![](https://britishpathram.com/malayalamNews/97059-uni.jpg)
കുവൈറ്റിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് എബിഎന്‍ ഗ്രൂപ്പ് ചെയര്മാന് ജെ.കെ.മേനോന്. കുവൈറ്റിലുണ്ടായ ദുരന്തത്തില്‍, പൊലിഞ്ഞുപോയ ജീവിതങ്ങളെയോര്‍ത്ത് ഹൃദയം വേദനിക്കുന്നുണ്ട്. നഷ്ടപ്പെട്ടുപോയവരെക്കുറിച്ചോര്ത്ത് ഓരോ കുടുംബത്തിലും തോരാത്ത കണ്ണുനീര്പെയ്ത്താണ്. നമ്മുടെ സഹോദരങ്ങളാണവര്‍. ആ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എബിഎന്‍ ഗ്രൂപ്പ് ചെയര്‍മാനും, നോര്‍ക്ക ഡയറക്ടറുമായ ജെ.കെ. മേനോന് പറഞ്ഞു.
കുവൈറ്റിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നല്കുമെന്നു ലോക കേരള സഭയില്‍ വച്ചാണ് ജെ.കെ.മേനോന് പ്രഖ്യാപിച്ചത്. കൂടാതെ അവരുടെ ആശ്രിതര്‍ക്ക് എബിഎന്‍ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപങ്ങളില്‍ ജോലി നല്‍കുമെന്നും ജെ.കെ. മേനോന് പറഞ്ഞു.
നോര്‍ക്ക റൂട്ട്സ് വഴിയാണ് ധനസഹായം നല്‍കുക. പദ്മശ്രീ അഡ്വ. സി.കെ. മേനോന്റ മകനാണ് ജെ.കെ.മേനോന്. സി.കെ.മേനോന്റ വിയോഗ ശേഷം വിവിധ ബിസിനസ് ഗ്രൂപ്പുകളുടെ ചുമതല ജെ.കെ.മേനോനാണ്.
കുവൈറ്റ് ദുരിതബാധിതര്‍ക്കു സഹായമെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതിവേഗത്തില്‍ എല്ലാ കാര്യത്തിലും ഇടപെടുന്നുണ്ട്. അത്തരം ഇടപെടലുകള്‍ക്കു എല്ലാ പിന്തുണയും നല്‍കുകയെന്നത് തന്റെ കടമയായി കരുതുന്നുവെന്നും ജെ.കെ.മേനോന് പറഞ്ഞു. താനും ഈ ഘട്ടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനുള്ള ശ്രമത്തില്‍ ഒപ്പം ചേരുകയാണെന്നും ജെ.കെ മേനോന് കൂട്ടിച്ചേര്‍ത്തു.
''കുവൈറ്റിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നല്കുമെന്നു ലോക കേരള '
More Latest News
പാലക്കാട്ട ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍
![](https://britishpathram.com/malayalamNews/thumb/97266-uni.jpg)
കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, തര്‍ക്കം പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച്
![](https://britishpathram.com/malayalamNews/thumb/97265-uni.jpg)
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു
![](https://britishpathram.com/malayalamNews/thumb/97263-uni.jpg)
ലൈംഗിക പീഡന കേസ്; സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയായ നടി, 'ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റ്'
![](https://britishpathram.com/malayalamNews/thumb/97262-uni.jpg)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ കണ്ടെത്തിയത് പവര്‍ ബാങ്ക്; പുണ്യാഹം നടത്തി, കനത്ത സുരക്ഷാ വീഴ്ച്ചയില്‍ പോലീസ് അന്വേഷണം
![](https://britishpathram.com/malayalamNews/thumb/97261-uni.jpg)