18
MAR 2021
THURSDAY
1 GBP =105.70 INR
1 USD =83.55 INR
1 EUR =89.36 INR
breaking news : നിങ്ങളുടെ കുട്ടികളും വൈകിയാണോ ഉറങ്ങുന്നത്? കുട്ടികള്‍ക്ക് ഉറക്കം കുറയുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം >>> യുകെയില്‍ എത്തിയിട്ട് ആറു മാസം മാത്രം; കുംബ്രിയയില്‍ മലയാളി യുവാവ് ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു; നോബിള്‍ ജോസിന്റെ മരണംഅപ്രതീക്ഷിത വേര്‍പ്പാട് ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും >>> ഗൂഗിള്‍ മാപ്‌സില്‍ വമ്പന്‍ മാറ്റം, 'ഗൂഗിള്‍ മാപ്‌സ് ടൈംലൈന്‍' സ്വകാര്യമാക്കാന്‍ ഒരുങ്ങി ഗൂഗിള്‍ >>> 2036ലെ ഒളിമ്പിക്‌സിന് വേദിയാവാന്‍ നീക്കങ്ങളുമായി ഇന്ത്യ, പാരീസ് ഒളിമ്പിക്‌സില്‍ നയതന്ത്രശ്രമങ്ങള്‍ നടത്താനൊരുങ്ങുന്നു >>> ഇനി ഒരുങ്ങുന്നുന്നത് ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍, വാട്‌സ്ആപ്പില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരുന്നു >>>
Home >> NAMMUDE NAADU
തൃശ്ശൂരിലും പാലക്കാടും വീണ്ടും ഭൂചലനം, ഇന്ന് പുലര്‍ച്ചയോടെ തൃശ്ശൂരിലും പാലക്കാടും വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസത്തേത് പോലെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍

സ്വന്തം ലേഖകൻ

Story Dated: 2024-06-16

തൃശൂര്‍: തൃശൂരിലും പാലക്കാട്ടും വീണ്ടും ഭൂചലനം. ഇന്നലെ അനുഭവപ്പെട്ടത് പോലെ ഭൂചലനം ഉണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. 

കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ച  3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂര്‍, ആനയ്ക്കല്‍, വേലൂര്‍, എരുമപ്പെട്ടി ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.

പാലക്കാട് ജില്ലയിലെ തൃത്താല, തിരുമിറ്റക്കോട്, ആനക്കര ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ 8.15നും ഇരുജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയില്‍ മൂന്നാണ് രേഖപ്പെടുത്തിയത്. പാവറട്ടിയാണ് പ്രഭവകേന്ദ്രമെന്ന് കണ്ടെത്തിയിരുന്നു.

More Latest News

നിങ്ങളുടെ കുട്ടികളും വൈകിയാണോ ഉറങ്ങുന്നത്? കുട്ടികള്‍ക്ക് ഉറക്കം കുറയുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

സമയത്തിന് ഉറങ്ങണം നന്നായി ഉറങ്ങണം എന്നതെല്ലാം മുതിര്‍ന്നവര്‍ക്ക് മാത്രം ബാധകമല്ല. ഇങ്ങനെ ചെയ്യുന്നതിലെ അലംബാവം മുതിര്‍ന്നവരുടെ ആരോഗ്യം മാത്രമല്ല കുട്ടികളുടെ ആരോഗ്യത്തെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. വൈകിയുള്ള ഉറക്കവും വളരെ കുറഞ്ഞ സമയം ഉള്ള ഉറക്കവും കുട്ടികളുടെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. കുട്ടികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.  ആഗോളതലത്തില്‍ കൗമാരക്കാരിലും കുട്ടികളിലും രക്തസമ്മര്‍ദ്ദം കൂടിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കാക്കുന്നത് 12 മുതല്‍ 19 വരെ പ്രായമുള്ള ഏഴ് പേരില്‍ ഒരാള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടെന്നാണ്. ഭക്ഷണക്രമത്തില്‍ മാറ്റവരുത്തുന്നതും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതുമാണ് മികച്ച നോണ്‍-ഫാര്‍മക്കോളജിക്കല്‍ ഇടപെടലുകളായി ഇതുവരെ കണക്കാക്കിയിരുന്നത്. എന്നാല്‍ പീഡിയാട്രിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ നല്ല ഉറക്കവും നേരത്തെ ഉറങ്ങുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ പ്രധാനമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. നാല് മുതല്‍ 22 വരെ പ്രായമായ 539 കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്കല്‍ പഠനം നടത്തിയത്. ഉണര്‍ന്നിരിക്കുമ്പോള്‍ ഓരോ 20 മിനിറ്റിലും ഉറങ്ങുമ്പോള്‍ ഓരോ 30 മിനിറ്റിലുമുള്ള ഇവരുടെ രക്തസമ്മര്‍ദ്ദത്തിലുള്ള മാറ്റങ്ങള്‍ ഗവേഷകര്‍ നിരീക്ഷിച്ചു. കുട്ടികളും കൗമാരക്കാരും ഒരു രാത്രി ശരാശരി ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നുണ്ട്. ഉറക്കത്തിന്റെ ഓരോ അധിക മണിക്കൂറും രാവിലെ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തില്‍ പറയുന്നു. ഉറക്കമില്ലായ്മ പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണക്രമം, വര്‍ധിച്ച സമ്മര്‍ദ്ദം, കുറഞ്ഞ ജീവിത നിലവാരം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ഗൂഗിള്‍ മാപ്‌സില്‍ വമ്പന്‍ മാറ്റം, 'ഗൂഗിള്‍ മാപ്‌സ് ടൈംലൈന്‍' സ്വകാര്യമാക്കാന്‍ ഒരുങ്ങി ഗൂഗിള്‍

പുതിയ മാറ്റങ്ങളുമായി 'ഗൂഗിള്‍ . 'ഗൂഗിള്‍ മാപ്‌സ് ടൈംലൈന്‍' സ്വകാര്യമാക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു . നിങ്ങള്‍ ഓരോ ദിവസം എവിടെയൊക്കെ പോകുന്നു, ഏതൊക്കെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു എന്ന വിവരം ശേഖരിച്ച് സൂക്ഷിക്കുന്നതാണ് ഗൂഗിള്‍ നിര്‍ത്തുന്നത് . ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിനുവേണ്ടിയാണ് 'ഗൂഗിള്‍ മാപ്‌സ് ടൈംലൈന്‍' വെബില്‍ ലഭ്യമാകുന്നത് നിര്‍ത്തുന്നത്. അതേസമയം അതത് മൊബൈല്‍ ഫോണില്‍ മാത്രം ഈ സേവനം ലഭ്യമാകും. ഈ സേവനം ഡിസംബര്‍ ഒന്നോടെ പൂര്‍ണമായി നടപ്പിലാക്കും . നിലവില്‍, ഇ-മെയില്‍ ലോഗിന്‍ ചെയ്യുന്ന ലാപ്ടോപ്പിലും ടാബിലും ഡെസ്‌ക്ടോപ്പിലുമെല്ലമാണ് ഈ ടൈംലൈന്‍ സൗകര്യം ലഭ്യമായിരുന്നത് . ഇങ്ങനെ ഗൂഗിള്‍ അതിന്റെ ശേഖരണകേന്ദ്രമായ 'ക്ളൗഡില്‍' സൂക്ഷിക്കുന്ന യാത്രാവിവരങ്ങളെ കാണിച്ച് കൊണ്ട് മെയില്‍ വരും. ഈ പുതിയ തീരുമാനത്തിന് കാരണം യാത്രാവിവരങ്ങള്‍ അവരുടെ മൊബൈലില്‍ സുരക്ഷിതമായിരുന്നാല്‍ മതിയെന്നും അത്യാവശ്യഘട്ടത്തില്‍ ആ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിലൂടെ യാത്രാവിവരങ്ങള്‍ പുറത്തുവന്നോട്ടെയെന്നതു കൊണ്ടാണ് . ടൈംലൈന്‍ ഫീച്ചറിനായുള്ള വെബ് ആക്സസ് ഗൂഗിള്‍ മാപ്സാണ് നിര്‍ത്തുക. അതേസമയം ടൈംലൈന്‍ ഡേറ്റ നഷ്ടമാകാതിരിക്കാന്‍ ബാക്കപ്പ് ചെയ്യാനും പുനഃസ്ഥാപിക്കാനും കഴിയും. ഇതിനായി, ഗൂഗിള്‍ മാപ്‌സ് ആപ്പിന്റെ ടൈംലൈന്‍ ഓപ്ഷനില്‍ മാറ്റം വരുത്തുകയാണ് .

2036ലെ ഒളിമ്പിക്‌സിന് വേദിയാവാന്‍ നീക്കങ്ങളുമായി ഇന്ത്യ, പാരീസ് ഒളിമ്പിക്‌സില്‍ നയതന്ത്രശ്രമങ്ങള്‍ നടത്താനൊരുങ്ങുന്നു

2036-ലെ ഒളിമ്പിക്‌സിന് വേദിയാവാന്‍ നീക്കങ്ങളുമായി ഇന്ത്യ. ഇതിനായി പാരീസ് ഒളിമ്പിക്‌സില്‍ നയതന്ത്രശ്രമങ്ങള്‍ നടത്തുമെന്ന് ഇന്ത്യയുടെ മിഷന്‍ ഒളിമ്പിക് സെല്‍(എം.ഒ.സി.) അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് . ഇതിനായി കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് ഒളിമ്പിക്‌സ് നടത്തിപ്പ് സംബന്ധിച്ച് എം.ഒ.സിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. 2036 ഒളിമ്പിക്‌സില്‍ ചെസ്സ്, ട്വന്റി-20 ക്രിക്കറ്റ്, ഇന്ത്യയുടെ തനത് കായികയിനങ്ങളായ യോഗ, കബഡി, ഖൊ-ഖൊ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തും. 2036 ഒളിമ്പിക്‌സിനുള്ള ബിഡ് നടപടികള്‍ പാരീസ് ഒളിമ്പിക്‌സിന് ശേഷമായിരിക്കും തുടങ്ങുന്നത്. എന്നാല്‍, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.) അംഗങ്ങളുമായി ഇതിനു മുന്‍പുതന്നെ ആശയവിനിമയം നടത്തേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിമ്പിക്‌സിന് വേദിയാവാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ മുംബൈയില്‍ കഴിഞ്ഞവര്‍ഷം നടന്ന ഐ.ഒ.സി. കോണ്‍ഗ്രസില്‍ പങ്കുവെച്ചിരുന്നു.

ഇനി ഒരുങ്ങുന്നുന്നത് ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍, വാട്‌സ്ആപ്പില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ വരുന്നു

മാറ്റങ്ങളുടെയും പുതുമകളുടേയും ഒരു കലവറയാണ് വാട്‌സ്ആപ്പ്. ഓരോ ദിവസവും ഉപയോക്താക്കളുടെ താല്‍പര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ വാട്‌സ്ആപ്പ് ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുതിയൊരു ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി (എ.ആര്‍) ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഏറ്റവും പുതിയതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്സാപ്പ് കോളുകളില്‍ ഇഫക്ടുകള്‍ ഉപയോഗപ്പെടുത്താനും ഫില്‍റ്ററുകള്‍ കൊണ്ടുവരാനും ഇതുവഴി സാധിക്കും. ഐഫോണിലെ ഫേസ്ടൈം വീഡിയോ കോളില്‍ ഇതിന് മുന്‍പ് തന്നെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് സമാനമായ സൗകര്യങ്ങളായിരിക്കാം വാട്സാപ്പില്‍ ഇനി എത്തുന്നത്. വാട്സ്ആപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് പുതിയ എ.ആര്‍ ഫീച്ചറുകള്‍ എത്തുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഖം ഭംഗിയുള്ളതാക്കാനുള്ള ടച്ച് അപ്പ് ടൂളും, ലൈറ്റിന്റെ കുറവ് പരിഹരിക്കാനുള്ള ലോ ലൈറ്റ് മോഡുമെല്ലാം വാട്സ്ആപ്പിലെത്തുമെന്ന് വാബീറ്റാ ഇന്‍ഫോ വ്യക്തമാക്കുന്നു. എങ്ങനെയൊക്കെ ഒരു വീഡിയോ കോള്‍ മനോഹരമാക്കാന്‍ സാധിക്കുമോ അതെല്ലാം വാട്‌സ്ആപ്പിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളായി എത്തും. അതിലൊന്നാണ് കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബാക്ക്ഗ്രൗണ്ട് മാറ്റാന്‍ സാധിക്കും എന്നത്. മീറ്റിങുകളും മറ്റും നടക്കുമ്പോള്‍ ഇതിനായി യോജിച്ച ബാക്ക് ഗ്രൗണ്ടുകള്‍ നമുക്ക് സെലക്ട് ചെയ്യാന്‍ കഴിയും. വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേറ്റില്‍ തന്നെ ഈ ഫീച്ചറുകള്‍ അവതരിപ്പിക്കും .

നീറ്റ് പരീക്ഷാ ഉത്തരക്കടലാസില്‍ വിദ്യാര്‍ഥികളുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടു, അമ്മയുടെയും അച്ഛന്റെയും പേരെഴുതാന്‍ കോളം, വീണ്ടും വിവാദത്തിലായി നീറ്റ് പരീക്ഷ

കോഴിക്കോട്: നീറ്റ് പരീക്ഷാ വീണ്ടും വിവാദത്തില്‍. ഉത്തരക്കടലാസില്‍ വിദ്യാര്‍ഥികളുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടതിനെതിരെ വലിയ ആക്ഷേപമാണ് ഉയരുന്നത്. വിദ്യാര്‍ത്ഥിയുടെ വ്യക്തി വിവരങ്ങള്‍ രേഖപ്പെടുത്തിയത് വലിയ വിവാദത്തിലേക്കാണ് പോകുന്നത്. വ്യക്തിഗത വിവിരങ്ങള്‍ രേഖപ്പെടുത്തുന്നത് ക്രമക്കേടിനിടയാക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഉത്തരക്കടലാസില്‍ പേരിനൊപ്പം വിദ്യാര്‍ഥിയുടെ അമ്മയുടെയും അച്ഛന്റെയും പേര് രേഖപ്പെടുത്താനുള്ള കോളങ്ങളാണുണ്ടായിരുന്നു. റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷയുടെ ഉത്തര കടലാസിലും ഇതേ ചോദ്യങ്ങളുണ്ടായിരുന്നു. നീറ്റ് പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നതായുള്ള വിവരങ്ങള്‍ പുറത്തു വരുന്നതിനിടെയാണ് ഉത്തരക്കടലാസില്‍ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടുവെന്ന ആക്ഷേപവും ഉയരുന്നത്. ഒ .എം.ആര്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ അടയാളപ്പെടുത്താനുള്ള സ്ഥലത്തിന്റെ അവസാന ഭാഗത്താണ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ പേര് രേഖപ്പെടുത്താനുള്ള കോളമുള്ളത്. യു.ജി.സി നെറ്റ് പരീക്ഷയുടെ ഉത്തരക്കടലാസും ഇതേ മാതൃകയിലായിരുന്നു. കഴിഞ്ഞ തവണ വരെ കമ്പ്യൂട്ടറൈസ്ഡ് പരീക്ഷയായിരുന്ന യു.ജി.സി നെറ്റ് പരീക്ഷ ഇത്തവണ ഒ.എം.ആര്‍ രീതിയിലേക്ക് മാറ്റിയത് സംശയാസ്പദമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

Other News in this category

  • നീറ്റ് പരീക്ഷാ ഉത്തരക്കടലാസില്‍ വിദ്യാര്‍ഥികളുടെ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടു, അമ്മയുടെയും അച്ഛന്റെയും പേരെഴുതാന്‍ കോളം, വീണ്ടും വിവാദത്തിലായി നീറ്റ് പരീക്ഷ
  • ഇറച്ചിക്കറിയില്‍ നെയ്യ് കൂടിപോയതിന് അസഭ്യവര്‍ഷം, കൈ കഴുകാന്‍ വെള്ളം നല്‍കിയില്ലെന്ന് പറഞ്ഞ് 65 കാരിയായ മാതാവിന്റെ കൈ അടിച്ചൊടിച്ച് മകന്‍, ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്
  • മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം, നാളെ രാത്രി 12 മണിമുതല്‍ സമരം ആരംഭിക്കുമെന്ന് ട്രേഡ് യൂണിയന്‍ 
  • കോഴിക്കോട് ഇനി യുനെസ്‌കോയുടെ സാഹിത്യനഗരമായി അറിയപ്പെടും. ഔദ്യോഗിക പ്രഖ്യാപനം ഇന്നു നടക്കും, മന്ത്രി എം.ബി രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തും
  • മോഷണം പോയ സൈക്കിളിന് പകരം അവന്തികയ്ക്ക് ലഭിച്ച സൈക്കിളും മോഷണം പോയി, മന്ത്രി വി ശിവന്‍കുട്ടി സര്‍പ്രൈസായി നല്‍കിയ സൈക്കിളാണ് വീണ്ടും കള്ളന്‍ മോഷ്ടിച്ചത്
  • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളോട് ബസില്‍ വച്ച് മോശമായി പെരുമാറി; 59 കാരനായ കണ്ടക്ടറുടെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്ത് അമ്മ, പ്രതി കസ്റ്റഡിയില്‍
  • മുകേഷ് മോശം സ്ഥാനാര്‍ത്ഥി, പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കാമായിരുന്നു: എല്‍ഡിഎഫ് കണ്‍വീനറെ നിയന്ത്രിക്കണം': സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം
  • അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തു; ഇഡി അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുംവരെ ജയിലില്‍ തുടരും, കേസ് മാസം 25 ന് പരിഗണിക്കാനായി മാറ്റി
  • ടിപി കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവുമായി സര്‍ക്കാര്‍;രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാന്‍ നീക്കം, പൊലീസിന് കത്ത് നല്‍കി
  • ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്ന വാദം തെറ്റാണ്, ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്, കേസില്‍ കക്ഷി ചേര്‍ന്ന് പരാതിക്കാരിയായ നടി
  • Most Read

    British Pathram Recommends