മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് വീണ നായര്‍. ബിഗ്ബോസിലും മകിച്ച മത്സരാര്‍ത്ഥിയായി താരം എത്തിയിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു ചിത്രമാണ് വൈറലാകുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ വീണ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് വൈറാലകുന്നത്. മലയാളത്തിന്റെ മുഖശ്രീയായിരുന്ന ശ്രീവിദ്യയുടെ ലുക്കിലാണ് താരം എത്തിയത്. പ്രിയ നടിയെ അനുകരിച്ചുളള വീഡിയോ താരം തന്നെയാണ് പങ്കുവെച്ചത്.
എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലെ ഒരു പാട്ടിന്റെ രംഗം റീക്രിയേറ്റ് ചെയ്ത് ഒരുക്കിയ വീഡിയോയില്‍ വീണ നായരെ കണ്ടാല്‍, ഒറ്റ നോട്ടത്തില്‍ ശ്രീവിദ്യ തന്നെ!'ശ്രീവിദ്യ അമ്മയുടെ ഒരു കഥാപാത്രത്തെ പുനരാവിഷ്കരിക്കണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു, അതില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ഞങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഒരു നല്ല ടീമിനെ വെച്ചാണ് ഞാന്‍ അത് രൂപപ്പെടുത്തിയത്' എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് വീണ നായര്‍ പറയുന്നു. നല്ല ഒരു ടീമിനെ കിട്ടിയതുകൊണ്ടാണ് ഏറെ കാലത്തെ തന്റെ ഈ ആഗ്രഹം സഫലീകരിക്കാന്‍ സാധിച്ചത് എന്ന് വീണ ആവര്‍ത്തിച്ചു പറയുന്നുണ്ട്.
അബി ഫൈന്‍ ഷൂട്ടേഴ്സ് ആണ് ഡിഒപിയും എഡിറ്റിങും ചെയ്തത്. മഞ്ജു കല്ലൂന, നിഥിന് സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് വീണയെ ശ്രീവിദ്യയെ പോലെ അണിയിച്ചൊരുക്കിയത്. പഴയ കാലത്തെ ഓര്‍മപ്പെടുത്തുന്ന വീണ ധരിച്ചിരിയ്ക്കുന്ന സാരി ഡൈസിന് ചെയ്തത് ശോഭ വിശ്വനാഥിന്റെ വീവേഴ്സ് വില്ലേജാണ്.