വീട്ടില്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏറെ ഇഷ്ടപ്പെടുന്ന ആഹാരമാണ് ന്യൂഡില്‍സ്. എന്നാല്‍ ന്യൂഡില്‍സ് ഒരു പരിധിയില്‍ കൂടുതല്‍ ഇത് ശരീരത്തിലേക്ക് ചെല്ലുമ്പോള്‍ കുട്ടികള്‍ക്കാണെങ്കിലും മുതിര്‍ന്നവര്‍ക്കാണെങ്കിലും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ആണ് ഉണ്ടാകുന്നത്.
ചിലര്‍ വീട്ടില്‍ പോലും ഇത് സ്ഥിരമായി ഉണ്ടാക്കി കഴിക്കുന്നത് കാണാന്‍ സാധിക്കും. ന്യൂഡില്‍സില്‍ പോഷകങ്ങള്‍ ഒട്ടും തന്നെ ഇല്ല. പോഷകങ്ങളുടെ അഭാവം ഈ ഒരു വസ്തുവില്‍ കൂടുതലായി കാണാന്‍ സാധിക്കും. ഫൈബര്‍ വിറ്റാമിനുകള്‍ ധാതുക്കള്‍ എന്നിവ നീക്കം ചെയ്ത് ശുദ്ധീകരിച്ച മാവ് ഉപയോഗിച്ചാണ് പലപ്പോഴും ഈ ന്യൂഡില്സ്കള് ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് ഇന്‍സ്റ്റന്റ് നൂഡില്‍സ് അങ്ങനെയാണ് ഉണ്ടാക്കുന്നത്. വിശപ്പ് മാറും എന്നല്ലാതെ ആരോഗ്യഗുണമുള്ള ഒന്നും തന്നെ ശരീരത്തിലേക്ക് ഇത് കഴിക്കുമ്പോള്‍ എത്തുന്നില്ല.
മറ്റൊന്ന് ഉയര്‍ന്ന അളവിലുള്ള സോഡിയം ആണ്. ഭൂരിഭാഗം ന്യൂഡില്സുകളിലും അമിതമായ അളവില്‍ സോഡിയം അടങ്ങിയതായാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. സോഡിയം കൂടുതലായി ശരീരത്തില്‍ എത്തുകയാണെങ്കില്‍ ഇത് ഒരുപാട് കാരണങ്ങള്‍ക്ക് ഇടയായി മാറുന്നതായി കാണാറുണ്ട്. ചിലര്‍ക്കെങ്കിലും നൂഡില്‍സ് കഴിച്ചതിനു ശേഷം പലപ്പോഴും വിശപ്പ് തോന്നാറുണ്ട്. അതിന് കാരണം നാരുകളും പ്രോട്ടീനുകളും ഒക്കെ നീക്കം ചെയ്ത മാവുകൊണ്ടാണ് ഇത് നിര്‍മ്മിക്കുന്നത് എന്നതാണ്. പെട്ടെന്ന് വിശപ്പ് തോന്നുമ്പോള്‍ ഉണ്ടാക്കി കഴിക്കാം എന്നല്ലാതെ ഒരു സംതൃപ്തി ന്യൂഡില്‍സ് നല്കാന് സാധിക്കില്ല.
മറ്റൊന്ന് ദഹന പ്രശ്നങ്ങള്‍ ആണ്. നൂഡില്‍സ് കഴിക്കുന്നവര്‍ക്ക് കൂടുതലായും ഉണ്ടാവുന്നതാണ് ദഹന പ്രശ്നങ്ങള്‍. അതിന് കാരണം ഇവയില്‍ നിന്നും വേണ്ടത്ര നാരുകള്‍ ലഭിക്കാത്തതാണ്. മലബന്ധം അമിതഭാരം ക്രമരഹിതമായ മലവിസര്‍ജനം തുടങ്ങിയവ നൂഡില്‍സ് കഴിക്കുന്ന ആളുകളില്‍ അനുഭവപ്പെടാനുള്ള സാധ്യത വളരെ വലുതാണ്. ഇനി മറ്റൊന്ന് അപകടകരമായ ആരോഗ്യസ്ഥിതിയാണ്. പലപ്പോഴും ഇന്‍സ്റ്റന്റ് ന്യൂഡില്‍സുകള്‍ ഒക്കെ ദിവസങ്ങളായി മാര്‍ക്കറ്റുകളില്‍ ഇരിക്കുന്നതായിരിക്കും. കാറ്റും വെളിച്ചവും കയറാതെ ഇവയ്ക്കുള്ളില്‍ ചൂടുവെള്ളം ഒഴിച്ചാണ് നമ്മള് ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിക്കുന്നത്.
ഒരു കാരണവശാലും കുട്ടികള്‍ക്ക് ഈ ഭക്ഷണം ഒരു അളവില്‍ കൂടുതല്‍ നല്കാന് പാടില്ല. ആഴ്ചയില്‍ ഒരിക്കലോ മറ്റോ നല്‍കുന്നത് പോലെയല്ല കുട്ടികള്‍ക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞ ദിവസവും ഇത് ഉണ്ടാക്കി കൊടുക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ നൂഡില്‍സ് വായിക്കുന്ന പങ്ക് ചെറുതല്ല എന്ന് മനസ്സിലാക്കുക.