കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുന്‍ മന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന് മേജര്‍ രവി. വന്ദേ ഭാരതില്‍ വച്ചായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നതെന്ന് മേജര്‍രവി. 'കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതില്‍. ഒരു വലിയ ആലിംഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ.കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ് ഹിന്ദ്' - എന്നാണ് മേജര്‍ രവി ഇവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയും കെ.കെ ശൈലജയും ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. സുരേഷ് ഗോപി തൃശൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ കെ.കെ ശൈലജ വടകരയില്‍ പരാജയപ്പെട്ടു.
ഓപ്പറേഷന് റാഹത്ത് എന്ന ചിത്രത്തിലൂടെ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മേജര്‍ രവി. ശരത് കുമാറാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.