![](https://britishpathram.com/malayalamNews/97093-uni.jpg)
വാട്സ്ആപ്പ് ഓഡിയോ കോളില്‍ പുത്തന്‍ മാറ്റങ്ങള്‍ നേരത്തെ തന്നെ വാട്സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിത ഓഡിയോ കോളില്‍ മാത്രമല്ല വീഡിയോ കോളിലും മാറ്റങ്ങളാണ് വരുന്നത്. വാട്സ്ആപിന്റെ മൊബൈല്‍ ഡെസ്ക് ടോപ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്ഡേറ്റുകളാണ് അവതരിപ്പിച്ചത്.
വീഡിയോകോളില്‍ പങ്കെടുക്കുന്ന പരമാവധി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതുള്‍പ്പെടെ പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് വാട്സ്ആപ് അവതരിപ്പിച്ചത്. 2015 ലാണ് വാട്സ്ആപ്പില്‍ കോളിങ് സൗകര്യം അവതരിപ്പിച്ചത്. തൊട്ടുപിന്നാലെ ഗ്രൂപ്പ് കോളുകള്‍, വീഡിയോ കോളുകള്‍ ഉള്‍പെടെ പലവിധ പരിഷ്കാരങ്ങളും അവതരിപ്പിച്ചു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ അപ്ഡേറ്റുകള് അവതരിപ്പിച്ചിരിക്കുന്നത്.
ഡെസ്ക്ടോപ് ആപ്പില്‍ വാട്സ് ആപ് വീഡിയോ കോളില്‍ ഇനി ഒരേ സമയം കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാനാവും. നേരത്തെ വിന്‍ഡോസ് ആപില്‍ 16 പേരെയും മാക് ഒഎസില്‍ 18 പേരെയുമാണ് വീഡിയോ കോളില്‍ അനുവദിച്ചിരുന്നത്. ഇത് 32 ആയി വര്‍ധിപ്പിച്ചു. മൊബൈല്‍ പ്ലാറ്റ് ഫോമില്‍ നേരത്തെ തന്നെ 32 പേര്‍ക്ക് വീഡിയോ കോളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നു.
ഗ്രൂപ് വീഡിയോ കോളില്‍ സംസാരിക്കുന്ന ആളുടെ വിന്‍ഡോ സ്ക്രീനില്‍ ആദ്യം കാണുന്ന സ്പീകര്‍ ഹൈലൈറ്റ് അപ്ഡേറ്റും കംപനി അവതരിപ്പിച്ചിട്ടുണ്ട്. ശബ്ദത്തോടു കൂടി സ്ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. വാട്സ്ആപ് ഉപഭോക്താക്കള്‍ക്ക് ഒന്നിച്ചിരുന്ന് സിനിമ കാണാനും വീഡിയോകള്‍ ആസ്വദിക്കാനും ഇതുവഴി സാധിക്കും. സ്ക്രീന്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം അതിലെ ശബ്ദവും മറ്റുള്ളവരുമായി പങ്കുവെക്കാനാവും.
More Latest News
പാലക്കാട്ട ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് ബന്ധുക്കള്‍
![](https://britishpathram.com/malayalamNews/thumb/97266-uni.jpg)
കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, തര്‍ക്കം പാര്‍ത്രിയാര്‍ക്കിസ് ബാവ സസ്പെന്‍ഡ് ചെയ്ത മെത്രാപോലീത്ത കുര്‍ബാന ചൊല്ലി എന്നാരോപിച്ച്
![](https://britishpathram.com/malayalamNews/thumb/97265-uni.jpg)
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാള്‍, ജൂലൈ ഏഴാം തിയതി സെന്റ് മേരീസ് കതീഡ്രലില്‍ ആഘോഷപൂര്‍വ്വം നടത്തപ്പെടുന്നു
![](https://britishpathram.com/malayalamNews/thumb/97263-uni.jpg)
ലൈംഗിക പീഡന കേസ്; സംവിധായകന് ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പരാതിക്കാരിയായ നടി, 'ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കമുള്ള ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റ്'
![](https://britishpathram.com/malayalamNews/thumb/97262-uni.jpg)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തില്‍ കണ്ടെത്തിയത് പവര്‍ ബാങ്ക്; പുണ്യാഹം നടത്തി, കനത്ത സുരക്ഷാ വീഴ്ച്ചയില്‍ പോലീസ് അന്വേഷണം
![](https://britishpathram.com/malayalamNews/thumb/97261-uni.jpg)