![](https://britishpathram.com/malayalamNews/97066-uni.jpg)
മലയാളി പെണ്‍കുട്ടിയെ ബെന്‍ഫ്ലീറ്റില്‍ നിന്ന് കാണാതായി. അനിത കോശി എന്ന 15 കാരിയെയാണ് കാണാതായത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് എസ്എക്സ് പോലീസ് അറിയിച്ചു. 15 വയസ്സുള്ള പെണ്‍കുട്ടിക്ക് 5 അടി 4 ഇഞ്ച് ഉയരവും നീണ്ട കറുത്ത മുടിയും ഉണ്ട്. അനിത കോശി കണ്ണട ഉപയോഗിക്കുന്ന ആളാണ്.
കാണാതാകുന്ന സമയം കുട്ടി വെള്ള ടോപ്പും കറുത്ത ട്രൗസറും കറുപ്പും വെളുപ്പും ഉള്ള ട്രെയിനറുമാണ് ധരിച്ചിരുന്നത്. കറുത്ത ഹാന്‍ഡ് ബാഗും ഓറഞ്ച് പിടിയുള്ള ഗ്രേ നിറത്തിലുള്ള ലതര്‍ ബാഗും കുട്ടിയുടെ കൈവശം ഉണ്ടായിരുന്നു.
ജൂണ്‍ 14 വെള്ളിയാഴ്ചയാണ് അനിതയെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് ട്രെയിനില്‍ അനിത ലണ്ടനിലേക്ക് യാത്ര ചെയ്തതായാണ് പോലീസ് കരുതുന്നത്. ഈ സമയത്ത് ലണ്ടനിലേക്ക് യാത്ര ചെയ്തവര്‍ക്ക് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 999 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പോലീസിന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് കാണാതായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
More Latest News
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്, ഇന്ന് മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
![](https://britishpathram.com/malayalamNews/thumb/97210-uni.jpg)
വാട്സ്ആപ്പ് വീഡിയോ കോളിംഗിന് പുതിയ മാറ്റങ്ങള്‍ വരുന്നു, ഇനി വീഡിയോ കോള്‍ അല്പം സുന്ദരമാക്കാം
![](https://britishpathram.com/malayalamNews/thumb/97209-uni.jpg)
ഉറങ്ങാന്‍ കിടന്നത് ആണായി പക്ഷെ ഉണര്‍ന്നപ്പോള്‍ സ്ത്രീയായി മാറി, വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അനസ്തേഷ്യ നല്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി
![](https://britishpathram.com/malayalamNews/thumb/97208-uni.jpg)
കാത്തിരുന്ന ഉപ്പും മുളകും സീസണ് മൂന്ന് വരുന്നു, ഇക്കുറി കുട്ടുമാമനും കൂടെ രണ്ട് പുതുമുഖ കുട്ടി താരങ്ങളും
![](https://britishpathram.com/malayalamNews/thumb/97207-uni.jpg)
'ലാലേട്ടനെ കണ്ടപ്പോള്‍ സീസണ് 4ലെ എന്റെ 100 ദിവസത്തെ യാത്രയും, ബുദ്ധിമുട്ടുകളും, അവസാന ദിവസവുമാണ് ഓര്‍മയില്‍ വന്നത്', ബിഗ്ബോസ് താരം ധന്യമേരി വര്‍ഗ്ഗീസ്
![](https://britishpathram.com/malayalamNews/thumb/97206-uni.jpg)