Home >>
ASSOCIATION
പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിച്ച മലയാളം കോമഡി ഡ്രാമ ഷോര്‍ട്ട് ഫിലിം 'യുകെ മല്ലു ഫ്രസ്ട്രേറ്റഡ്' പുറത്തിറങ്ങി, ഒരു ശരാശരി യുകെ മലയാളിയുടെ ജീവിതം ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു
Story Dated: 2024-06-15
![](https://britishpathram.com/malayalamNews/97055-uni.jpg)
യുട്യൂബില്‍ വന്‍വിജയമായി മാറിയ 'ദി നൈറ്റ്' ന് ശേഷം യുകെയിലെ സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറില്‍ ജിഷ്ണു വെട്ടിയാര്‍ കഥയും തിരക്കഥയും എഴുതി പ്രശാന്ത് നായര്‍ പാട്ടത്തില്‍ സംവിധാനം ചെയ്ത് പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിച്ച മലയാളം കോമഡി ഡ്രാമ ഷോര്‍ട്ട് ഫിലിം 'യുകെ മല്ലു ഫ്രസ്ട്രേറ്റഡ്' പുറത്തിറങ്ങി.
ഒരു ശരാശരി യുകെ മലയാളിയുടെ ജീവിതം ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്ന ഈ ഹൃസ്വചിത്രത്തിന്റെ നിര്‍മ്മാണം രഞ്ജിത്ത് വിജയരാഘവന് നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ കിഷോര്‍ ശങ്കര്‍, പശ്ചാത്തലസംഗീതം ഋതു രാജ്, എഡിറ്റിങ് ശ്യാം കൈപ്പിള്ളി, മേക്കപ്പ് ചിപ്പി മോഹന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷൈന്‍ അഗസ്റ്റിന്, മാത്തുകുട്ടി ജോണ്‍, അനുരാജ് പെരുമ്പിള്ളി.
യുട്യൂബ് ലിങ്ക് : https://youtu.be/sD8YpzmxOqk
More Latest News
സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
![](https://britishpathram.com/malayalamNews/thumb/97211-uni.jpg)
കായികതാരങ്ങളായ സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ നേരത്തെയും വന്നിരുന്നു. പക്ഷെ ഇതിനോടൊന്നും താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ കാര്യത്തില്‍ പ്രതികരിണവുമായി എത്തിയിരിക്കുകയാണ് സാനിയയുടെ പിതാവ്.
സാനിയ മിര്‍സ ഇന്ത്യന്‍ ടെന്നീസിലെ ഇതിഹാസമാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച പേസറാണ് മുഹമ്മദ് ഷമി. സാനിയയുടെ പിതാവ് പറയുന്നത് വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സാനിയയും പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വര്‍ഷം ആദ്യം വിവാഹമോചനം നേടിയിരുന്നു, ഷമിയും ഭാര്യ ഹസിന് ജഹാനും വേര്‍പിരിഞ്ഞാണ് താമസം. എന്നാല്‍ ഇരുവരും തമ്മില്‍ വിവാഹം കഴിക്കുമെന്ന വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു. ഇതെല്ലാം അസംബന്ധമാണ്. അവള് അവനെ കണ്ടിട്ടുപോലുമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു.
അടുത്തിടെ സാനിയ ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ടിരുന്നു. താനിപ്പോള്‍ പരിവര്‍ത്തനത്തിന്റെ പാതയിലേക്കുള്ള തയ്യാറെടുപ്പിലാണ്. നല്ല മനുഷ്യനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ എക്സില്‍ കുറിച്ചു. എന്തെങ്കിലും തെറ്റുകളും പോരായ്മകളും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ അതിന് താന്‍ ക്ഷമ ചോദിക്കുന്നു. തന്റെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നും അനുഗ്രഹീതമായ പാതയില്‍ തന്നെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താന്‍ ഭാഗ്യം ചെയ്തവളാണ്. എല്ലാവരോടും അങങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. തന്റെ ഈ യാത്ര തുടരുമ്പോള്‍ ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും തന്നെ ഉള്‍പ്പെടുത്തക. നല്ലൊരു മനുഷ്യനായി താന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സാനിയ എക്സില്‍ കുറിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്, ഇന്ന് മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97210-uni.jpg)
വിദ്യാര്‍ത്ഥികള്‍ക്കായി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന് ജൂണ്‍ 21 മുതല്‍ 27 വരെ. കാംപയിനില്‍, ലാപ്ടോപ്പുകള്, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ഫോണുകള്‍, ടാബ്ലെറ്റുകള്, ഗെയിമിംഗ് കണ്‍സോളുകള്‍, ഹെഡ്ഫോണുകള് എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിക്കും.
കൂടാതെ പഴയ ലാപ്ടോപ്പുകള്‍ക്കുള്ള ആകര്‍ഷകമായ എക്സ്ചേഞ്ച് ഡീലുകള്‍, സൂപ്പര്‍കോയിനുകള്‍, നോ-കോസ്റ്റ് ഇഎംഐ, ക്യാഷ് ഓണ്‍ ഡെലിവറി, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകളില്‍ ഓഫറുകള്‍ എന്നിവയും ഉപഭോക്താക്കള്‍ ലഭ്യമാണ്. ലാപ്ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും 6000 രൂപ വരെ അധിക സ്റ്റുഡന്റ് ഓഫറുകളും നല്‍കിയിട്ടുണ്ട്.
എച്ച്പി, അസ്യുസ്, ഏസര്‍ മുതലായ ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകള് 9990 രൂപ മുതല്‍ ലഭിക്കും. ഇത് കൂടാതെ, 45,990 രൂപ മുതല്‍ തുടങ്ങുന്ന, കാര്യക്ഷമമായ പ്രോസസറുകളും ഗ്രാഫിക്സ് കാര്‍ഡുകളുമുള്ള ലാപ്ടോപ്പുകളും ഓഫറിന്റെ ഭാഗമാണ്. 4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള എല്‍ടിഇ ടാബ്ലെറ്റുകള് വിദ്യാര്‍ത്ഥികള്‍ക്ക് 9,999 എന്ന പ്രാരംഭ വിലയില്‍ ഫ്ലിപ്പ്കാര്‍ട്ട് അവതരിപ്പിച്ചിട്ടുണ്ട്.
ബോട്ട്, സോണി, ബോള്‍ട്ട് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ നോയ്സ് ക്യാന്‍സലിംഗ് ഹെഡ്ഫോണുകള് 1,499 രൂപ മുതലും ബൗള്‍ട്ട് ക്രൗണ്‍, ഫാസ്റ്റ്ട്രാക്ക് റിവോള്‍ട്ട് എഫ്എസ്1 പ്രോ, നോയ്സ് ഐക്കണ്‍ 2, ഫയര്‍ ബോള്‍ട്ട് ഡ്രീം എന്നി സ്മാര്‍ട്ട് വാച്ചുകള്‍ 1299 രൂപ മുതലും ഫ്ലിപ്കാര്‍ട്ട് ബാക്ക് ടു കാമ്പസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)
പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ വാട്സ്ആപ്പ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതാ ഇക്കുറി വാട്സ്ആപ്പ് വീഡിയോ കോളില്‍ ആണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്.
വാട്സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോളുകള്‍ ക്വാളിറ്റി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.വാട്സ്ആപ്പിനെ ഏറ്റവും മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുത്തന്‍ അപ്ഡേറ്റുകള് കൊണ്ടുവരിക. ഇതോടെ വാട്സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാന്‍ കഴിയും.
വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റം എന്ന് വാട്സ്ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനവും ഉടന്‍ വരും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്ന ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറായി മാറിയേക്കാം.
ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്തേഷ്യ നല്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി
![](https://britishpathram.com/malayalamNews/thumb/97208-uni.jpg)
ഉത്തര്‍പ്രദേശില്‍ യുവാവിനോട് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കൊടും ക്രൂരത. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുര്‍ ഗ്രാമത്തിലെ മുജാഹിദ് എന്ന യുവാവിനോടാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ക്രൂരത ചെയ്തത്. യുവാവിനെ പ്രാദേശിക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് അനസ്തീസിയ നല്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഓംപ്രകാശെന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു
മുസാഫര്‍നഗറിലെ മന്‍സൂര്‍പൂരിലെ ബെഗ്രജ്പൂര്‍ മെഡിക്കല്‍ കോളേജിലാണ് അതിവിചിത്രമായ സംഭവം നടന്നത് . ഇക്കഴിഞ്ഞ ജൂണ്‍ 3 നു ഓംപ്രകാശ് തനിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്നും പരിശോധന വേണമെന്നും പറഞ്ഞ് മുജാഹിദിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്ന് പറയുന്നു. പിന്നീട് ഡോക്ടര്‍മാരുമായുള്ള ഓംപ്രകാശിന്റെ ഒത്തുകളിയുടെ ഫലമായി മുജാഹിദിനെ അനസ്തീസിയ നല്കി മയക്കി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു എന്നാണ് ആരോപണം. 'ഓംപ്രകാശാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പിറ്റേന്ന് രാവിലെ എനിക്ക് ഒരു ഓപ്പറേഷന് നടത്തി. ബോധം വന്നപ്പോള്‍, ആണ്കുട്ടിയില് നിന്ന് പെണ്‍കുട്ടിയായി മാറിയിരുന്നു എന്നാണു മുജാഹിദ് പറയുന്നത്
തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഓംപ്രകാശ് ഇങ്ങനെ ചെയ്തത് എന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ഓംപ്രകാശ് ഭീഷണിപ്പെടുത്തുന്നുണ്ട് എന്നും മുജാഹിദ് പറയുന്നു . ഇനിയുള്ളകാലം തനിക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ആരും തന്നെ അംഗീകരിക്കില്ലെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തി എന്നും മുജാഹിദ് പരാതിയില്‍ പറയുന്നു
'ഞാന്‍ നിന്നെ പുരുഷനില്‍ നിന്ന് സ്ത്രീയാക്കി, ഇനി എനിക്കൊപ്പം ജീവിക്കണം. നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കി അത് വിറ്റ് ലക്നൗവിലേക്ക് പോകും' എന്നിങ്ങനെയായിരുന്നു ഭീഷണിയെന്നും മുജാഹിദ് പോലീസിനോട് പറഞ്ഞു
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുജാഹിദിന്റെ കുടുംബവും നാട്ടുകാരും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ആശുപത്രി ജീവനക്കാരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന്മുസാഫര്‍നഗര്‍ പൊലീസ് ഓഫീസര്‍ രമാശിഷ് യാദവ് പറഞ്ഞു.
കാത്തിരുന്ന ഉപ്പും മുളകും സീസണ് മൂന്ന് വരുന്നു, ഇക്കുറി കുട്ടുമാമനും കൂടെ രണ്ട് പുതുമുഖ കുട്ടി താരങ്ങളും
![](https://britishpathram.com/malayalamNews/thumb/97207-uni.jpg)
മറ്റ് പരമ്പരകളില്‍ നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തി പുറത്ത് വന്ന പരമ്പരയാണ് ഉപ്പും മുളകും. പരമ്പര ആദ്യ സീസണ് ഒന്നിന് ശേഷം രണ്ടും വന്നിരുന്നു. എന്നാല്‍ സീസണ് രണ്ടും നിറുത്തലാക്കിയതോടെ ഇനിയുള്ള അടുത്ത സീസണിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ആ കാത്തിരിപ്പ് ഇതാ സഫലമാകുകയാണ്. ഉപ്പും മുളകും സീസണ് മൂന്ന് എത്തുകയാണ്.
സീസണ് രണ്ടിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റിരുന്നു. ഒന്നാം സീസണില്‍ ഉണ്ടായിരുന്ന മുടിയന് പരമ്പരയില്‍ നിന്നും പിന്മാറിയത് ആരാധകര്‍ക്ക് വലിയ വിഷമം ആയിരുന്നു. എന്നിരുന്നാലും ആര്‍പി റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ ആയിരുന്നു സീസണ് രണ്ടും മൂന്നും ഉണ്ടായിരുന്നത്.
തിങ്കളാഴ്ച മുതല്‍ തുടങ്ങുന്ന പരമ്പരയില്‍ രണ്ട് പുതിയ താരങ്ങള്‍ കൂടി ചേരുകയാണ്. സോഷ്യല്‍ മീഡിയ താരങ്ങളായ നന്ദൂട്ടിയും ഇസ്ദാനും ആണ് പരമ്പരയില്‍ എത്തുന്നത്. മാത്രമല്ല സീസണ് ഒന്നിലുണ്ടായിരുന്ന കുട്ടിമാമന് എന്ന കഥാപാത്രം ചെയ്തിരുന്ന ശ്രീകുമാര്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സീസണ് മൂന്നിനുണ്ട്.
അളകനന്ദ എന്നാണ് നന്ദൂട്ടിയുടെ പേര്. ഇസ്ദാനു പ്രായം രണ്ടുവയസ്സും. രണ്ടുപേരും സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങള്‍ ആണ്. ഓഡിഷന് വഴിയാണ് ഇരുവര്‍ക്കും സീരിയല്‍ എന്‍ട്രി ലഭിച്ചത്.
ഒരുപാട് താരങ്ങള്‍ ഒക്കെയായി വലിയൊരു സര്‍പ്രൈസോടെ ഇത്തവണത്തെ മൂന്നാം സീസണ് ആരംഭിക്കും എന്നാണ് ശ്രീകണ്ഠന് നായര്‍ കഴിഞ്ഞദിവസം പറഞ്ഞത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒക്കെ സിനിമ റിലീസ് ആകുമ്പോള്‍ കാത്തിരിക്കുന്ന ആവേശത്തോടെയാണ് ഉപ്പും മുളകും എന്ന പരിപാടിക്ക് വേണ്ടി പലപ്പോഴും ആരാധകര്‍ കാത്തിരിക്കുന്നത് എന്നും ഇപ്പോള്‍ ഉപ്പും മുളകും വീണ്ടും എത്തുമ്പോള്‍ ആ സന്തോഷം ആളുകളില്‍ കാണാന്‍ സാധിക്കുന്നുണ്ട് എന്നും ഒക്കെയാണ് ന്യൂസ് ലൈവിനിടെ ശ്രീകണ്ഠന് നായര്‍ പറഞ്ഞത്.