![](https://britishpathram.com/malayalamNews/97092-uni.jpg)
കോവിഡ് വാക്സിനേഷന് ഗര്‍ഭിണികളില്‍ സിസേറിയന് സാധ്യത കുറച്ചെന്ന് യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാല ഗവേഷകരുടെ പഠനം. 1.8 ദശലക്ഷം സ്ത്രീകളുടെ ആഗോള മെറ്റാ അനാലിസിസ് പ്രകാരം കോവിഡ് വാക്സിനുകള്‍ ഗര്‍ഭിണികളില്‍ അണുബാധയ്ക്കുള്ള സാധ്യത 61% കുറയ്ക്കുന്നതിനും ഹൈപ്പര്‍ടെന്‍ഷനും സിസേറിയനും ഉള്‍പ്പെടെയുള്ള ഗര്‍ഭകാല സങ്കീര്‍ണതകളില്‍ ഗണ്യമായ കുറവുണ്ടാക്കിയെന്നും പഠനത്തില്‍ പറയുന്നു.
2019 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. കോവിഡ് വൈറസ് ബാധയ്ക്ക് അധിക സാധ്യതയുള്ള ഗര്‍ഭിണികളില്‍ വാക്സിനേഷന് ഫലപ്രദമായോ എന്ന് നിര്‍ണ്ണയിക്കുന്നതിന് വേണ്ടിയായിരുന്നു പഠനം.
ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോവിഡ് വാക്സിന് സ്വീകരിച്ച ഗര്‍ഭിണികളില്‍ സിസേറിയന് സാധ്യത ഒന്‍പതു ശതമാനം കുറഞ്ഞതായും ഗര്‍ഭാവസ്ഥയിലെ ഹൈപ്പര്‍ടെന്‍സിവ് ഡിസോര്‍ഡേഴ്സില്‍ 12 ശതമാനം കുറവും കണ്ടെത്തി. കൂടാതെ വാക്സിനേഷന് എടുത്ത അമ്മമാര്‍ക്ക് ജനിച്ച നവജാത ശിശുക്കള്‍ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത എട്ട് ശതമാനമായി കുറഞ്ഞുവെന്നും പഠനത്തില്‍ പറയുന്നു.
More Latest News
പാലക്കാട്ട ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍
![](https://britishpathram.com/malayalamNews/thumb/97266-uni.jpg)
കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, തര്‍ക്കം പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച്
![](https://britishpathram.com/malayalamNews/thumb/97265-uni.jpg)
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു
![](https://britishpathram.com/malayalamNews/thumb/97263-uni.jpg)
ലൈംഗിക പീഡന കേസ്; സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയായ നടി, 'ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റ്'
![](https://britishpathram.com/malayalamNews/thumb/97262-uni.jpg)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ കണ്ടെത്തിയത് പവര്‍ ബാങ്ക്; പുണ്യാഹം നടത്തി, കനത്ത സുരക്ഷാ വീഴ്ച്ചയില്‍ പോലീസ് അന്വേഷണം
![](https://britishpathram.com/malayalamNews/thumb/97261-uni.jpg)