യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു ആകസ്മിക മരണം കൂടി. കാംബ്രിയയില്‍ താമസിച്ചിരുന്ന രാമപുരം കൊണ്ടാട് സ്വദേശിനിയായ ഷൈനി ജോഷിയാണ് (54) വെള്ളിയാഴ്ച രാവിലെ ആകസ്മികമായി മരണത്തിനു കീഴടങ്ങിയത്. പതിനഞ്ച് വര്‍ഷത്തില്‍ അധികമായി ഇവിടെ നേഴ്സായി ജോലി ചെയ്തു വരുകയായിരുന്നു. ഷൈനിയുടെ രണ്ടു മക്കളും വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടയിലാണ് അമ്മയുടെ മരണം.
നേഹ, റിയ എന്നിവരാണ് മക്കള്‍. മൂത്ത മകള്‍ മെഡിസിന് വിദ്യാര്‍ത്ഥിനിയും രണ്ടാമത്തെ കുട്ടി ജിസിഎസ്ഇ വിദ്യാര്‍ത്ഥിയുമാണ്. ഏതാനും നാളുകളായി കാന്‍സര്‍ സ്ഥിരീകരിച്ചതെങ്കിലും കഴിഞ്ഞ ദിവസം പൊടുന്നനെ രോഗനില വഷളാകുക ആയിരുന്നു.
ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന മാത്യു വഴക്കുളത്തിന്റെ പത്നി ഷൈനിയുടെ സഹോദരിയാണ്. മരണ വിവരമറിഞ്ഞു മാത്യുവും കുടുംബവും കാംബ്രിയയിലൈക്ക് പോന്നിട്ടുണ്ട്. തുടര്‍ന്നാകും മറ്റു കാര്യങ്ങളില്‍ കുടുംബം തീരുമാനം എടുക്കുക.
ഷൈനി ജോഷിയുടെ ആകസ്മിക നിര്യാണത്തില്‍ ബ്രിട്ടീഷ് പത്രത്തിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.