലാക്കുന്നതിനും  എബ്രഹാമിനെപ്പോലെ വിദഗ്ധരുടെ സേവനം ഫോമായ്ക്ക്  അത്യാവശ്യമാണ്. അതിനാല്‍ ഫോമായുടെ നല്ല ഭാവിയെ മുന്‍ നിര്‍ത്തി എബ്രഹാം ഫിലിപ്പിനെ ഫോമാ നാഷണല്‍ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു  

സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്

കായികതാരങ്ങളായ സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെയും വന്നിരുന്നു. പക്ഷെ ഇതിനോടൊന്നും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ കാര്യത്തില്‍ പ്രതികരിണവുമായി എത്തിയിരിക്കുകയാണ് സാനിയയുടെ പിതാവ്. സാനിയ മിര്‍സ ഇന്ത്യന്‍ ടെന്നീസിലെ ഇതിഹാസമാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച പേസറാണ് മുഹമ്മദ് ഷമി. സാനിയയുടെ പിതാവ് പറയുന്നത് വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സാനിയയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വര്‍ഷം ആദ്യം വിവാഹമോചനം നേടിയിരുന്നു, ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞാണ് താമസം. എന്നാല്‍ ഇരുവരും തമ്മില്‍ വിവാഹം കഴിക്കുമെന്ന വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു. ഇതെല്ലാം അസംബന്ധമാണ്. അവള്‍ അവനെ കണ്ടിട്ടുപോലുമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു. അടുത്തിടെ സാനിയ ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ടിരുന്നു. താനിപ്പോള്‍ പരിവര്‍ത്തനത്തിന്റെ പാതയിലേക്കുള്ള തയ്യാറെടുപ്പിലാണ്. നല്ല മനുഷ്യനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ എക്സില്‍ കുറിച്ചു. എന്തെങ്കിലും തെറ്റുകളും പോരായ്മകളും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ അതിന് താന്‍ ക്ഷമ ചോദിക്കുന്നു. തന്റെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നും അനുഗ്രഹീതമായ പാതയില്‍ തന്നെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താന്‍ ഭാഗ്യം ചെയ്തവളാണ്. എല്ലാവരോടും അങങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. തന്റെ ഈ യാത്ര തുടരുമ്പോള്‍ ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും തന്നെ ഉള്‍പ്പെടുത്തക. നല്ലൊരു മനുഷ്യനായി താന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സാനിയ എക്സില്‍ കുറിച്ചു.  

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ

വിദ്യാര്‍ത്ഥികള്‍ക്കായി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍ ജൂണ്‍ 21 മുതല്‍ 27 വരെ. കാംപയിനില്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഗെയിമിംഗ് കണ്‍സോളുകള്‍, ഹെഡ്ഫോണുകള്‍ എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും. കൂടാതെ പഴയ ലാപ്ടോപ്പുകള്‍ക്കുള്ള ആകര്‍ഷകമായ എക്സ്ചേഞ്ച് ഡീലുകള്‍, സൂപ്പര്‍കോയിനുകള്‍, നോ-കോസ്റ്റ് ഇഎംഐ, ക്യാഷ് ഓണ്‍ ഡെലിവറി, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകളില്‍ ഓഫറുകള്‍ എന്നിവയും ഉപഭോക്താക്കള്‍ ലഭ്യമാണ്. ലാപ്ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും 6000 രൂപ വരെ അധിക സ്റ്റുഡന്റ് ഓഫറുകളും നല്‍കിയിട്ടുണ്ട്. എച്ച്പി, അസ്യുസ്, ഏസര്‍ മുതലായ ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകള്‍ 9990 രൂപ മുതല്‍ ലഭിക്കും. ഇത് കൂടാതെ, 45,990 രൂപ മുതല്‍ തുടങ്ങുന്ന, കാര്യക്ഷമമായ പ്രോസസറുകളും ഗ്രാഫിക്സ് കാര്‍ഡുകളുമുള്ള ലാപ്ടോപ്പുകളും ഓഫറിന്റെ ഭാഗമാണ്. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള എല്‍ടിഇ ടാബ്ലെറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 9,999 എന്ന പ്രാരംഭ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ട് അവതരിപ്പിച്ചിട്ടുണ്ട്. ബോട്ട്, സോണി, ബോള്‍ട്ട് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ നോയ്സ് ക്യാന്‍സലിംഗ് ഹെഡ്ഫോണുകള്‍ 1,499 രൂപ മുതലും ബൗള്‍ട്ട് ക്രൗണ്‍, ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 പ്രോ, നോയ്സ് ഐക്കണ്‍ 2, ഫയര്‍ ബോള്‍ട്ട് ഡ്രീം എന്നി സ്മാര്‍ട്ട് വാച്ചുകള്‍ 1299 രൂപ മുതലും ഫ്‌ലിപ്കാര്‍ട്ട് ബാക്ക് ടു കാമ്പസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

വാട്‌സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്‍പം സുന്ദരമാക്കാം

പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ വാട്‌സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതാ ഇക്കുറി വാട്‌സ്ആപ്പ് വീഡിയോ കോളില്‍ ആണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോളുകള്‍ ക്വാളിറ്റി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.വാട്സ്ആപ്പിനെ ഏറ്റവും മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുത്തന്‍ അപ്ഡേറ്റുകള്‍ കൊണ്ടുവരിക. ഇതോടെ വാട്സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റം എന്ന് വാട്സ്ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനവും ഉടന്‍ വരും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്ന ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറായി മാറിയേക്കാം.  

ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്‌തേഷ്യ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി

ഉത്തര്‍പ്രദേശില്‍ യുവാവിനോട് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കൊടും ക്രൂരത. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുര്‍ ഗ്രാമത്തിലെ മുജാഹിദ് എന്ന യുവാവിനോടാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ക്രൂരത ചെയ്തത്. യുവാവിനെ പ്രാദേശിക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് അനസ്തീസിയ നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഓംപ്രകാശെന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു മുസാഫര്‍നഗറിലെ മന്‍സൂര്‍പൂരിലെ ബെഗ്രജ്പൂര്‍ മെഡിക്കല്‍ കോളേജിലാണ് അതിവിചിത്രമായ സംഭവം നടന്നത് . ഇക്കഴിഞ്ഞ ജൂണ്‍ 3 നു ഓംപ്രകാശ് തനിക്ക് ആരോഗ്യപ്രശ്‌നം ഉണ്ടെന്നും പരിശോധന വേണമെന്നും പറഞ്ഞ് മുജാഹിദിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്ന് പറയുന്നു. പിന്നീട് ഡോക്ടര്‍മാരുമായുള്ള ഓംപ്രകാശിന്റെ ഒത്തുകളിയുടെ ഫലമായി മുജാഹിദിനെ അനസ്തീസിയ നല്‍കി മയക്കി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു എന്നാണ് ആരോപണം. 'ഓംപ്രകാശാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പിറ്റേന്ന് രാവിലെ എനിക്ക് ഒരു ഓപ്പറേഷന്‍ നടത്തി. ബോധം വന്നപ്പോള്‍, ആണ്‍കുട്ടിയില്‍ നിന്ന് പെണ്‍കുട്ടിയായി മാറിയിരുന്നു എന്നാണു മുജാഹിദ് പറയുന്നത് തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഓംപ്രകാശ് ഇങ്ങനെ ചെയ്തത് എന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ഓംപ്രകാശ് ഭീഷണിപ്പെടുത്തുന്നുണ്ട് എന്നും മുജാഹിദ് പറയുന്നു . ഇനിയുള്ളകാലം തനിക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ആരും തന്നെ അംഗീകരിക്കില്ലെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തി എന്നും മുജാഹിദ് പരാതിയില്‍ പറയുന്നു 'ഞാന്‍ നിന്നെ പുരുഷനില്‍ നിന്ന് സ്ത്രീയാക്കി, ഇനി എനിക്കൊപ്പം ജീവിക്കണം. നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കി അത് വിറ്റ് ലക്‌നൗവിലേക്ക് പോകും' എന്നിങ്ങനെയായിരുന്നു ഭീഷണിയെന്നും മുജാഹിദ് പോലീസിനോട് പറഞ്ഞു സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുജാഹിദിന്റെ കുടുംബവും നാട്ടുകാരും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ആശുപത്രി ജീവനക്കാരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന്മുസാഫര്‍നഗര്‍ പൊലീസ് ഓഫീസര്‍ രമാശിഷ് യാദവ് പറഞ്ഞു.

Other News in this category

  • ഇനി സമ്മർ നാളുകൾ… യുകെയിൽ താപനില 26 ഡിഗ്രിവരെ ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ്! അമിതതാപം ജീവഹാനിവരെ വരുത്തിയേക്കാം! മുൻകരുതലെടുക്കണം, വലിയൊരു തമാശ കേട്ടതുപോലെ കോമഡിയാക്കി യുകെയിലെ ഇന്ത്യക്കാർ!
  • യുകെ മലയാളികളെ വേദനയിലാഴ്ത്തി വീണ്ടുമൊരു മലയാളി നഴ്‌സിന്റെ ആകസ്‌മിക വിയോഗം! പീറ്റർബറോയിലെ സുഭാഷ് മാത്യുവിനു ജീവൻ നഷ്ടമായത് ഉറക്കത്തിനിടെ! അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുഭാഷ്, പീറ്റര്‍ബറോ മലയാളികൾക്കിടയിൽ സുപരിചിതൻ
  • വാഹനത്തിൽ നിന്ന് ‘എല്ലൂരാൻ’ കഴിയാതെ യുകെ മലയാളികളടക്കം പാടുപെടുന്നു! ലണ്ടനും നോട്ടിംഹാമും അടക്കമുള്ള സെന്ററുകളിൽ ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് അഞ്ചുമാസമായി ഉയർന്നു! കാത്തിരിപ്പ് കൂട്ടിയത് കോവിഡ്, ലിസ്‌റ്റ് നികത്താൻ കഴിയാതെ അധികൃതർ
  • ‘ബലി പെരുന്നാൾ’ ദിനം ഓസ്‌ട്രേലിയൻ മലയാളികളിൽ നോവുള്ള ഓർമ്മയായി ഷാനിയും മലബാർ തട്ടുകടയും! കോഴിക്കോടൻ വിഭവങ്ങളിലൂടെ മനംകവർന്നു! വിടപറഞ്ഞത് കൂട്ടുകാരി മർവയ്‌ക്കൊപ്പം; അപൂർവ്വ അപകടത്തിൽ കടലിൽ വീണുമരിച്ച മലയാളി വനിതകളുടെ അന്ത്യവിശ്രമവും ഓസ്‌ട്രേലിയയിൽ
  • എസ്സെക്‌സിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ കുടുംബത്തോടൊപ്പം ആശ്വസിച്ച് യുകെ മലയാളികളും; വഴിയൊരുക്കി സോഷ്യൽ മീഡിയ പോസ്റ്റുകൾ, അത്യാവശ്യഘട്ടത്തിൽ പരസ്പരം സഹായിക്കുന്ന യുകെയിലെ മലയാളി കൂട്ടായ്‌മയുടെ മറ്റൊരു ഉദാഹരണം
  • കേരളം കേഴുന്നു… കുവൈറ്റ് ദുരന്തത്തിൽ ജീവൻ വെടിഞ്ഞ 31 പേരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; 23 മലയാളികളും 8 അയൽ സംസ്ഥാനക്കാരും; മരിച്ച മലയാളികളുടെ എണ്ണം 26 ആയുയർന്നു? എരിഞ്ഞടങ്ങിയത് കുടുംബങ്ങളുടെ നെടുംതൂണുകൾ; ലോക കേരള സഭാ സമ്മേളനം മാറ്റിവയ്ക്കില്ല
  • കുവൈറ്റ് അഗ്‌നി ദുരന്തത്തിൽ നടുങ്ങി പ്രവാസിലോകം! മരിച്ച മലയാളികളുടെ എണ്ണം 14 ആയി! ആകെ അമ്പതോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു! പരുക്കേറ്റവരിൽ പലരും ഗുരുതരനിലയിൽ! മലയാളികളുടേത് അടക്കം മരണസംഖ്യ ഇനിയുമുയരും; കൂട്ടക്കുരുതിയറിഞ്ഞ് ചങ്കുപൊട്ടി നാട്ടിലെ ഉറ്റവർ
  • യുകെയിലെ തൊഴിലില്ലായ്മ നിരക്ക് രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ജോലി പോയത് 80,000 പേര്‍ക്ക്, പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കി വേതന വര്‍ധനവ്
  • ജൂനിയർമാർക്കു പിന്നാലെ സീനിയർ ഡോക്ടർമാരും സമരത്തിലേക്ക്.. നോർത്തേൺ അയർലൻഡിൽ ഈമാസം അവസാനം സമരം പ്രഖ്യാപിച്ച് ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷൻ; എൻഎച്ച്എസ് സേവനങ്ങളും ഡോക്ടർമാരെ കാണലും കാര്യമായി തടസ്സപ്പെടും
  • സൈബർ ആക്രമണം: മെഡിക്കൽ വിദ്യാർത്ഥികളെ അടിയന്തര ഡ്യൂട്ടിക്കു വിളിച്ച് ലണ്ടനിലെ ആശുപത്രികൾ! ഓൺലൈൻ സർവ്വീസുകൾ തുടങ്ങാൻ ആഴ്‌ചകൾ വേണ്ടിവരും; പാത്തോളജി ഫലങ്ങൾ ഒഴിവാക്കി ചികിത്സ; രോഗികളോട് അപ്പോയിന്റ്മെന്റ് മുടക്കേണ്ടെന്നും എൻഎച്ച്എസ്
  • Most Read

    British Pathram Recommends