![](https://britishpathram.com/malayalamNews/97089-uni.jpg)
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാന്‍ എന്തിനും മടിക്കാത്ത ചിലരുണ്ട്. ഒറ്റ കാഴ്ചയില്‍ തന്നെ തീര്‍ത്തും മണ്ടത്തരമെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് ഇവര്‍ ചെയ്യാറ്. എന്തും ചെയ്ത് ശ്രദ്ധ ലഭിക്കുക എന്നതാണ് ഇവരുടെ ആകെ ഉള്ള ലക്ഷ്യം. അത്തരത്തില്‍ ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള ഒരു യുവാവിന്റെ വീഡിയോ ആണ് ഈ ശ്രേണിയില്‍ അവസാനമായി എത്തിയിരിക്കുന്നത്. മുളക് പൊടിയും പച്ചമുളകും പച്ച മീനുമൊക്കെ ആണ് ഇയാള്‍ കഴിക്കുന്നത്.
പച്ച മുളകും മുളക് പൊടിയും മഞ്ഞപ്പൊടിയും തിന്ന ശേഷം യുവാവ് കരഞ്ഞുകൊണ്ടിരികുന്നതാണ് വീഡിയോ. ഇതുകൊണ്ട് എന്ത് അര്ഥമാക്കുന്നുവെന്നോ? വിഡിയോയില്‍ ഉള്ളത് ആരാണെന്നോ വ്യക്തമല്ല. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് വിമര്‍ശനവുമായി എത്തിയത്. എന്താണ് ഇയാളുടെ പ്രശ്നമെന്നും, എന്തിനാണ് ഇത്തരത്തില്‍ വിഡിയോകള്‍ ചെയ്യുന്നതെന്നും പലരും ചോദിക്കുന്നു.
അതേസമയം, ഇതേ യുവാവ് തന്നെ പച്ച മീന്‍ കഴിക്കുന്നത് പോലുള്ള സാഹസങ്ങള്‍ ചെയ്ത് വീഡിയോ പങ്കുവെച്ചതായും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം പല വിഡിയോകളും വലിയ ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ടെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.
More Latest News
പാലക്കാട്ട ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍
![](https://britishpathram.com/malayalamNews/thumb/97266-uni.jpg)
കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, തര്‍ക്കം പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച്
![](https://britishpathram.com/malayalamNews/thumb/97265-uni.jpg)
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു
![](https://britishpathram.com/malayalamNews/thumb/97263-uni.jpg)
ലൈംഗിക പീഡന കേസ്; സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയായ നടി, 'ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റ്'
![](https://britishpathram.com/malayalamNews/thumb/97262-uni.jpg)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ കണ്ടെത്തിയത് പവര്‍ ബാങ്ക്; പുണ്യാഹം നടത്തി, കനത്ത സുരക്ഷാ വീഴ്ച്ചയില്‍ പോലീസ് അന്വേഷണം
![](https://britishpathram.com/malayalamNews/thumb/97261-uni.jpg)