![](https://britishpathram.com/malayalamNews/97072-uni.jpg)
മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മ്മാതാക്കളില്‍ ഒരാളായ നടന് സൗബിന് ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തത്. പറവ പ്രൊഡക്ഷന്‍ ഹൗസ് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഇതിന് മുന്‍പ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ചോദ്യം ചെയ്തിരുന്നു.
ചിത്രത്തിന് വേണ്ടി ഏഴ് കോടി രൂപ മുടക്കിയ മറ്റൊരു നിര്‍മ്മാതാവ് പണം തിരികെ കൊടുത്തില്ലെന്ന പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. പണത്തിന്റെ ഉറവിടം, ലാഭം, പണം ഏതു തരത്തില്‍ ചെലവാക്കി മുതലായ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. സിറാജ് എന്ന നിര്‍മ്മാതാവാണ് ഏഴ് കോടി രൂപ സിനിമയ്ക്ക് വേണ്ടി പറവ ഫിലിംസിന് നല്‍കിയത്. സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജ് ഉന്നയിച്ച പരാതി.
പറവ ഫിലിംസ് നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണ് ഹൈക്കോടതിയില്‍ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സിനിമയ്ക്കായി 22 കോടി രൂപ ചെലവായെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിര്‍മ്മാണ ചെലവായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു l. ഏഴ് കോടി രൂപയാണ് പരാതിക്കാരനായ സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്
More Latest News
പാലക്കാട്ട ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍
![](https://britishpathram.com/malayalamNews/thumb/97266-uni.jpg)
കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, തര്‍ക്കം പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച്
![](https://britishpathram.com/malayalamNews/thumb/97265-uni.jpg)
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു
![](https://britishpathram.com/malayalamNews/thumb/97263-uni.jpg)
ലൈംഗിക പീഡന കേസ്; സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയായ നടി, 'ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റ്'
![](https://britishpathram.com/malayalamNews/thumb/97262-uni.jpg)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ കണ്ടെത്തിയത് പവര്‍ ബാങ്ക്; പുണ്യാഹം നടത്തി, കനത്ത സുരക്ഷാ വീഴ്ച്ചയില്‍ പോലീസ് അന്വേഷണം
![](https://britishpathram.com/malayalamNews/thumb/97261-uni.jpg)