![](https://britishpathram.com/malayalamNews/97065-uni.jpg)
എന്ത് അസുഖത്തിനും മരുന്നുള്ള കാലമാണ്. പക്ഷെ അതുപോലെ തന്നെ പുതിയ അസുഖങ്ങളും തലപൊക്കുന്ന കാലം കൂടിയാണ്. ചില രോഗങ്ങളും ലക്ഷണങ്ങളും ഒന്നും കണ്ടെത്താന്‍ കൂടി സാധിക്കില്ല. ഇതാ ഒരു ഡോക്ടറുടെ കുടുംബത്തില്‍ കുടുംബാംഗത്തിന് സംഭവിച്ച ശാരീരിക ബുദ്ധിമുട്ടുകള്‍ കണ്ടെത്താന്‍ ഡോക്ടര്‍ പോലും ബുദ്ധിമുട്ടിയ സംഭവം ആണ് വാര്‍ത്തയാകുന്നത്. എന്നാല്‍ ആ അവസരത്തില്‍ ഡോക്ടര്‍ക്ക് നിര്‍ണ്ണായക വിവരം നല്‍കിയത് വീട്ടിലെ ജോലിക്കാരിയായിരുന്നു.
ഒരു മലയാളി ഡോക്ടര്‍ക്കാണ് വളരെ അമ്പരപ്പിക്കുന്ന അനുഭവം ഉണ്ടായത്. ദി ലിവര്‍ ഡോക് എന്ന എക്സ് പേജിലൂടെ ഒരു കരള്‍രോഗ വിദഗ്ദ്ധനാണ് തന്റെ അനുഭവം കുറിച്ചത്. സിറിയക് അബ്ബി ഫിലിപ്സ് എന്ന ഡോക്ടറാണ് തന്റെ രസകരമായ അനുഭവം പങ്കുവച്ചത്.
'എന്റെ ഒരു കുടുംബാംഗത്തിന് വിറയലും, ശരീരത്തില്‍ സന്ധിവേദനയും ദേഹമാകെ ചുണങ്ങും ബാധിച്ചു. ഇടയ്ക്കിടെ പനിയുമുണ്ടായി. രോഗനിര്‍ണയം നടത്താന്‍ ഹെപ്പറ്റൈറ്റിസ്, കൊവിഡ്, ഇന്‍ഫ്ളുവന്‍സ, ഡെങ്കി എന്നിങ്ങനെ പല രോഗങ്ങളുടെ പരിശോധന നടത്തി. എന്നാല്‍ നിരാശാജനകമായിരുന്നു ഫലം ഒന്നും പോസിറ്റീവായില്ല.' ഡോക്ടര്‍ കുറിക്കുന്നു. രോഗമേതെന്ന് അറിയാന്‍ മെഡിക്കല്‍ പുസ്തകങ്ങള്‍ പഠിക്കുന്നതിനിടെ തന്റെ തലമുതിര്‍ന്ന വീട്ടുജോലിക്കാരി നിര്‍ണായകമായ ഒരു സഹായം ചെയ്തത്.
ഈ ലക്ഷണങ്ങള്‍ തന്റെ പേരക്കുട്ടികളില്‍ കണ്ടിട്ടുണ്ടെന്നും ഇത് അഞ്ചാം പനിയാണെന്നുമാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് പാര്‍വോവൈറസ് ബി19 പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവായി. പാര്‍വോവൈറസ് ബി19 മൂലം മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് അഞ്ചാം പനി. ഇത് പ്രധാനമായും കുട്ടികളെയാണ് ബാധിക്കാറ്. രോഗബാധിതന് ശ്വസിക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ഇത് മറ്റൊരാളിലേക്ക് പകരാം.
More Latest News
നോര്‍വിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 'ഹോളി എപ്പിസ്കോപ്പല്‍ വിസിറ്റ്', ഈമാസം 23ന് നടക്കും
![](https://britishpathram.com/malayalamNews/thumb/97213-uni.jpg)
എബ്രഹാം ഫിലിപ്പ് സി.പി.എ. ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തകനായ ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
![](https://britishpathram.com/malayalamNews/thumb/97212-uni.jpg)
സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും തമ്മില്‍ വിവാഹിതരാകുമോ? പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്
![](https://britishpathram.com/malayalamNews/thumb/97211-uni.jpg)
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്, ഇന്ന് മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97210-uni.jpg)
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)