പൊതു തിരഞ്ഞെടു്പില് ലേബര്‍ അധികാരത്തിലെത്തിയാല്‍ ആളുകളുടെ വീടുകളുടെ വില്‍പ്പനയ്ക്ക് മൂലധന നേട്ട നികുതി ചുമത്തുന്ന പ്രചാരണം ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ നിരാകരിച്ചു. ഇത് പരാജയം മുന്നില്‍ കണ്ടുള്ള ടോറികളില്‍ നിന്നുള്ള 'നിരാശ' തന്ത്രമാണെന്നും അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് തനിക്ക് ഉറപ്പ് നല്കാന് കഴിയുമെന്നും ലേബര്‍ നേതാവ് പറഞ്ഞു.
ആദായനികുതി, വാറ്റ്, ദേശീയ ഇന്‍ഷുറന്‍സ് എന്നിവയുടെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് ലേബര്‍ നിരസിച്ചിട്ടുണ്ടെങ്കിലും, അതിന്റെ വിശാല നികുതി നയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്തു. പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ നികുതി വര്‍ദ്ധന ആവശ്യമായി വരുന്ന 'പദ്ധതികളൊന്നുമില്ല' എന്ന് അദ്ദേഹം പറഞ്ഞു. ഒരു വീടിന്റെ വില്‍പ്പന മൂലധന നേട്ട നികുതിക്ക് ബാധ്യതയാകാനുള്ള സാധ്യത ഉള്‍പ്പെടെ, രഹസ്യ നികുതി റെയ്ഡുകളുടെ ഒരു പരമ്പര ലേബര്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ടോറികള്‍ ആരോപിച്ചിരുന്നു.