![](https://britishpathram.com/malayalamNews/97058-uni.jpg)
കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. ഉറ്റവരും ഉടയവരും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത് ആരുടെയും കണ്ണ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു. പല സ്വപ്നങ്ങളും ബാക്കിയാക്കിയാണ് അവര്‍ യാത്രയായത്.
കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസ് വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് യാത്രയായത്. എന്നാല്‍ ബിനോയ്യുടെ സ്വപ്നം നടത്തിക്കൊടുക്കുമെന്ന് വാക്ക് നല്‍കിയിരിക്കുകയാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോട് കേന്ദ്ര മന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കുകയായിരുന്നു.
ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താല്‍ക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നല്‍കാമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്‍കിയത്. ഒരാഴ്ച മുന്‍പാണ് ബിനോയ് കുവൈത്തിലേക്ക് പോയത്.
ഏറെക്കാലമായി വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ബിനോയും കുടുംബവും അടുത്തിടെയാണ് താല്‍ക്കാലിക ഷെഡ് നിര്‍മിച്ച് അങ്ങോട്ടേക്കു മാറിയത്. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം വീട്ടിലെത്തിക്കുന്നതിനു മുന്‍പേ തെക്കന്‍ പാലയൂര്‍ കൊച്ചിപ്പാടത്തെ ബിനോയിയുടെ വീട്ടിലും മന്ത്രി എത്തിയിരുന്നു.
More Latest News
യുകെ നിവാസികളുടെ ഈ ഓണാഘോഷം സൈമയോടൊപ്പം, ഓള്-യുകെ വടംവലി മത്സരവും ഓണം ഫെസ്റ്റും സൗത്ത് ഇന്ത്യന്‍ മലയാളി അസോസിയേഷന് (സൈമ)യില്‍ അടുത്തമാസം 21-ന്
![](https://britishpathram.com/malayalamNews/thumb/97238-uni.jpg)
'ഹോ! വാട്ട് ആന്‍ ഐഡിയ സര്‍ജീ..', ചൂട് കൂടിയാല്‍ ഇതല്ലാതെ പിന്നെ എന്ത് ചെയ്യും? കുളിമുറിയിലെ ഷവര്‍ സ്കൂട്ടറിര്‍ ഘടിപ്പിച്ച് യുവാവിന്റെ ബൈക്ക് യാത്ര
![](https://britishpathram.com/malayalamNews/thumb/97237-uni.jpg)
മരിച്ചെന്ന് കരുതി മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം ശവസംസ്ക്കാരത്തിനായി സെമിത്തേരിയിലേക്ക് പോകവെ ശവപ്പെടയില്‍ നിന്നും അസാധാരണമായ ശബ്ദം, ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
![](https://britishpathram.com/malayalamNews/thumb/97236-uni.jpg)
'എന്റെ അക്കൗണ്ട് എന്റെ കൈയ്യില്‍ ഇല്ലായിരുന്നു, ഓരോന്നും ഞാന്‍ തിരിച്ചുപിടിക്കുന്നതേ ഉള്ളൂ,' മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് കൊണ്ട് ജാസ്മിന് പങ്കിട്ട വീഡിയോ
![](https://britishpathram.com/malayalamNews/thumb/97235-uni.jpg)
എന്റെ ജീവിതം പൂര്‍ണമായും ഞാന്‍ ജീവിയ്ക്കുകയാണ് എന്ന് മഞ്ജു പിള്ള, അവധി ആഘോഷമാക്കിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു പിള്ള
![](https://britishpathram.com/malayalamNews/thumb/97234-uni.jpg)