![](https://britishpathram.com/malayalamNews/97088-uni.jpg)
പ്രേക്ഷകരുടെ മൂന്ന് മാസത്തെ കാത്തിരിപ്പ് ഇന്ന് അവസാനിക്കുകയാണ്. ബിഗ്ബോസ് സീസണ് ആറിന്റെ ഗ്രാന്റ് ഫിനാലെ ഇന്ന് വൈകുന്നേരം ആണ് നടക്കുന്നത്. 100 ദിവസം തികച്ച് ഫൈനല്‍ ഫൈവ് മത്സരാര്‍ത്ഥികള്‍ ഇന്ന് ബിഗ്ബോസ് വേദിയില്‍ എത്തും.
വീട്ടിലെ മത്സരം അതിജീവിച്ച അന്തിമവിജയി ആരെന്ന് പ്രഖ്യാപിക്കപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയാണ്. വൈകിട്ട് ഏഴു മണി മുതലാണ് ഗ്രാന്‍ഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം.
ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനായി നാലാം സീസണിന്റെ വിജയിയായ ദില്‍ഷ പ്രസന്നനും ചെന്നൈയില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ, മോഹന്‍ലാലിനൊപ്പം നില്ക്കുന്ന ദില്‍ഷയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്.
ഗംഭീര കലാപരിപാടികളാണ് ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പ്രശസ്ത താരങ്ങളും മുന്‍ ബിഗ് ബോസ്സ് മത്സരാര്‍ത്ഥികളുമായ നോബി, കുട്ടി അഖില്‍, സൂരജ് , നാദിറ, റനീഷ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റും ചലച്ചിത്രപിന്നണി ഗായകരായ സിതാര, വിധു പ്രതാപ്, ശക്തിശ്രീ എന്നിവര്‍ ഒരുക്കുന്ന സംഗീതവിരുന്നും പ്രശസ്ത താരങ്ങളായ നീത പിള്ള , ദില്ഷാ പ്രസന്നന്, ശ്രുതിലക്ഷ്മി, ധന്യ മേരി വര്‍ഗീസ്, ജാഫര്‍ സാദിഖ് തുടങ്ങിയവരുടെ നൃത്യവിസ്മയങ്ങളും ഗ്രാന്‍ഡ് ഫിനാലെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
More Latest News
പാലക്കാട്ട ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍
![](https://britishpathram.com/malayalamNews/thumb/97266-uni.jpg)
കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, തര്‍ക്കം പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച്
![](https://britishpathram.com/malayalamNews/thumb/97265-uni.jpg)
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു
![](https://britishpathram.com/malayalamNews/thumb/97263-uni.jpg)
ലൈംഗിക പീഡന കേസ്; സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയായ നടി, 'ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റ്'
![](https://britishpathram.com/malayalamNews/thumb/97262-uni.jpg)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ കണ്ടെത്തിയത് പവര്‍ ബാങ്ക്; പുണ്യാഹം നടത്തി, കനത്ത സുരക്ഷാ വീഴ്ച്ചയില്‍ പോലീസ് അന്വേഷണം
![](https://britishpathram.com/malayalamNews/thumb/97261-uni.jpg)