![](https://britishpathram.com/malayalamNews/97087-uni.jpg)
ബിഗ്ബോസ് കഴിഞ്ഞ സീസണിലെ വിജയ് ആയിരുന്നു അഖില്‍ മാരാര്‍. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അഖില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ വലിയതോതില്‍ തന്നെ പല ക്രമക്കേടുകളും നടക്കുന്നുണ്ട് എന്നായിരുന്നു അഖില്‍ പറഞ്ഞിരുന്നത്. അതിന് കാരണം എന്താണെന്നും അതില്‍ പറഞ്ഞു. ബിഗ്ബോസില്‍ പങ്കെടുക്കുന്ന പല സ്ത്രീകളോടും ബിഗ് ബോസ് കിടക്ക പങ്കിടാന്‍ വരെ ആവശ്യപ്പെടാറുണ്ട് എന്നും അഖില്‍ പറഞ്ഞിരുന്നു
അഖിലേന്റെ ഈ ഒരു പ്രസ്താവന വലിയതോതില്‍ തന്നെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ അഖില്‍നെതിരെ ബിഗ് ബോസിലെ തന്നെ പല മത്സരാര്‍ത്ഥികളും രംഗത്ത് വരികയും ചെയ്തിരുന്നു. ഓരോ പെണ്‍കുട്ടികളെയും മോശമാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് അഖില്‍ പറഞ്ഞിരുന്നത് എന്നാണ് പലരും പറഞ്ഞത്. ഏതാണ് ആ മത്സരാര്‍ത്ഥി എന്ന് പറയാതെ അതില്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത് ശരിയായില്ല എന്നും ബിഗ്ബോസില്‍ എത്തിയ എല്ലാ മത്സരാര്‍ത്ഥികളെയും കളിയാക്കുന്നതിന് തുല്യമായിരുന്നു പലരും പറഞ്ഞത്.
ഇത്തരം ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ആരാണ് ഈ ഒരു ആരോപണത്തിന് പിന്നിലുള്ളത് എന്ന് വ്യക്തമായി തന്നെ പറയണം. ഇല്ലെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് കൂടി ബുദ്ധിമുട്ട് ആകുമെന്നും പലരും പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ ഏറ്റവും കൂടുതല്‍ രംഗത്ത് വന്നത് ബിഗ്ബോസിനെ മത്സരാര്‍ത്ഥി കൂടിയായ ശോഭാ വിശ്വനാഥ ആയിരുന്നു.
അത്തരത്തില്‍ കഴിഞ്ഞ ദിവസം അഖില്‍ ഒരു കമന്റിന് മറുപടി നല്‍കിയതാണ് ശ്രദ്ധ നേടുന്നത്. ഈയൊരു കമന്റ് സ്ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചത് അഖില്‍ തന്നെയാണ് തനിക്ക് മോശമായി തരത്തില്‍ കമന്റ് ഇട്ട ഒരു വ്യക്തിയെ വലിച്ച് കീറി അഖില്‍ മാരാര്‍ ഒട്ടിക്കുന്നതാണ് ഈ ഒരു കമന്റില്‍ കാണാന്‍ സാധിക്കുന്നത്. സ്വയം പൊങ്ങി എന്നായിരുന്നു ഇയാള്‍ അഖിലിന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. അഖില്‍ ഇതിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്
'ദൈവം അനുഗ്രഹിച്ച സ്വന്തമായി തന്നെ പോകുന്നുണ്ട് സഹോദരന് വിഷമിക്കേണ്ട പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ ഉണ്ട്. എന്നിട്ടും പോകുന്നില്ലെങ്കില്‍ നിന്റെ വിധി എന്ന് കരുതുക.' താഴെ നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി എത്തിയത് ഇത് ചോദിച്ചു വാങ്ങിയ മറുപടിയാണെന്നാണ് പലരും പറയുന്നത്. അതേസമയം ഇത്തരത്തില്‍ അശ്ലീല കമന്റുകള്‍ ഇടുന്നത് മോശമായ രീതിയാണ് അതും യഥാര്‍ത്ഥ സ്വഭാവ മനസ്സിലായി എന്നും പറയുന്നവര്‍ നിരവധിയാണ്. നിങ്ങള്‍ എങ്ങനെയുള്ള ആളാണെന്ന് ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചു ഇതാണ് നിങ്ങളുടെ നിലവാരം വെറുതെയല്ല ശോഭ നിങ്ങളെക്കുറിച്ച് ഓരോന്ന് പറയുന്നത് നാണമില്ലേ നിങ്ങള്‍ക്ക് ഇങ്ങനെ ഒരു പൊതു പ്ലാറ്റ്ഫോമില്‍ വന്നു പറയാന്‍ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
More Latest News
പാലക്കാട്ട ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍
![](https://britishpathram.com/malayalamNews/thumb/97266-uni.jpg)
കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, തര്‍ക്കം പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച്
![](https://britishpathram.com/malayalamNews/thumb/97265-uni.jpg)
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു
![](https://britishpathram.com/malayalamNews/thumb/97263-uni.jpg)
ലൈംഗിക പീഡന കേസ്; സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയായ നടി, 'ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റ്'
![](https://britishpathram.com/malayalamNews/thumb/97262-uni.jpg)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ കണ്ടെത്തിയത് പവര്‍ ബാങ്ക്; പുണ്യാഹം നടത്തി, കനത്ത സുരക്ഷാ വീഴ്ച്ചയില്‍ പോലീസ് അന്വേഷണം
![](https://britishpathram.com/malayalamNews/thumb/97261-uni.jpg)