18
MAR 2021
THURSDAY
1 GBP =105.70 INR
1 USD =83.55 INR
1 EUR =89.36 INR
breaking news : യൂറോപ്യൻ നഗരങ്ങളിൽ ഇത് മലയാളി മേയർമാർ വാഴും കാലം.. അയർലാൻഡിലെ ഡബ്ലിൻ നഗരപിതാവായി അങ്കമാലിക്കാരൻ ബേബി പെരേപ്പാടൻ! മേയറാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനെന്ന പദവിയും ബേബിയ്ക്ക് സ്വന്തം; അയർലാൻഡിലേക്ക് മലയാളി നഴ്‌സുമാരുടേയും പ്രവാഹം >>> റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു >>> വടയ്‌ക്കൊപ്പം ലഭിച്ച ചട്ണിയില്‍ ചത്ത തവള!!! സംഭവം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍, കരാറുകാരനെതിരേ റെയില്‍വേയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തു >>> കൂട്ട പിരിച്ചുവിടല്‍ നടപടിക്കെതിരെ ടാറ്റാ സ്റ്റീല്‍ കമ്പനിയിലെ 1500 തൊഴിലാളികള്‍ പണിമുടക്കുന്നു; പോര്‍ട്ട് ടാല്‍ബോട്ടിലെ നിര്‍മ്മാണശാലയില്‍ ജോലി നഷ്ടമാകുന്നത് ഏകദേശം 2,800 തൊഴിലാളികള്‍ക്ക് >>> 'കിടക്കാന്‍ കിടപ്പുമുറി ഇല്ലാത്ത വളരെ ആകര്‍ഷണീയമായ വീട്' വില വെറും 4 ലക്ഷം രൂപ, വീടിന്റെ സവിശേഷതകള്‍ കേട്ടാല്‍ തീര്‍ച്ചയായും കൗതുകം തോന്നും >>>
Home >> BUSINESS
ഇനി നിങ്ങളുടെ നായ്ക്കള്‍ എന്തിനാണ് കുരയ്ക്കുന്നതെന്ന് മനസ്സിലാകും, പുതിയ എഐ സോഫ്റ്റ്വെയര്‍ സംവിധാനം പുറത്തിറങ്ങി

സ്വന്തം ലേഖകൻ

Story Dated: 2024-06-16

മനുഷ്യനോട് ഏറ്റവും അടുത്തിരിക്കുന്ന വളര്‍ത്തു മൃഗമാണ് നായകള്‍. പലപ്പോഴും പല രീതിയില്‍ മനുഷ്യനോട് ആശയവിനിമയം നടത്താന്‍ നായ നായയുടെ രീതിയില്‍ ശ്രമിക്കാറുണ്ട്. പക്ഷെ മനുഷ്യന് നായ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കണമെന്നില്ല. ഇപ്പോഴിതാ അതിന് സഹായിക്കുന്ന ഒരു പുതിയ സംവിധാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

നായകള്‍ എന്തിനാണ് ഒച്ചവയ്ക്കുന്നതെന്നും മുരളുന്നതെന്നും എളുപ്പം മനസിലാക്കാന്‍ സാധിക്കുന്ന സംവിധാനമാണ് പുറത്തിറങ്ങുന്നത്. ഇതൊരു എഐ സോഫ്റ്റവെയര്‍ സംവിധാനമാണ്.

വിവിധ രീതികളില്‍ കുരയ്ക്കുന്ന നായ്ക്കള്‍ എന്താണ് നമ്മോട് പറയാന്‍ ശ്രമിക്കുന്നത്. നായ്ക്കളുടെ കുരയും ശബ്ദങ്ങളും മനസ്സിലാക്കി അവര്‍ നമ്മോട് ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നത് എന്തെന്നു തിരിച്ചറിയാന്‍ പണ്ടേ ശ്രമങ്ങളുണ്ടായിരുന്നു. ഡോഗ് വിസ്പറേഴ്സ് എന്നാണ് ഇതു ചെയ്യുന്ന ആളുകളെ പറയുന്നത്. എഐ സംവിധാനങ്ങളുപയോഗിച്ച് നായയുടെ ശബ്ദം വിലയിരുത്തി അവരുടെ ആശയവിനിമയം മനസ്സിലാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. നായ്ക്കളുടെ കുര, മുരള്‍ച്ച, മോങ്ങല്‍ തുടങ്ങി വിവിധ ശബ്ദങ്ങള്‍ ഇവര്‍ റെക്കോര്‍ഡ് ചെയ്തു. 74 നായ്ക്കളെയാണ് ഇതിനായി ഇവര്‍ പരീക്ഷണത്തിന് വിധേയരാക്കിയത്. അവരുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങള്‍ കാണുന്നതു മുതല്‍ നായ്ക്കളുടെ ഉടമകള്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന സാഹചര്യത്തില്‍ വരെ നായ്ക്കള്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് എഐ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി.

നായകളുടെ ശബ്ദം വിലയിരുത്തി ഇവ ഏതുതരം നായ്ക്കളാണെന്നു മനസ്സിലാക്കാനും ഈ സോഫ്റ്റ്വെയറിനു സാധിച്ചു. ഇതില്‍ നിന്ന് 14 തരം നായ സംസാര രീതികള്‍ ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. സന്തോഷം വരുമ്പോഴും , സങ്കടം വരുമ്പോഴും ദേഷ്യം വരുമ്പോഴുമൊക്കെയുള്ള നായ്ക്കളുടെ ശബ്ദങ്ങള്‍ ഇതിലുണ്ട്. നോണ്‍ ഹ്യൂമന്‍ കമ്യൂണിക്കേഷന്‍ അഥവാ മനുഷ്യേതര സംഭാഷണം മനസ്സിലാക്കാന്‍ എഐ എങ്ങനെ സഹായകമായേക്കാമെന്നതിന്റെ ഒരു നേര്‍ചിത്രമാണ് ഈ പഠനം.

More Latest News

പാലക്കാട്ട ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍

ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിത (26)നെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനേയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, ഭര്‍ത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയിരുന്നു. ഭര്‍ത്താവ് മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. പൊലീസും വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്,  തര്‍ക്കം പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച്

കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാളുടെ തലക്ക് ഗുരുതരമായി പരിക്കേറ്റു. പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ചായിരുന്നു തര്‍ക്കം. മെത്രാപൊലീത്തയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലായിരുന്നു സംഘര്‍ഷം. മെത്രാപ്പോലീത്തെ എതിര്‍ക്കുന്ന വിഭാഗത്തിലെ റിജോ എന്നാ ആള്‍ക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപൊലീത്തയാണ് കുര്‍ബാന ചൊല്ലാന്‍ എത്തിയത്. ഇതേതുടര്‍ന്നാണ് വിശ്വാസികള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെട്ടത്.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍ ആഘോഷം ജൂലൈ ഏഴാം തിയതി ഞായര്‍ 2.30 ന് റെക്സം സെന്റ് മേരീസ് കതീഡ്രലില്‍ നടത്തുന്നു. ആഘോഷമായ മലയാളം പാട്ടു കുര്‍ബാനയില്‍ രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദീകരും പങ്കുചേരുന്നു. കുര്‍ബാനയില്‍ റെക്സം രൂപതാ ബിഷപ്പ് റവ. പീറ്റര്‍ ബ്രിഗ്നല്‍ തിരുന്നാള്‍ സന്ദേശം നല്‍കുന്നതാണ്. കുര്‍ ര്‍ബാനയെ തുടര്‍ന്ന് ലദീഞ്ഞ്, പ്രദീഷണം, തോമാ സ്ലീഹയുടെ മദ്യസ്ഥ പ്രാര്‍ത്ഥന നേര്‍ച്ച പാച്ചോര്‍ വിതരണം, സമാപന പ്രാത്ഥനയുടെ ആശീര്‍വാദവും ഉണ്ടായിരിക്കും. പരിശുദ്ധ കുര്‍ബാനയില്‍ കുട്ടികള്‍ക്ക് കാഴ്ചവയ്പ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. ഭാരതഅപ്പസ്തോലന്‍ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളില്‍ പങ്കുചേര്‍ന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും ഏറ്റവും സ്നേഹത്തോടെ റെക്സം സെന്റ് മേരീസ് കതീഡ്രലിലേക്ക് സ്വാഗതം ചെയ്യുന്നു കതീഡ്രല്‍ കാര്‍പാര്‍ക്കില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം വണ്ടി രെജിസ്ട്രേഷന്‍ പള്ളിയുടെ ഉള്ളില്‍ ഉള്ള കമ്പ്യൂട്ടറില്‍ രേഖപെടുത്തേണ്ടതാണ്. പള്ളിയുടെ പോസ്റ്റ് കോഡ്:St Marys Cathedral. LL11 1RB, Regent Street Wrexmham. കൂടുതല്‍ വിവരത്തിന്Contact -  Fr Johnson Kattiparampil CMI - 0749441108,Manoj Chacko - 07714282764 Benny Wrexham -07889971259Jaison Raphel - 07723926806 Timi Mathew - 07846339027Jomesh Joby -07570395216 Johny Bangor - 07828624951 Joby Welshpool 07407651900.  

ലൈംഗിക പീഡന കേസ്; സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയായ നടി, 'ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റ്'

ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ജസ്റ്റിസ് സി.എസ്. ഡയസ് ജൂലൈ ഒന്നിന് പരിഗണിക്കും. ഒമര്‍ ലുലുവിന് നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. ഈ പരാതിയില്‍ ഒമര്‍ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ യുവനടിയാണ് ഒമര്‍ ലുലുവിനെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസിന് നല്‍കിയ പരാതി, കുറ്റകൃത്യം നടന്ന സ്റ്റേഷന്‍ പരിധി നെടുമ്പാശേരി ആയതിനാല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ കണ്ടെത്തിയത് പവര്‍ ബാങ്ക്; പുണ്യാഹം നടത്തി, കനത്ത സുരക്ഷാ വീഴ്ച്ചയില്‍ പോലീസ് അന്വേഷണം

ഗുരുവായൂര്‍ ക്ഷേത്രം ശ്രീകോവിലിനുള്ളില്‍ നിന്നും പൂജിച്ചു പുറത്തെത്തിച്ച നേദ്യങ്ങളില്‍ ഇലട്രോണിക് ഉപകരണം കണ്ടെടുത്തു. പൊട്ടിത്തെറിക്കാന്‍ ഏറെ സാധ്യതയേറെയുള്ള പവര്‍ ബാങ്കാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ക്ഷേത്രത്തില്‍ പുണ്യാഹം നടത്തി. പൂജാ യോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതിനായിരുന്നു പുണ്യാഹം. ശുവായൂര്‍ ദേവസ്വം പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തേക്ക് മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണം കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്നിരിക്കെയാണ് ഈ കനത്ത സുരക്ഷാ വീഴ്ച്ച. 24 മണിക്കൂറും നിരീക്ഷണത്തിനായി സദാ പോലീസ് കാവലിലാണ് ക്ഷേത്രം. മെറ്റല്‍ ഡിറ്റക്ടര്‍ വഴി പ്രവേശിക്കുമ്പോള്‍ പേഴ്സും ബാഗുമായി വരുന്ന ഭക്തര്‍ക്കു പോലും ഇവിടെ വിലക്കേര്‍പ്പെടുത്താറുണ്ട്. മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ പലപ്പോഴും മെറ്റല്‍ ഡിറ്റക്ടര്‍ വാങ്ങിക്കൂട്ടുന്നത് ഇവിടെ പതിവാണെങ്കിലും പര്‍ച്ചേസ് കഴിഞ്ഞാല്‍ ഉപകരണങ്ങള്‍ പലതും നോക്കുകുത്തികളായി മാറുകയാണ് പതിവെന്ന് ആരോപണം ഉയരുന്നുണ്ട്. ഒന്നര കോടി രൂപ ചില വഴിച്ച് അടുത്തിടെ വാങ്ങിയ ഡിറ്റക്ടര്‍ ഇതുവരെ പൂര്‍ണമായും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നാണ് വിശദീകരണം.

Other News in this category

  • ഗൂഗിള്‍ മാപ്‌സില്‍ വമ്പന്‍ മാറ്റം, 'ഗൂഗിള്‍ മാപ്‌സ് ടൈംലൈന്‍' സ്വകാര്യമാക്കാന്‍ ഒരുങ്ങി ഗൂഗിള്‍
  • സീറോ ബാലന്‍സുള്ള വാലറ്റുകള്‍ ക്ലോസ് ചെയ്യുമെന്ന് പേടിഎം പേയ്മെന്റ് ബാങ്കിന്റെ മുന്നറിയിപ്പ്
  • വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഫ്ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്ന ബാക്ക് ടു കാമ്പസ് കാംപയിന്‍, ഇന്ന് മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴ
  • ഷെഫ് പിള്ളയുടെ പുതിയ റെസ്റ്റോറന്റ് 'സഞ്ചാരി' നാളെ ആലപ്പുഴയില്‍ ആരംഭിക്കുന്നു, തിരികൊളുത്തുന്നത് പ്രിയനടന്‍ മോഹന്‍ലാല്‍
  • നെസ്ലെയുടെ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് മാഗിയുടെ ലോകത്തെ ഏറ്റവും വലിയ വിപണി ഇന്ത്യ, കഴിഞ്ഞ വര്‍ഷം വിറ്റത് 600കോടി!!!
  • ബക്രീദിന് നാട്ടിലേക്ക് വരുന്നവര്‍ക്ക് തിരിച്ചടിയായി വിമാനനിരക്കുകള്‍, ഉയര്‍ന്ന നിരക്കിനൊപ്പം യാത്രയും വൈകും
  • രാജ്യത്ത് മൊബൈല്‍ നമ്പറുകള്‍ക്കും ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍ക്കും പണം ഈടാക്കാന്‍ ടെലികോം റെഗുലേറ്ററി, ഉപയോക്താക്കള്‍ക്കും കമ്പനികള്‍ക്കും ഇത് ബാധകം
  • കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റുകള്‍ ലോക്ക് ചെയ്യാം, ഫെയര്‍ ലോക്ക് സേവനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
  • തന്റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും, പുതിയ പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്
  • ഒരു ലക്ഷം രൂപ വിവാഹസമ്മാനവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷ്ണല്‍ ജ്വല്ലേഴ്‌സിന്റെ മെഗാ ഷോറൂം കോഴിക്കോട് അരയിടത്തുപാലത്ത്
  • Most Read

    British Pathram Recommends